സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പൊട്ടിത്തെറി; പട്ടിക ജാതി വര്‍ഗ സമുദായങ്ങള്‍ക്ക് വേണ്ടി എന്ന് വാദിക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം! കാലാട്ടം 2022 എന്നു പേരിട്ടിരിക്കുന്ന മേളയില്‍ നിന്ന് ഊരുമൂപ്പന്‍ ഉള്‍പ്പടെയുള്ള കലാകാരന്മാരെ ഒഴിവാക്കിയ സംഭവം, മാപ്പ് പറഞ്ഞ് സമാപന സമ്മേളനത്തില്‍ ഈ പ്രദേശത്തെ ആളുകളെ ഉള്‍പെടുത്താന്‍ വേണ്ട നടപടി ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി പട്ടികജാതിമോര്‍ച്ച കൊല്ലം ജില്ലാ കമ്മറ്റി

പതറ്റിക്ക്, ഡിപ്ലോറബിള്‍. കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി എം.പി പൊട്ടിത്തെറിച്ച് രംഗത്ത് വന്നിട്ട് ഒരാഴ്ചയേ ആകുന്നൂള്ളൂ. കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ നല്‍കി എന്ന് പറഞ്ഞ് സുരേഷ് ഗോപി കത്തിക്കയറിയതും കേരളം കയ്യടിച്ചതും ഇപ്പോഴും ചര്‍ച്ചയാണ്. ഇതിനിടയിലാണ് ഊരുമൂപ്പനെ ഒഴിവാക്കി സര്‍ക്കാരിന്റെ പരിപാടി. ഗോത്ര കലാ പ്രദര്‍ശന വിപണന മേളയില്‍ ഗോത്രവര്‍ഗ്ഗക്കാരെ ഒഴിവാക്കി ഇടതുപക്ഷ സര്‍ക്കാര്‍.
പട്ടിക ജാതി വര്‍ഗ സമുദായങ്ങള്‍ക്ക് വേണ്ടി എന്ന് വാദിക്കുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം കനക്കുന്നു. കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഗോത്രകലാ പ്രദര്‍ശന വിപണന മേളയെച്ചൊല്ലിയാണ് വിവാദം തലപൊക്കിയിരിക്കുന്നത്.
കാലാട്ടം 2022 എന്നു പേരിട്ടിരിക്കുന്ന മേളയില്‍ നിന്ന് ഊരുമൂപ്പന്‍ ഉള്‍പ്പടെയുള്ള കലാകാരന്മാരെ ഒഴിവാക്കിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സമാപന സമ്മേളനത്തില്‍ ഈ പ്രദേശത്തെ ആളുകളെ ഉള്‍പെടുത്താന്‍ വേണ്ട നടപടി ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുകയാണ് പട്ടികജാതിമോര്‍ച്ച കൊല്ലം ജില്ലാ കമ്മറ്റി.
മാര്‍ച്ച് 21 മുതല്‍ 23 വരെ കുളത്തുപ്പുഴ ഗ്രീന്‍വാലി ആഡിറ്റോറിയത്തിലാണ് കേരള സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പ് നടത്തുന്ന കാലാട്ടം 2022 എന്ന പാരമ്പര്യ ഗോത്രകലാ പ്രദര്‍ശന വിപണന മേള. കൊല്ലം ജില്ലയിലെ പ്രമുഖ ഗിരിജന്‍ കോളനിയായ അച്ചന്‍കോവില്‍ മുള്ളുമല ഗിരിജന്‍ കോളനി, വെള്ളംതെറ്റി, മാമ്പഴത്തറ, ആര്യന്‍കാവ് ഉള്‍പ്പടെയുള്ള ആദിവാസി ഊരുകളില്‍ ഊരുമൂപ്പന്‍ ഉള്‍പ്പടെയുള്ള ആളുകളെ ഒഴിവാക്കിയായാരുന്നു മേള സംഘടിപ്പിച്ചത്. ഗോത്ര കല അറിയാവുന്ന യുവാക്കള്‍ ഉണ്ടായിട്ടും ഊരിലെ ജനങ്ങളെ പാടെ അവഗണിക്കുകയായിരുന്നുവെന്നാണ് ആരോപണമുയരുന്നത്.
സംഭവത്തില്‍ സര്‍ഘാടകര്‍ മാപ്പു പറയണമെന്ന് ബിജെപി പട്ടികജാതിമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബി ബബുല്‍ദേവ് ആരോപിച്ചു. അച്ചന്‍കോവില്‍, ആര്യന്‍കാവ് മേഖലയിലെ പട്ടികവര്‍ഗ ജനതയോട് പുനലൂര്‍ എം എല്‍ എ,ട്രൈബല്‍ ഓഫീസര്‍, സംഘടന സമതി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സമാപന സമ്മേളനത്തില്‍ ഈ പ്രദേശത്തെ ആളുകളെ ഉള്‍പെടുത്താന്‍ വേണ്ട നടപടി ഉണ്ടാകണമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
നേരത്തെ കേരളത്തിലെ ആദിവാസികളുടെ സ്ഥിതി വളരെ പരിതാപകപമാണെന്നും ഉടന്‍ തന്നെ കേരളത്തിലേക്ക് ട്രൈബല്‍ കമ്മീഷനെ അയക്കണമെന്നും രാജ്യസഭ എം പി സുരേഷ് ഗോപി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്നും രാജ്യസഭയില്‍ സുരേഷ് ഗോപി കുറ്റപ്പെടുത്തി. തന്റെ സ്വന്തം കൈയ്യില്‍ നിന്ന് പണമെടുത്താണ് ആദിവാസികളെ സഹായിച്ചതെന്നും ഇടമലകുടിയില്‍ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച പണം ലാപ്‌സായെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.
ഇടതു എംപി ശ്രേയാംസ് കുമാറിന്റെ പാര്‍ട്ടിയുടെ ചാനലായ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് കേരള സര്‍ക്കാര്‍ ആദിവാസികളെ 12 വര്‍ഷം മുന്‍പേ തന്നെ പുനഃരധിവസിപ്പിച്ചെന്നാണ്. എന്നാല്‍ ഇപ്പോഴും ആദിവാസികള്‍ ചെറിയ കുടിലുകളിലാണ് കഴിയുന്നത്.
ഒരു മഴയൊന്ന് പെയ്താല്‍ വെള്ളം മുഴുവന്‍ അവരുടെ കുടിലിലേക്ക് ഇരച്ചിറങ്ങും. ഇതാണ് കേരളത്തിലെ ആദിവാസികളുടെ ദുരിതപൂര്‍ണമായ അവസ്ഥ. നേരത്തെയും വിഷയത്തില്‍ നിലപാടുമായി സുരേഷ് ഗോപി വന്നിരുന്നു. ആദിവാസി മേഖലകളില്‍ പല പദ്ധതികളും നടപ്പാക്കാന്‍ പ്രയാസം വനം വകുപ്പിന്റെ നൂലാമാലകളാണെന്ന് സുരേഷ് ഗോപി വിമര്‍ശനം ഉന്നയിച്ചതാണ്.
ഈ കുരുക്കുകള്‍ യഥാസമയം പരിഹരിച്ചാല്‍ കുടിവെള്ള സൗകര്യങ്ങള്‍ ഉള്‍പ്പടെ ഈ പ്രദേശത്തു അതിവേഗം കൊണ്ടു വരാന്‍ കഴിയും. വനം വകുപ്പിന്റെ കുരുക്കുകള്‍ ഇല്ലെങ്കില്‍ ആദിവാസി ഊരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും മറ്റും നമുക്ക് ലഭിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha