രാത്രി വൈകി മദ്യപിച്ച് വീട്ടിലെത്തിയ 26കാരൻ തുണി ഉപയോഗിച്ച് വീടിന് തീയിട്ടു! പ്രാണനും കൊണ്ടോടി അച്ഛനും അമ്മയും; തീ പിടുത്തത്തില്‍ വീടിന്‍റെ അകം പൂര്‍ണമായും കത്തിനശിച്ചു..

രാത്രി വൈകി മദ്യപിച്ച് വീട്ടിലെത്തിയ 26കാരൻ തുണി ഉപയോഗിച്ച് വീടിന് തീയിട്ടു. കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്‍ സഞ്ജു മദ്യ ലഹരിയില്‍ വീടിന് തീയിടുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
രാത്രി വൈകി മദ്യപിച്ച് വീട്ടിലെത്തിയ സഞ്ജു തുണി ഉപയോഗിച്ചാണ് വീടിന് തീയിട്ടത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഷാജി ഭാര്യയെയും കൂട്ടി പുറത്തേക്ക് ഓടി. ഇവരുടെ വീടിന്‍റെ അകം തീ പിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അയല്‍വാസികളും അഗ്നശമന സേനയും കൃത്യസമയത്ത് നടത്തിയ ഇടപെടല്‍ സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
https://www.facebook.com/Malayalivartha