'എംഎം മണി പറഞ്ഞു എനിക്ക് കറുപ്പ് നിറമാണെന്ന്, അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ?!'; എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകഷ്ണന്‍

തനിക്കു കറുപ്പ് നിറമാണെന്ന മുൻ എംഎം മണിയുടെ പരിഹാസത്തിന് മറുപടിയുമായി തിരുവഞ്ചൂര്‍ രാധാകഷ്ണന്‍.എം എം മണിക്ക് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിറമാണോയെന്ന് അദ്ദേഹം പരിഹസിച്ചു.ഈയിടെ എംഎം മണി പറഞ്ഞു. എനിക്ക് കറുപ്പ് നിറമാണെന്ന്,അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ,നല്ല കൃത്യമാണ്,ഇതുപോലുള്ള പാഴ് വാക്ക് പറയുന്നവരുണ്ട് നമ്മള്‍ അവരെ അവഗണിക്കുകയെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
അഞ്ചേരി ബേബി വധക്കേസില്‍ ഹൈക്കോടതി കുറ്റ വിമുക്തനാക്കിയതിന് ശേഷമാണ് എംഎം മണി വിവാദപരാമര്‍ശം നടത്തിയത്. തിരുവഞ്ചൂര്‍ വഞ്ചകനാണെന്നും അദ്ദേഹം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും എംഎം മണി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ മണിയുടെ ശത്രു അദ്ദേഹത്തിന്റെ നാക്ക് തന്നെയാണെന്നും നിറത്തിന്റെ കാര്യത്തില്‍ താനും അദ്ദേഹവും തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ല, എന്നേക്കാള്‍ കുറച്ചുകൂടി കൃഷ്ണനാണ് എംഎം മണി. നിലവാരം വിട്ടിട്ടുള്ള ഒരു വിമര്‍ശനത്തിനും താന്‍ തയ്യാറല്ലന്ന് അദ്ദേഹം പറഞ്ഞിരുന്നു.
1982 ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 1988 ല്‍ തന്നെ കേസിലെ 9 പ്രതികളേയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയിച്ചിരുന്നു. എന്നാല്‍ 2012 മെയില്‍ ഇടുക്കി മണക്കാടില്‍ വെച്ച് നടത്തിയ വിവാദ പ്രസംഗത്തിലൂടെ കൊലപാതക കേസില്‍ മണി പ്രതിയാവുകയായിരുന്നു.
പൊതുയോഗത്തില്‍ മണി ഈ കൊലപാതകങ്ങളെ 1,2,3 എന്ന് അക്കമിട്ട് സൂചിപ്പിക്കുകയായിരുന്നു തുടര്‍ന്ന് കൊലപാതക കേസില്‍ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് എം.എം.മണിയും കൂട്ടുപ്രതികളും 46 ദിവസം ജയിലില്‍ കിടന്നിരുന്നു
https://www.facebook.com/Malayalivartha