തോക്ക് ചൂണ്ടി ഭീഷണി! സായി ശങ്കറിനെതിരെ അന്വേഷണം; കടം നൽകിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് ഭീഷണിയെന്ന് പരാതി നൽകി വ്യവസായി മിന്ഹാജ്, അക്കൗണ്ടുകളും അരിച്ചുപെറുക്കി ഉദ്യോഗസ്ഥർ, ദിലീപിന്റെ കയ്യിൽ നിന്നും എത്ര രൂപ കൈപറ്റിയെന്ന് അന്വേഷണം! ഹോട്ടൽ ബില്ലുകൾ പൊക്കി, പുറത്ത് വരുന്നത് നിർണായക തെളിവുകൾ

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവു നശിപ്പിച്ച സംഭവത്തിൽ, അന്വേഷണം നേരിടുന്ന സൈബർ വിദഗ്ധൻ എരൂർ പിഷാരികോവിൽ ശ്രീദുർഗയിൽ സായ്ശങ്കറിനെതിരെ നിരവധി തട്ടിപ്പു കേസുകൾ പുറത്ത് വരുകയാണ്. ഇതേതുടർന്ന് അന്വേഷണം കടുപ്പിക്കുകയാണ് അധികൃതർ. കോഴിക്കോട് വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്നും പരാതി വന്നിരിക്കുകയാണ്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് മിൻഹാജ് വ്യക്തമാക്കി. കടം നൽകിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് ഭീഷണി.
അതേസമയം ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 45 ലക്ഷം തട്ടിയെന്നാണ് പുതിയ പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശി മിന്‍ഹാജ് ആണ് പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് സായ്ശങ്കറിനെതിരെ വഞ്ചനാകുറ്റത്തിനു കേസെടുത്തു.
ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലേലം ചെയ്യുന്നുണ്ടെന്നും അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞ് സായ്ശങ്കർ 45 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2019–20 വർഷങ്ങളിലാണ് പണം തട്ടിയെടുത്തത്. കൊയിലാണ്ടി സ്വദേശി ഉൾപ്പെടെ മറ്റു മൂന്നുപേരിൽനിന്നും ഇതേപേരിൽ പണം തട്ടിയെടുത്തെന്നും മിന്‍ഹാജിന്റെ പരാതിയിൽ പറയുന്നു.
അതേസമയം 2020 സെപ്റ്റംബറിൽ മിന്‍ഹാജ് ഇതേ പരാതി നൽകിയിരുന്നു. എന്നാൽ, അന്ന് തെളിവുകളൊന്നും ഹാജരാക്കിയിരുന്നില്ല. അതിനാൽ തന്നെ അന്ന് പൊലീസ് കേസെടുത്തില്ല. നടൻ ദിലീപ് കേസുമായി ബന്ധപ്പെട്ട് സായ്ശങ്കറിനെതിരെ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയിരിക്കുന്നത്. ഇപ്പോൾ തെളിവു ഹാജരാക്കിയിട്ടില്ലെന്നും ഉടൻ ഹാജരാക്കുമെന്നും മിന്‍ഹാജ് വ്യക്തമാക്കി.
ഇതിനുപിന്നാലെ സായി ശങ്കറിന്റെ അക്കൗണ്ടുകളും ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
ദിലീപിന്റെ കയ്യിൽ നിന്നും എത്ര രൂപ കൈപറ്റിയെന്നാണ് അന്വേഷിക്കുന്നത്. സായിയുടെ ഹോട്ടൽ ബില്ലുകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നു. സായി താമസിച്ചത് 12,500 രൂപ മാസവാടകയുള്ള മുറിയിൽ. കഴിച്ചത് 17500 രൂപയ്ക്ക്. കേസിൽ ഇത്തരത്തിൽ തെളിവുകൾ ഇനി വരുന്ന ദിവസങ്ങളിൽ നിർണായമായേക്കും.
https://www.facebook.com/Malayalivartha