രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെട്ട് പരസ്യ വിമര്‍ശനം ഉന്നയിച്ച പൊതുഭരണ സെക്രട്ടറിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

രാജ്ഭവനിലെ നിയമനങ്ങളില്‍ ഇടപെട്ട് പരസ്യ വിമര്‍ശനം ഉന്നയിച്ച പൊതുഭരണ സെക്രട്ടറിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
പൊതുഭരണ വകുപ്പു സെക്രട്ടറി ഗവര്‍ണറുടെ സെക്രട്ടറിക്ക് നല്‍കിയ കത്താണ് വിവാദമായത്.ഗവര്‍ണറുടെ നടപടിയില്‍ സര്‍ക്കാരിന് അത്യപ്തിയുണ്ടെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.രാജ്ഭവനെതിരെ സംസാരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ല. രാജ്ഭവനെതിരെ സംസാരിക്കുന്നത് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ്.
സംസ്ഥാന സര്‍ക്കാരിനെതിരേ വീണ്ടും പോര്‍മുഖം തുറന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിന്റെ നീക്കത്തില്‍ തീര്‍ത്തും അത്യപ്തനാണ്.
ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫായി ഹരി എസ്. കര്‍ത്തയെ നിയമിച്ചത് തന്റെ തീരുമാനമാണെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ തലയിടേണ്ടതില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. ഒരു ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തി. രണ്ട് വര്‍ഷത്തിന് ശേഷം ഇത്തരക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി നിയമവിരുദ്ധമാണ്. പേഴ്‌സണല്‍ സ്റ്റാഫ് പദവിയില്‍ നിന്ന് രാജിവെച്ച് ഇവരെല്ലാം വീണ്ടും പാര്‍ട്ടിയിലേക്ക് തിരികെയെത്തി പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച് അടുത്തകാലത്താണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ പറയുന്നു. രണ്ട് വര്‍ഷത്തിന് ശേഷം പെന്‍ഷന്‍ നല്‍കുന്ന ഇത്തരം പേഴ്‌സണല്‍ സ്റ്റാഫ് നിയമനം നാണംകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റോഫായി ഹരി എസ്. കര്‍ത്തയുടെ നിയമനത്തിനെതിരെ
കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചത്. ഗവര്‍ണറുടെ താത്പര്യം കൊണ്ടുമാത്രമാണ് നിയമനം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ വിയോജനത്തോടെയാണ് ഉത്തരവ് ഇറങ്ങിയതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റോഫ് നിയമനത്തിനെതിരേ ഗവര്‍ണറും കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
ഗവര്‍ണറുമായി സ്വരചേര്‍ച്ചയില്‍ സഞ്ചരിക്കുകയായിരുന്ന സര്‍ക്കാരിന് ഗവര്‍ണറുടെ പുതിയ നീക്കം തിരിച്ചടിയായി മാറി. യഥാര്‍ത്ഥത്തില്‍ രാജ്ഭവന്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. രാജ്ഭവനില്‍ നിന്നും എഴുതി നല്‍കുന്നത് അംഗീകരിക്കുന്നതാണ് സര്‍ക്കാരിന്റെ പതിവ്. ഇനി ഗവര്‍ണറോട് വിയോജിച്ചാല്‍ തന്നെ സര്‍ക്കാരിന് വേണ്ടി അക്കാര്യം അറിയിക്കേണ്ടത് ചീഫ്‌സെ സെക്രട്ടറിയാണ്.ഇത് രാജ് ഭവനെ കൊച്ചാക്കുന്നതിന് തുല്യമാണ്. ഗവര്‍ണര്‍ ഇത്തരം പ്രോട്ടോക്കോളുകളില്‍ കൃത്യമായി വിശ്വസിക്കുന്നയാളാണ്. തന്നെ മോശക്കാരനാക്കാനുള്ള ശ്രമം ഒരിക്കലും ഗവര്‍ണര്‍ അനുവദിക്കില്ല.
ഏതായാലും സര്‍ക്കാര്‍ - ഗവര്‍ണര്‍ തല്ല് പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇത് കൂടുതല്‍ കലശമാകാതിരിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും അഭ്യുദയകാംക്ഷികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തന്നെ കൊച്ചാക്കി എന്ന നിഗമനത്തില്‍ തന്നെയാണ് ഇപ്പോഴും ഗവര്‍ണര്‍ നിലകൊള്ളുന്നത്.
https://www.facebook.com/Malayalivartha