കണ്ണൂര്‍ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി നിര്‍വഹിച്ചു

കണ്ണൂര്‍ ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു. മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡിന്റെ ധനസഹായത്തോടെ 11 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 4 നിലകളിലായി 5436 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.
ഓക്‌സിജന്‍ സ്റ്റോര്‍, മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഒബ്‌സര്‍വേഷന്‍ റൂം, വിവിധ ഒപി വിഭാഗങ്ങള്‍, യു.എസ്.ജി. സ്‌കാന്‍, എക്‌സ്‌റേ, ഡോക്ടര്‍മാരുടെ മുറി, വെയിറ്റിംഗ് ഏരിയ, ലാബ്, ടോയിലറ്റ് ബ്ലോക്ക്, ലേബര്‍ റൂം, പ്രീ ലേബര്‍ റൂം, ലേബറിന് വേണ്ടിയുള്ള മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, നഴ്‌സസ് സ്റ്റേഷനുകള്‍, ന്യൂ ബോണ്‍ കെയര്‍, മെഡിസിന്‍ സ്റ്റോര്‍, ഫാര്‍മസി എന്നീ സൗകര്യങ്ങളുണ്ടാകും. ഈ പുതിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടു കൂടി ഈ പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ മികച്ച ചികിത്സ ലഭ്യമാകും.
https://www.facebook.com/Malayalivartha