ദിലീപിന്റെ ഫോൺ വിവരങ്ങൾ നീക്കിയതിന് കോടികൾ പ്രതിഫലം വാങ്ങിയോ? അത്യആഢംബര ഹോട്ടലിൽ താമസം.. വിഭവസമൃദ്ധമായ ഭക്ഷണം! ബില്ല് കണ്ട് ക്രൈം ബ്രാഞ്ച് പോലും ഞെട്ടി.. അവസരം കിട്ടിയാൽ ഒതുക്കാൻ തോക്ക് ചൂണ്ടി ഭീക്ഷണി; സായിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; ഉടൻ പൊക്കും...

പോലീസ് നിര്‍ബന്ധിച്ച് മൊഴിയെടുപ്പിക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകനെതിരെ ചാരനായി നിൽക്കണമെന്നും തെന്നെ ഭീഷണിപ്പെടുത്തുവെന്ന് ആരോപിച്ച് തനിക്ക് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സായി ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. എന്നാൽ ക്രൈം ബ്രാഞ്ച് ചോദ്യം വിളിപ്പിച്ചതിന് പിന്നാലെ മുങ്ങിയിരിക്കുകയാണ് സൈബർവിദഗ്ദ്ധനായ സായി ശങ്കർ. എന്നാലിപ്പോഴിതാ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സൈബർ വിദഗ്ദ്ധൻ സായി ശങ്കറിനെതിരെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട്ടെ വ്യവസായി മിൻഹാജിന്റെ പരാതിയിലാണ് നടപടി. ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും, അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞാണ് 2019ൽ മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ വാങ്ങിയത്. പണം തിരികെ ചോദിച്ചതിനാണ് കോഴിക്കോട്ടെ വ്യവസായിയായ മിൻഹാജിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് സൂചന. സായി ശങ്കറിന്റെ അക്കൗണ്ടുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. സായിയുടെ ഹോട്ടൽ ബില്ലുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഉച്ചയൂണിന് 1700 രൂപയാണ് സായി ചിലവഴിച്ചത്. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് ഇയാൾ താമസിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ വിവരങ്ങൾ നീക്കിയതിന്റെ പ്രതിഫലത്തെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും.
കഴിഞ്ഞ ദിവസം സായ് ശങ്കറുടെ കോഴിക്കോട് കാരപ്പറമ്പിലുളള രണ്ട് ഫ്‌ളാറ്റുകളില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. കൊവിഡ് ലക്ഷണങ്ങളുണ്ട് എന്ന് ചൂണ്ടിക്കാട്ടി പത്ത് ദിവസത്തെ സാവകാശം ചോദിക്കുകയായിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഇയാള്‍ ഹാജരാക്കിയതുമില്ല. ദിലീപിന്റെ ഫോണില്‍ നിന്ന് ചില രേഖകള്‍ സായ് ശങ്കര്‍ മായിച്ചു എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൊച്ചിയില്‍ രണ്ടിടത്ത് വച്ചാണ് ഇവ ചെയ്തതെന്നും പറയുന്നു. ഈ വാദം സായ് ശങ്കര്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന്റെ ഫോണില്‍ നിന്ന് ഒന്നും മായ്ചിട്ടില്ല. രണ്ടു ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. മറ്റാരെങ്കിലും മായ്‌ച്ചോ എന്ന് എനിക്കറിയില്ലെന്നും സായ് ശങ്കര്‍ പറഞ്ഞു. സായ് ശങ്കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും ഐ പാഡും പിടിച്ചെടുത്തിട്ടുണ്ട്. ഇതേ കുറിച്ച സായ് ശങ്കറുടെ ഭാര്യ എസയോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞിരുന്നു. എന്തായാലും സായിക്കെതിരെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha