സായിയുടെ ഭാര്യയുടെ മൊഴിയിൽ പകച്ച് ക്രൈംബ്രാഞ്ച്! കേരളം കടന്ന സായി ഇന്ന് കോടതിയിൽ പൊങ്ങിയാൽ പണിപാളും! സായ് ശങ്കര്‍ 'ചില്ലറക്കാരനല്ല' കോഴിക്കോട് മറ്റൊരു കേസ് കൂടി; പൊക്കാനുറച്ച് ക്രൈംബ്രാഞ്ച്

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ച സായി മുങ്ങിയതോടെ സായിയുടെ ഭാര്യയെ ഫ്ലാറ്റിലെത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അതേസമയം സായിയുടെ പേരിൽ മറ്റൊരു കേസ് കൂടി പുറത്ത് വരുകയാണ്. 2015ല്‍ തൃപ്പൂണിത്തുറ പോലീസ് രജിസ്റ്റര്‍ ചെയ്ത ഹണിട്രാപ് കേസില്‍ പ്രതിയാണ് സായ് ശങ്കര്‍. ഇയാളുടെ ആദ്യ ഭാര്യ മരിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോടാണ് താമസം. ഹണിട്രാപ് കേസില്‍ സായ് ശങ്കറെ അറസ്റ്റ് ചെയ്തത് ബൈജു പൗലോസ് ആണ്. ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചതും ബൈജു പൗലോസ് ഉള്‍പ്പെടുന്ന സംഘമാണ്. ഹണി ട്രാപ് കേസില്‍ ഉള്‍പ്പെട്ടതോടെ സായ് ശങ്കറുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായി. മറ്റൊരു വിവാഹം ചെയ്ത സായ് ശങ്കര്‍ കോഴിക്കോട് കേന്ദ്രമായി ഐടി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ദിലീപ് നേരിട്ട് സായ് ശങ്കറുമായി സംസാരിച്ചിട്ടില്ല എന്നാണ് വിവരം. പകരം ഒരു അഭിഭാഷകനാണ് ഇടപെട്ടതത്രെ. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് തന്നോട് വ്യക്തി വിരോധമുണ്ട് എന്നാണ് സായ് ശങ്കര്‍ പറയുന്നത്.
എന്നാൽ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കാന്‍ സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ സഹായിച്ച കേസിൽ ചോദ്യം ചെയ്യാനിരിക്കെ സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ദിലീപിനെതിയും അഭിഭാഷകര്‍ക്കെതിരെയും മൊഴി നല്‍കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് സായ് ശങ്കര്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് പ്രതികാരം ചെയ്യുകയാണെന്നും സായ് ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സായ് ശങ്കറുടെ കോഴിക്കോട് കാരപ്പറമ്പിലുളള രണ്ട് ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. കൊവിഡ് ലക്ഷണങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടി പത്ത് ദിവസത്തെ സാവകാശം ചോദിക്കുകയായിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇയാള്‍ ഹാജരാക്കിയതുമില്ല. ദിലീപിന്റെ ഫോണില്‍ നിന്ന് ചില രേഖകള്‍ സായ് ശങ്കര്‍ മായിച്ചു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൊച്ചിയില്‍ രണ്ടിടത്ത് വച്ചാണ് ഇവ ചെയ്തതെന്നും പറയുന്നു. ഈ വാദം സായ് ശങ്കര്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ചിട്ടില്ല. രണ്ടു ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും മായ്‌ച്ചോ എന്ന് എനിക്കറിയില്ലെന്നും സായ് ശങ്കര്‍ പറഞ്ഞു. സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും ഐ പാഡും പിടിച്ചെടുത്തിട്ടുണ്ട്. ഇതേ കുറിച്ച സായ് ശങ്കറുടെ ഭാര്യ എസയോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിള്‍ എന്ന യൂസര്‍ ഐഡിയിലുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്റെ ഫോണ്‍ ബന്ധിപ്പിച്ചാണ് രേഖകള്‍ നീക്കിയത് എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്.
സായ് ശങ്കര്‍ എവിടെയാണെന്ന് അറിയില്ലെന്ന് ഭാര്യ എസ പറയുന്നു. കൊവിഡ് ലക്ഷണമുള്ള വ്യക്തി എവിടെയാണ് പോയതെന്ന് ഭാര്യയ്ക്ക് അറിയില്ല എന്നത് പോലീസ് വിശ്വസിച്ചിട്ടില്ല. പോലീസ് നിര്‍ബന്ധിച്ച് മൊഴിയെടുപ്പിക്കുന്നുവെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
അതിനിടെ, സായ് ശങ്കറിനെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. മിന്‍ഹാജ് എന്ന വ്യക്തിയാണ് പരാതിക്കാരന്‍. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇയാളുടെ മൊബൈല്‍ നിരീക്ഷിക്കുകയും പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, ഹൈക്കോടതി വിധി കൂടി പരിഗണിച്ചാകും പോലീസ് നീക്കം.
https://www.facebook.com/Malayalivartha