ഓണ്‍ലൈന്‍ സേവനവുമായി ഇന്ത്യന്‍ റെയില്‍വേയും... രാജ്യത്തെവിടെയിരുന്നും ഇഷ്ടമുള്ളതും ആവശ്യമുള്ളതുമായ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനൊരുങ്ങി റെയില്‍വേ

ഓണ്‍ലൈന്‍ സേവനവുമായി ഇന്ത്യന്‍ റെയില്‍വേയും. രാജ്യത്തെവിടെയിരുന്നും ഇഷ്ടമുള്ളതും ആവശ്യമുള്ളതുമായ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പാകത്തിലുള്ള പദ്ധതി തയ്യാറാക്കിവരുകയാണ് റെയില്‍വേ.
ഇതു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ നിര്‍ദിഷ്ട ചരക്ക്-ഇടനാഴി കോര്‍പ്പറേഷനെ(ഡി.എഫ്.സി.സി.) ചുമതലപ്പെടുത്തിക്കഴിഞ്ഞതായി റെയില്‍വേ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ആദ്യഘട്ടം ജൂണ്‍-ജൂലായില്‍ തുടങ്ങും. ദേശീയതലസ്ഥാനമേഖലയും ഗുജറാത്തിലെ സനന്ത് മേഖലയും കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഓണ്‍ലൈന്‍ സേവനത്തിനായി പ്രത്യേക പോര്‍ട്ടലോ ആപ്പോ ആവിഷ്‌കരിക്കും.
ഇതുവഴി ആവശ്യക്കാര്‍ക്കുവേണ്ട സാധനങ്ങള്‍ ബുക്കു ചെയ്യാം. ഇന്ത്യ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വീടുകളിലെത്തിച്ചു കൊടുക്കും.
ഗുണഭോക്താക്കള്‍ക്ക് ക്യു-ആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ടുള്ള രശീതിയും നല്‍കും. കൂടാതെ, ബുക്കുചെയ്ത സാധനങ്ങളുടെ ചരക്കുനീക്കം അറിയാനും അവസരമൊരുക്കും.
"
https://www.facebook.com/Malayalivartha