'കൊലപാതക രാഷ്ട്രീയത്തില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം'; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ സുധാകരന്റെ കോണ്‍ഗ്രസ് തുടരുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ സുധാകരന്റെ കോണ്‍ഗ്രസ് തുടരുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. കൊലപാതക രാഷ്ട്രീയത്തില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ചോദിക്കുന്നു. എങ്ങോട്ടാണ്, ഇവര്‍ നാടിനെ കൊണ്ടു പോകാന്‍ ശ്രമിയ്ക്കുന്നതെന്നും കെ.കെ ശിവരാമന്‍ നെടുങ്കണ്ടത്ത് പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടേയും ഡിസിസി പ്രസിഡന്റിന്റേയും നിലപാടുകളെയും ശിവരാമന്‍ വിമര്‍ശിച്ചു. അക്രമ രാഷ്ട്രീയത്തിനാണ് സി.വി വര്‍ഗീസും, സിപി മാത്യുവും ആഹ്വാനം ചെയ്യുന്നത്, ശിവരാമന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha