തലസ്ഥാനത്തെ തിരുവല്ലം ജഡ്ജിക്കുന്ന് എന്ന സ്ഥലം കാണാനെത്തിയ ദമ്പതികളെ സദാചാര പോലീസിംഗ് ചമഞ്ഞാക്രമിച്ച് മാനഭംഗത്തിന് ശ്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യമില്ല

തലസ്ഥാനത്തെ തിരുവല്ലം ജഡ്ജിക്കുന്ന് എന്ന സ്ഥലം കാണാനെത്തിയ ദമ്പതികളെ സദാചാര പോലീസിംഗ് ചമഞ്ഞാക്രമിച്ച് മാനഭംഗത്തിന് ശ്രമിച്ച കേസില്‍ പ്രതിക്ക് ജാമ്യമില്ല.
തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ടാം പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്. പോക്‌സോ കേസടക്കം 3 ബലാല്‍സംഗകേസിലെ പ്രതിയായ തിരുവല്ലം സ്വദേശി വിപിനാണ് ജാമ്യം നിരസിച്ചത്.
ഫെബ്രുവരി മാസം 27 ന് രാത്രി 8.15 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലം കാണാനെത്തിയ ദമ്പതികളെ വിജിലന്റിസം ( പ്രത്യേക ഏരിയയില്‍ നിയമം കൈയ്യിലെടുത്ത് പ്രവര്‍ത്തിക്കല്‍ ) ചെയ്ത് സംഘം ചേര്‍ന്ന് സദാചാര പോലീസ് ചമഞ്ഞ് യാതൊരു പ്രകോപനവുമില്ലാതെ തടഞ്ഞു വെച്ച് ആക്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭാര്യയായ യുവതിയെ കൈയ്ക്ക് കടന്നു പിടിച്ച് മാനത്തെ അധിക്ഷേപിക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ അന്വേഷണം ശൈശവ ഘട്ടത്തില്‍ മാത്രം എത്തി നില്‍ക്കുന്ന കേസില്‍ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ പരാതിക്കാരിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുമെന്നും അന്വേഷണത്തിന് തടസം നേരിടുമെന്നും നിരീക്ഷിച്ചാണ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
"
https://www.facebook.com/Malayalivartha