കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സര്‍വ്വേക്കല്‍ സ്ഥാപിക്കല്‍ സമരത്തില്‍ സംഘര്‍ഷം; തിരുനക്കരയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം കളക്ട്രേറ്റിന് സമീപത്തെ തടിമില്ലിന് മുന്നില്‍ ബാരിക്കേഡുയര്‍ത്തി തടയാനായിരുന്നു പൊലീസിന്റെ ശ്രമം

കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കോട്ടയം കളക്ട്രേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സര്‍വ്വേക്കല്‍ സ്ഥാപിക്കല്‍ സമരത്തില്‍ സംഘര്‍ഷം. തിരുനക്കരയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം കളക്ട്രേറ്റിന് സമീപത്തെ തടിമില്ലിന് മുന്നില്‍ ബാരിക്കേഡുയര്‍ത്തി തടയാനായിരുന്നു പൊലീസിന്റെ ശ്രമം.
എന്നാല്‍, കളക്ട്രേറ്റിന് ബാരിക്കേഡ് മറികടക്കാനായി കളക്ട്രേറ്റിന് സമീപത്തെ ഇടവഴിയിലൂടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റിനുള്ളിലേക്ക്ഓടിക്കയറി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കളക്ട്രേറ്റ് വളപ്പില്‍ അനധികൃതമായി സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന്, പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് ജില്ലാപഞ്ചായത്തിന് സമീപമുള്ള കിഴക്കേ ഗേറ്റിനുള്ളിലുൂടെ പ്രവേശിച്ച് പ്രവര്‍ത്തകര്‍ സര്‍വ്വക്കല്ലുകള്‍ സ്ഥാപിച്ചു. പ്രതിഷേധത്തില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പ്രകടനം യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ചിന്റു കുര്യന്‍ ജോയിയാണ് നയിച്ചത്.
https://www.facebook.com/Malayalivartha