Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...

16 SEPTEMBER 2025 05:07 PM IST
മലയാളി വാര്‍ത്ത

രാജ്യവ്യാപകമായി 1000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തു, ഫിനാലെയിൽ മികച്ച 50 ടീമുകൾ മത്സരിച്ചു.  വെബ്, ഫോറൻസിക്സ്, ക്രിപ്‌റ്റോഗ്രഫി, ഒസിഐഎൻടി, ഐഒടി, റിവേഴ്‌സ് എഞ്ചിനീയറിംഗ് എന്നീ മേഖലകളിൽ മത്സരങ്ങൾ നടന്നുവിജയികളായ ടീമിന് 1.5 ലക്ഷം രൂപ സമ്മാനവും യുഎസ് ടിയിൽ സോപാധിക ജോലി അവസരവും ലഭിച്ചു. തിരുവനന്തപുരം, സെപ്തംബർ 16, 2025: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി, തങ്ങളുടെ തിരുവനന്തപുരം കാമ്പസിൽ സംഘടിപ്പിച്ച ജെൻസിസ് 2025 ക്യാപ്ചർ ദ ഫ്ലാഗ് (സിടിഎഫ്) മത്സരങ്ങളുടെ ഫിനാലെ വിജയകരമായി സമാപിച്ചു. സൈബർ സുരക്ഷാരംഗത്തെ പ്രതിഭകളുടെ മത്സരാധിഷ്ഠിതമായ പ്രോബ്ലം സോൾവിങ് ശേഷി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും 1000-ലധികം എൻട്രികൾ ലഭിച്ചു.

വെബ്, ഫോറൻസിക്സ്, ക്രിപ്‌റ്റോഗ്രഫി, ഒസിഐഎൻടി , ഐഒടി, ബൂട്ട് ടു റൂട്ട്, എഐ ചലഞ്ച്, റിവേഴ്‌സ് എഞ്ചിനീയറിംഗ് തുടങ്ങി വിവിധ മേഖലകളിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളാണ് ഈ വർഷത്തെ ജെൻസിസ് 2025 ക്യാപ്ചർ ദ ഫ്ലാഗ് മത്സരങ്ങളിൽ പങ്കെടുത്തവർക്ക് തരണം ചെയ്യേണ്ടി വന്നത്. യു എസ് ടിയുടെ തിരുവനന്തപുരം കാമ്പസിൽ നടന്ന ഫൈനൽ റൗണ്ടിലേക്ക് മികവു കാട്ടിയ 50 ടീമുകളാണ് യോഗ്യത നേടിയത്.

തമിഴ്‌നാട്ടിലെ എസ്ആർഎം യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അബ്ദുർ റഹ്മാൻ പ്രതിനിധീകരിച്ച 'ടീം അബു' ജെൻ‌സി‌സ് 2025 സി‌ടി‌എഫ് മത്സരത്തിൽ വിജയിയായി. ടി‌സി‌എസിൽ നിന്നുള്ള വിഷ്ണു എ‌ ആർ, സായ് തേജ എന്നിവർ ഉൾപ്പെട്ട 'ടീം ബേർഡ്‌സ് ആർ‌ നോട്ട് റിയൽ' ആദ്യ റണ്ണർ അപ്പ് സ്ഥാനം നേടി. രാജസ്ഥാനിലെ പൂർണിമ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള മോഹിത് സിംഗ് പാപോളയും ക്രിഷ് ഭൂരാനിയും പ്രതിനിധീകരിച്ച 'ടീം നൾ‌ബൈറ്റ് നിൻജാസ്' രണ്ടാം റണ്ണർ അപ്പ് ആയി. വിജയികളായ ടീമിന് 1.5 ലക്ഷം രൂപ സമ്മാനത്തുകയും (ഒരു ലക്ഷം രൂപയും 50,000 രൂപ വിലവരുന്ന ഗിഫ്റ്റ് ഹാംപറുകളും) യുഎസ് ടിയിൽ സോപാധിക ജോലി അവസരവും ലഭിച്ചു. ആദ്യ റണ്ണർ ആപ്പായ ടീമിന് 70,000 രൂപ ക്യാഷ് പ്രൈസും രണ്ടാം റണ്ണർ അപ്പ് ആയ ടീമിന് 30,000 രൂപ ക്യാഷ് പ്രൈസും ലഭിച്ചു.

 

"ജെൻ‌സി‌സ് പോലുള്ള സംരംഭങ്ങളിലൂടെ, പരീക്ഷണം, നവീകരണം, തുടർ പഠനം എന്നിവയ്ക്കുള്ള പ്രായോഗിക അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് അടുത്ത തലമുറയിലെ സൈബർ സുരക്ഷാ പ്രഫഷണലുകളെ പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ്‌ടി പ്രതിജ്ഞാബദ്ധമാണ്. ക്യാപ്ചർ ദി ഫ്ലാഗ് ഫിനാലെ യുവമനസ്സുകളിലെ അസാധാരണമായ കഴിവുകളും സർഗ്ഗാത്മകതയും വെളിവാക്കുന്നതിനോടൊപ്പം, മികവും വളർച്ചയും സാധ്യമാക്കാനും, ഭാവിക്ക് അനുയോജ്യമായ സൈബർ സുരക്ഷാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള യു‌എസ്‌ടിയുടെ സമർപ്പണത്തെ ശക്തിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. എല്ലാ വിജയികൾക്കും മത്സരാർത്ഥികൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അവരുടെ അഭിനിവേശവും പ്രകടനവും വരാനിരിക്കുന്ന മികവിന്റെ സൂചനയാണ്," യു‌എസ്‌ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

"ഡിജിറ്റൽ പരിവർത്തനത്തിന്റെ കാതലാണ് സൈബർ സുരക്ഷ. ഉയർന്നു വരുന്ന ഭീഷണികളെ നേരിടാൻ കഴിവുള്ളവരെ കണ്ടെത്തി സജ്ജരാക്കുക എന്നത് നിർണായകമാണ്. അടുത്ത തലമുറയിലെ സൈബർ സുരക്ഷാ പ്രഫഷണലുകളുടെ നവീകരണം, സാങ്കേതിക കഴിവുകൾ, പ്രശ്നപരിഹാര കഴിവുകൾ എന്നിവ ജെൻസിസ്‌ 2025 ഉയർത്തിക്കാട്ടുന്നു. സുരക്ഷിതവും സ്ഥിരതയുള്ളതുമായ ഭാവിക്ക് ആവശ്യമായ കഴിവുകളാൽ ഐടി മേഖലയെ സജ്ജമാക്കുന്നതിനായുള്ള നൂതനാശയങ്ങൾ മുന്നോട്ടു വയ്ക്കുന്ന സി ടി എഫ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്," യു എസ് ടി ക്‌ളൗഡ്‌ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ആഗോള മേധാവിയും, യു എസ് ടി സൈബർപ്രൂഫ് മാനേജിംഗ് ഡയറക്ടറുമായ മുരളീകൃഷ്ണൻ നായർ കൂട്ടിച്ചേർത്തു. എല്ലാ മത്സരാർത്ഥികൾക്കും വിജയികൾക്കും എന്റെ അഭിനന്ദനങ്ങൾ," അദ്ദേഹം പറഞ്ഞു.

യു എസ് ടി ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ നിതിൻ കാൽറ; സൈബർ സെക്യൂരിറ്റി ആഗോള മേധാവി ജെയിംസ് ഡാഷർ; ഇൻഫർമേഷൻ സെക്യൂരിറ്റി കംപ്ലയൻസ് ഡയറക്ടറും ആഗോള മേധാവിയുമായ ആദർശ് നായർ എന്നിവർ ഫിനാലെയിലും അവാർഡ് ദാന ചടങ്ങിലും പങ്കെടുത്തു.

യു എസ് ടി ഗ്ലോബൽ കോൺഫറൻസിനൊപ്പം സംഘടിപ്പിച്ച സി ടി എഫ്‌ ഫിനാലെയിൽ 20-ലധികം അന്താരാഷ്ട്ര പ്രഭാഷകർ പങ്കെടുത്തു. 1000-ത്തിലധികം പേർ സന്നിഹിതരായിരുന്നു. സൈബർ സുരക്ഷാ ആവാസവ്യവസ്ഥയിൽ യുഎസ് ടിയുടെ ബ്രാൻഡ് സാന്നിധ്യവും വ്യവസായ പങ്കാളികളുമായുള്ള സഹകരണവും കൂടുതൽ ശക്തിപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (15 minutes ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (34 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (1 hour ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (1 hour ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (2 hours ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

Malayali Vartha Recommends