ഭൂമി തട്ടിപ്പ് സുനില്‍ ഗോപി വക സുരേഷ് ഗോപിക്ക് പൊങ്കാല.... ഒറ്റരാത്രി കൊണ്ട് സുരേഷ് ഗോപിയെ തള്ളിപ്പറയാന്‍ അവസരം കിട്ടിയിരിക്കുകയാണ് ഒരു വിഭാഗം സൈബര്‍ പോരാളികള്‍ക്ക്...

ഒറ്റരാത്രി കൊണ്ട് സുരേഷ് ഗോപിയെ തള്ളിപ്പറയാന്‍ കാത്തിരുന്നവര്‍ക്ക് അവസരം കിട്ടിയിരിക്കുകയാണ് ഒരു വിഭാഗം സൈബര്‍ പോരാളികള്‍ക്ക്. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷെ അനുജന്‍ ചെയ്ത തെറ്റിന് ശരികള്‍ മാത്രം ചെയ്യുന്ന ഒരു വ്യക്തിയെ ചേട്ടനായി പോയി എന്ന ഒറ്റ കാരണം കൊണ്ട് ആക്രമിച്ചാല്‍ എന്ത് ചെയ്യും.
കോടതി നടപടി മറച്ചു വെച്ച് ഭൂമി വില്‍പന നടത്താന്‍ ശ്രമിച്ച കേസില്‍ കോയമ്പത്തൂരില്‍ മലയാളി അറസ്റ്റിലായി. നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിയെയാണ് തമിഴ്നാട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കോടതി വില്‍പന അസാധുവാക്കിയ ഭൂമിയാണ് ഇക്കാര്യം മറച്ചു വെച്ച് സുനില്‍ ഗോപി വില്‍പന നടത്താന്‍ ശ്രമിച്ചതെന്നാണ് കേസ്. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജിഎന്‍ മില്‍സിലെ ഗിരിധരന്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് സുനിലിനെ അറസ്റ്റ് ചെയ്തതെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. സുനില്‍ ഗോപി മുന്‍പ് നവക്കരയില്‍ മറ്റൊരാളില്‍ നിന്ന് ഭൂമി വാങ്ങിയിരുന്നു. എന്നാല്‍ 4.52 ഏക്കര്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ അസാധുവാണെന്നു കോടതി അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യം മറച്ചു വെച്ച് വില്‍പനയുമായി മുന്നോട്ടു പോയ സുനില്‍ ഗോപി ഗിരിധരന്റെ കൈയ്യില്‍ നിന്ന് അഡ്വാന്‍സ് തുകയായി 97 ലക്ഷം രൂപ വാങ്ങുകയായിരുന്നു. എന്നാല്‍ ഭൂമിയുടെ രേഖകള്‍ സുനില്‍ ഗോപിയുടെ പേരിലല്ലെന്ന് പിന്നീട് ഇടപാടുകാരന്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇടപാടില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ച ഗിരിധരന്‍ അഡ്വാന്‍സ് തുക തിരിച്ചു ചോദിച്ചെങ്കിലും സുനില്‍ ഗോപി നല്‍കാന്‍ തയ്യാറായില്ല. സുനില്‍ ഗോപി അടക്കം മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടുകളിലായിരുന്നു ഈ തുക നിക്ഷേപിച്ചത്. ഇവര്‍ക്കെതിരെയും ജില്ലാ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. സുനില്‍ ഗോപിയെ റിമാന്‍ഡ് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പോയ നാളുകളില്‍ എം.പി എന്ന നിലയിലും നടനെന്ന നിലയിലും ഒരു മനുഷ്യസ്നേഹിയായി മാത്രം നിലകൊണ്ട സുരേഷ് ഗോപി എം.പിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് പൊങ്കാലയിടുകയാണ് സൈബറിടങ്ങളില്‍.
എഴുപത്തിനാലാം വയസ്സില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമൂഹികപ്രവര്‍ത്തകനായ സുശാന്ത് നിലമ്പൂരാ് വിഡിയോ പോസ്റ്റ് ചെയ്തത്. മകന്റെ മരണത്തെ തുടര്‍ന്ന് കൊച്ചുമക്കളെ സംരക്ഷിക്കാനും കടം വീട്ടാനുമാണ് പ്രായത്തിന്റെ അവശതകള്‍ക്കിടെയും എറണാകുളം സ്വദേശിയായ പുഷ്പ അമ്മൂമ്മ ലോട്ടറി വില്‍പന നടത്തുന്നത്.
ഇപ്പോള്‍ സുരേഷ് ഗോപിക്ക് പൊങ്കാലയിടാനിറങ്ങിയവര്‍ ആരുമല്ല അമ്മയെ സഹായിച്ചത്. സുരേഷ് ഗോപി തന്നെയാണ്. വിഡിയോ വൈറലായതോടെ സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. കടത്തില്‍പ്പെട്ട വീടിന്റെ ആധാരം ബാങ്കില്‍ നിന്ന് സുരേഷ് ഗോപി തിരിച്ചെടുത്തു നല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ അറിയിച്ചു. സുരേഷ് ഗോപിയുടെ മകനും സിനിമാനടനുമായ ഗോകുല്‍ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മയ്ക്ക് കൈമാറി. നാല് സെന്റും വീടുമാണ് ആകെയുള്ള സമ്പാദ്യം. പ്രളയം കഴിഞ്ഞപ്പോള്‍ നാലു ലക്ഷം രൂപ കിട്ടിയിരുന്നു. ഒപ്പം സ്വര്‍ണ്ണം കൂടി വിറ്റ് വീട് പുതുക്കി പണിഞ്ഞു. ഇത് വലിയ കടമുണ്ടാക്കി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65000 രൂപ വേണം. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്.
സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം;
പ്രിയമുള്ളവരേ..
''കഴിഞ്ഞ ദിവസം ഞാന്‍ ഷെയര്‍ ചെയ്ത എഴുപത്തിനാലാം വയസ്സില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന പുഷ്പ അമ്മൂമ്മയുടെ വിഡിയോ നിരവധി ആളുകളിലേക്ക് എത്തിയിരുന്നു. ഇതുകാണാന്‍ ഇടയായ ബഹുമാനപെട്ട എംപിയും സിനിമാനടനുമായ സുരേഷ് ഗോപി ഈ വിഷയത്തില്‍ ഇടപെടുകയും, പാല്യത്തുരുത്ത് എസ്എന്‍ഡിപി ശാഖയില്‍ പണയത്തില്‍ ഉണ്ടായിരുന്ന ആധാരം പണം അടച്ചു തിരിച്ചെടുക്കുകയും ചെയ്ത വിവരം സന്തോഷപൂര്‍വം നിങ്ങളെ അറിയിക്കുന്നു. ഇന്നലെ വൈകിട്ട് 4 മണിക്ക് സുരേഷേട്ടന്റെ മകനും സിനിമാനടനുമായ ഗോകുല്‍ സുരേഷ് ആധാരം പുഷ്പ അമ്മൂമ്മക്ക് കൈമാറി. ഈ വിഡിയോ കണ്ടു നിരവധിപേര്‍ അമ്മൂമ്മയെ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഈ അവസരത്തില്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. സുരേഷേട്ടാ..'' തീര്‍ന്നില്ല. ആദിവാസി ഊരുകളിലെ വിഷയങ്ങള്‍ പൊതുജന മധ്യത്തില്‍ കൊണ്ടുവന്ന താരം കഴിഞ്ഞ ദിവസം വൈറലായിരുന്നു.
https://www.facebook.com/Malayalivartha