യൂണിയൻ പിരിച്ചു വിട്ടപ്പോൾ പോലും എനിക്ക് പൈസ തരാനുണ്ട് എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരിക്കുന്നത്; ഒരു മീറ്റിങ്ങിൽ തന്നെ വാനോളം പുകഴ്ത്തിയ വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ; അങ്ങനെയുള്ള വെള്ളാപ്പള്ളി നടേശനാണ് ഞാൻ പൈസ മോഷ്ടിച്ചു എന്ന് പറയുന്നത്; എസ്എൻഡിപിയുടെ ഫണ്ട് മോഷ്ടിച്ചുവെന്ന് ആരോപണം നേരിടുന്ന കിളിമാനൂർ ചന്ദ്രബാബു ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത്

എസ്എൻഡിപിയുടെ ഫണ്ട് മോഷ്ടിച്ചുവെന്ന് ആരോപണം നേരിടുന്ന കിളിമാനൂർ ചന്ദ്രബാബു ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 2007ൽ തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ആയി ചുമതലയേൽക്കുമ്പോൾ ഒരു പെട്ടിക്കട ആയിരുന്നു യൂണിയൻ ഓഫീസായി പ്രവർത്തിച്ചിരുന്നത്.
പേട്ട ഓഫീസിന്റെ പൂർത്തിയാകാതെ കിടന്ന് ഒരു ബിൽഡിംഗ് വാടകയ്ക്ക് എടുക്കുകയും 4വർഷത്തോളം അവിടെ പ്രവർത്തനം നടത്തുകയും ചെയ്തു. തിരുവനന്തപുരം യൂണിയൻ നിലവിൽ വന്നിട്ട് അഞ്ച് വർഷമായി ഇതുവരെ സ്വന്തമായിട്ട് ഒരു ഭൂമി പോലും വാങ്ങിച്ചിട്ടില്ല. ശാഖ പ്രവർത്തകരെ എല്ലാം കൂട്ടി വരുത്തിയ ശേഷം യൂണിയൻ ഓഫീസ് നിർമ്മിക്കണമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.
ഒരു രൂപ പോലും കയ്യിൽ ഇല്ലാതെ 8 സെന്റ് സ്ഥലത്തിന് അന്ന് അഡ്വാൻസ് നൽകിയിരുന്നു. എന്റെ പോക്കറ്റിൽ നിന്നാണ് അതിന് പൈസ കൊടുത്തത്. 53 ശാഖ ഉണ്ടായിരുന്നു. നിങ്ങളാൽ കഴിയുന്ന പരമാവധി തുക ചെലവഴിക്കണമെന്ന് പറഞ്ഞു എല്ലാവരും സഹായിക്കുകയും സഹകരിക്കുകയും ചെയ്തിരുന്നു. 53 ശാഖകളിൽ നിന്നും രണ്ടു ലക്ഷത്തിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞു. ചില ശാഖകൾ ഒരു രൂപ പോലും തരാതെയും ഇരുന്നിരുന്നു.യൂണിയൻ ഓഫീസിൽ ഫോട്ടോ വയ്ക്കാൻ ഒരു ഫോട്ടോയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യമായി വന്നു.
ഇടയ്ക്കു ആവശ്യങ്ങൾക്ക് പൈസ കുറവ് വന്നപ്പോൾ ഞാനും സെക്രട്ടറിയായ സുജാതനും കൂടെ കയ്യിൽ നിന്ന് ഇട്ടായിരുന്നു കെട്ടിടo വാങ്ങിച്ചത്. ബാക്കി പൈസ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു. 2015 വെള്ളാപ്പള്ളി നടേശന്റെ പി എ അടുത്തുവന്നു താക്കോലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ സംസാരിച്ചു. അപ്പോൾ താൻ മറുപടി പറഞ്ഞത് 53 ശാഖയും വേണ്ടി ചെലവാക്കിയ പണം എനിക്ക് വേണ്ട .
യൂണിയൻ ഓഫീസ് നിങ്ങൾക്ക് വിട്ടു തരാം എന്ന് പറഞ്ഞു. അപ്പോൾ അവർ സംസാരിച്ചിട്ട് വരാമെന്ന് പറഞ്ഞു മടങ്ങി. പിന്നെ അവർ വന്നില്ല. കുറെ ദിവസം കഴിഞ്ഞ് രാജൻ മോഹൻ അഡ്വക്കേറ്റ് സംസാരിച്ചു. യൂണിയന്റെ ചെക്ക് കൊണ്ടുവരണമെന്നും അതു കൊണ്ടുവന്നാൽ താക്കോൽ സംഭാവന നൽകാമെന്നും പറഞ്ഞു. യൂണിയൻ വേണ്ടി വാങ്ങിച്ച ആയതുകൊണ്ട് അതിൽ നിന്നും ഒന്നും എനിക്ക് വേണ്ട എന്ന് തീരുമാനത്തിലായിരുന്നു ഞാൻ.
അതിനും മറുപടി ഉണ്ടായില്ല. ഇതിനിടയിൽ യൂണിയൻ പിരിച്ചു വിട്ടു. യൂണിയൻ പിരിച്ചു വിട്ടപ്പോൾ പോലും എനിക്ക് പൈസ തരാനുണ്ട് എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരിക്കുന്നത്. ഒരു മീറ്റിങ്ങിൽ തന്നെ വാനോളം പുകഴ്ത്തിയ വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ. അങ്ങനെയുള്ള വെള്ളാപ്പള്ളി നടേശനാണ് ഞാൻ പൈസ മോഷ്ടിച്ചു എന്ന് പറയുന്നത്.
https://www.facebook.com/Malayalivartha