സ്ത്രീകള്‍ മാത്രമുള്ള വീടുകളിൽ തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തന്ത്രത്തിൽ അടുത്ത് കൂടും... 1500, 2000 രൂപ ഓരോ വീടുകളില്‍നിന്നും മുന്‍കൂറായി വാങ്ങി 15 ലക്ഷത്തോളം രൂപ കൈക്കലാക്കി! വീട്ടമ്മമാരുടെ നമ്പർ കിട്ടിയാൽ അശ്ലീല ഫോണ്‍വിളിയും പതിവാക്കി.. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ചെരിപ്പുകള്‍ വാങ്ങിയും ആഡംബര ഹോട്ടലുകളിൽ താമസിച്ചും ധൂർത്തടിച്ചു; ഒടുക്കം ലോഡ്ജ് മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തത് 400 ജോഡി ചെരിപ്പുകൾ.. വനിതാ പോലീസിന്റെ കെണിയിൽ വീണതോടെ പുറത്ത് വരുന്നത്...

വളരെ വിത്യസ്തമായ സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആഡംബര ഭ്രമം കൂടിയതോടെ 43കാരൻ ചെയ്തത് വളരെ ചെറിയ രീതിയിൽ നിന്നും വലിയ തുകയിലേക്കുള്ള തട്ടിപ്പിലേയ്ക്കായിരുന്നു. കോട്ടയം പാലയിലായിരുന്നു സംഭവം. വയനാട് സ്വദേശി മുക്കത്ത് ബെന്നി(43)യെയാണ് കഴിഞ്ഞദിവസം തട്ടിപ്പ് കേസില്‍ പോലീസ് പിടികൂടിയത്. പാലായിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ഏകദേശം 15 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഏതാനും മാസങ്ങളായി പലയിടങ്ങളിലായി തട്ടിപ്പ് തുടരുകയായിരുന്നു.
പ്രതി ചെരിപ്പുകളോട് അതിയായ ഭ്രമമുള്ള ആളാണെന്ന് പോലീസ്. ഇയാളുടെ ലോഡ്ജ് മുറിയില്‍നിന്ന് 400 ജോഡി ചെരിപ്പുകളാണ് കണ്ടെടുത്തതെന്നും തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ചെരിപ്പുകള്‍ വാങ്ങാനും ആഡംബര ഹോട്ടലുകളിലെ താമസത്തിനുമാണ് പ്രതി വിനിയോഗിച്ചതെന്നും പാലാ പോലീസ് പറഞ്ഞു. സ്ത്രീകള്‍ മാത്രമുള്ള വീടുകളിലാണ് കൂടുതല്‍ തട്ടിപ്പ് നടത്തിയത്. തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ചെറിയ തുക മുന്‍കൂറായി കൈക്കലാക്കുന്നതായിരുന്നു രീതി. ഫര്‍ണിച്ചറുകള്‍ നല്‍കാമെന്ന് പറഞ്ഞും പണം തട്ടിയിരുന്നു. 1500, 2000 രൂപയാണ് ഓരോ വീടുകളില്‍നിന്നും മുന്‍കൂറായി വാങ്ങിയിരുന്നത്.
എന്നാല്‍ പണം വാങ്ങിയശേഷം ഇയാള്‍ ഗൃഹോപകരണങ്ങളോ ഫര്‍ണീച്ചറുകളോ നല്‍കിയില്ല. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലരും തിരിച്ചറിഞ്ഞത്. എന്നാല്‍ നഷ്ടപ്പെട്ടത് ചെറിയ തുകയല്ലേ എന്ന് കരുതി മിക്കവരും പരാതിപ്പെടാനും തയ്യാറായിരുന്നില്ല. തട്ടിപ്പിനായി വീടുകളിലെത്തുന്ന പ്രതി വീട്ടിലെ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകളും കൈക്കലാക്കിയിരുന്നു. പിന്നീട് ഈ നമ്പറുകളിലേക്ക് വിളിച്ച് ശല്യംചെയ്യുന്നതും പതിവായി. ഇതോടെയാണ് ബെന്നി പോലീസിന്റെ നിരീക്ഷണത്തിലാകുന്നത്. തുടര്‍ന്ന് വനിതാ പോലീസിനെ ഉപയോഗിച്ച് തന്ത്രപൂര്‍വം പ്രതിയെ പാലായിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.
ബെന്നിയെ ഫോണില്‍ വിളിച്ച് വനിതാ പോലീസ് സൗഹൃദം സ്ഥാപിക്കുകയും നേരില്‍കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ പ്രതി പാലായിലെത്തി. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ കൈയോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബെന്നിക്കെതിരേ സംസ്ഥാനത്ത് പലയിടത്തും സമാന കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ചെരിപ്പുകളോട് അതിയായ ഭ്രമമുള്ള ഇയാള്‍, തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം കൊണ്ട് നിരവധി ചെരിപ്പുകളാണ് വാങ്ങിക്കൂട്ടിയിരുന്നത്.
ഒപ്പം ആഡംബര ഹോട്ടലിലെ താമസത്തിനും മസാജിനും മദ്യപാനത്തിനും പണം വിനിയോഗിച്ചു. ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയത്. ഇയാള്‍ക്കെതിരേ മുന്‍ മന്ത്രി ശൈലജ ടീച്ചര്‍ക്കെതിരേ അപകീര്‍ത്തികരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനും വനിതാ ജഡ്ജിയെ ഫോണില്‍വിളിച്ച് അശ്ലീലം പറഞ്ഞതിനും കേസുകളുണ്ട്. പ്രതി പിടിയിലായ വിവരമറിഞ്ഞ് ഇയാളുടെ തട്ടിപ്പിനിരയായ ഒട്ടേറെപേരാണ് പരാതിയുമായി വരുന്നതെന്ന് പാലാ എസ്.എച്ച്.ഒ. കെ.പി. ടോംസണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha