പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാന്‍ മുഖ്യന്‍ നേരിട്ട് കളത്തിലിറങ്ങി.... കേരള സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം തടയാന്‍ പ്രത്യേക സേന രൂപീകരിക്കാന്‍ തീരുമാനം..... വര്‍ഗ്ഗീയ കലാപം ഉണ്ടായാല്‍ അതിനെ ഫലപ്രദമായി ചെറുക്കുകയാണ് പുതിയ സേനയുടെ ലക്ഷ്യം

കേരളത്തിന് ഒടുവില്‍ തൊട്ടടുത്ത കര്‍ണാടകയില്‍ നിന്നും ഇന്ത്യയുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നും കണ്ടു പഠിക്കേണ്ടി വന്നിരിക്കുന്നു.
മത വര്‍ഗീയ ശക്തികളുടെ അടിമയായി മാറിയിരിക്കുകയാണ് കേരള സര്‍ക്കാരെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിന് നില്‍ക്കക്കള്ളിയില്ലാതെ പലതും തിരുത്തേണ്ടി വരികയാണ്.
കര്‍ണാടകയില്‍ ഹിജാബിന്റെ മറവില്‍ അക്രമം കാണിച്ചവരെ കര്‍ണാടക നേരിട്ടത് എങ്ങനെയെന്ന് എല്ലാവരും കണ്ടതാണ്. വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പരീക്ഷകള്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അവസരം നല്‍കില്ലെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പരീക്ഷ ബഹിഷ്‌കരിച്ചതിലൂടെ സ്വന്തം ഭാവി കൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഇല്ലാതാക്കിയതെന്നും കര്‍ണാടക നിലപാട് വ്യക്തമാക്കിയപ്പോള്‍ ഇപ്പോഴിതാ കേരളവും മാറ്റിപ്പിടിച്ചിരിക്കുകയാണ്.
കേരള സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം തടയാന്‍ പ്രത്യേക സേന രൂപീകരിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കൈമാറി. വര്‍ഗ്ഗീയ കലാപം ഉണ്ടായാല്‍ അതിനെ ഫലപ്രദമായി ചെറുക്കുകയാണ് പുതിയ സേന രൂപീകരിക്കുന്നതുവഴിയുള്ള ലക്ഷ്യം.
ബറ്റാലിയനുകള്‍ രണ്ടായി വിഭജിച്ചാണ് പുതിയ സേന രൂപീകരിക്കുന്നത്. കലാപവിരുദ്ധ സേനയെന്നാകും ഈ വിഭാഗം അറിയപ്പെടുക. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് കലാപ സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം നല്‍കും. നിലവില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബറ്റാലിയനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയാണ് വിന്യസിക്കാറ്.
എന്നാല്‍ വര്‍ഗ്ഗീയ കലാപം ഉണ്ടാകുമ്പോള്‍ സമാനരീതിയില്‍ വിന്യസിക്കുന്നതിനുള്ള പരിമിതകള്‍ ഉണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയത്. ഇതിന് പുറമേ കേസുകളുടെ എണ്ണത്തിന് അനുസരിച്ച് സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം ക്രമപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് പ്രകാരം കേസുകള്‍ കുറവുള്ള പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. എന്തായാലും വളരെ നല്ല തീരുമാനമെന്ന് തന്നെയാണ് ജനം പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ഗീയ സംഘട്ടനങ്ങളുമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന മറവില്‍ ചില മത തീവ്ര സംഘടനകള്‍ ശ്രമിക്കുന്നു എന്ന യാഥാര്‍ഥ്യം പോയ നാളുകളില്‍ കേരളം കണ്ടതാണ്. ഏത് മത ഭീകരതയായാലും ആശങ്കയാണ്. ഏതായാലും ഇപ്പോഴെങ്കിലും കേരളം ഹസീന മോഡല്‍ പഠിച്ചല്ലോ എന്ന് ആശ്വസിക്കുന്നവരും കുറവല്ല. തെറ്റ് ആര് ചെയ്താലും ശിക്ഷ. അല്ലാതെ സാമുദായിക പ്രീണനത്തിന് നിന്നു കൊടുക്കരുത് എന്ന്. ഏതായാലും ബംഗ്ലേദേശ് മോഡല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോഴാണ് കേരള മോഡലും നടപ്പാക്കാനൊരുങ്ങുന്നത്.
ബംഗ്ലാദേശിലെ ധാക്കയില്‍ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കാളികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. കുറ്റവാളികള്‍ ഏത് മതത്തില്‍പെട്ടവരാണെങ്കിലും ഏറ്റവും മാതൃകാപരമായ രീതിയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഷെയ്ഖ് ഹസീനയുടെ പേരില്‍ സര്‍ക്കാര്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌കോണ്‍ ക്ഷേത്രത്തിന് സമീപത്തുള്ള ഭൂമിയുടെ ഉടമയായ സഫിയുള്ള ക്ഷേത്രത്തിന്റെ ഭൂമിയും കയ്യേറാന്‍ ശ്രമിച്ച വിവരം ലഭിച്ചിട്ടുണ്ടെന്നും, നിയമപാലകര്‍ ഇരുകൂട്ടരുമായി ബന്ധപ്പെട്ട് വിഷയം രമ്യതയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. വിഷയത്തില്‍ അന്വേഷണം നടക്കുകയാണ്. കുറ്റവാളികള്‍ക്കെതിരെ മതം നോക്കാതെ മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ധാക്കയില്‍ ഇസ്‌കോണിന്റെ കീഴിലുള്ള രാധേകാന്ത ക്ഷേത്രം ഇസ്ലാമിക തീവ്രവാദികള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. 200ഓളം വരുന്ന ഇസ്ലാമിക മതമൗലികവാദികള്‍ കൂട്ടമായെത്തിയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ക്ഷേത്രം തകര്‍ത്തതിന് പുറമെ ഇവിടെ ഉണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം ഇവര്‍ മോഷ്ടിക്കുകയും ചെയ്തു.
സംഭവസമയം ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹാജി സഫിയുള്ള എന്നയാളുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകര്‍ത്തത്. ഏതായാലും കേരളത്തില്‍ മുന്‍പ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇനി ഒരു വര്‍ഗീയ ശക്തിയേയും തലപൊക്കാന്‍ അനുവദിക്കില്ലെന്ന് പറയുമ്പോള്‍ അത് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്.
https://www.facebook.com/Malayalivartha