ഒന്നരക്കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ ഒന്നരക്കോടി രൂപ വിലവരുന്ന എംഡിഎംഎ പിടികൂടിയ കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ദമ്പതികളായ മരക്കാര്‍ക്കണ്ടി സ്വദേശി അന്‍സാരി, ഭാര്യ ഷബ്‌ന, പുതിയങ്ങാടി സ്വദേശി ഷിഹാബ് എന്നിവരാണ് പിടിയിലായത്. ഇവര്‍ മയക്കുമരുന്നിന്റെ ചെറുകിട വിതരണക്കാരാണെന്ന് പൊലീസ് അറിയിച്ചു.
മൂവരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. ഭര്‍ത്താവിനെ കുടുക്കിയതാണെന്ന് ഷബ്‌ന ആരോപിച്ചു. ആത്മഹത്യാ ഭീഷണി മുഴക്കി ഇവര്‍ അലറിക്കരയുകയായിരുന്നു. പിന്നാലെ ഭര്‍ത്താവും ബഹളമുണ്ടാക്കി. പൊലീസ് സംഘം ബലംപ്രയോഗിച്ചാണ് അന്‍സാരിയെ സ്‌റ്റേഷനില്‍ നിന്ന് കൊണ്ടുപോയത്. ഇതിനിടെ പിടിയിലായവരുടെ ബന്ധുവെന്ന് അവകാശപ്പെട്ടെത്തിയ ഒരാള്‍ സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു.
കേസിലെ മുഖ്യപ്രതിയായ തെക്കിബസാര്‍ സ്വദേശി നിസാം അബ്ദുള്‍ഗഫൂറിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാള്‍ക്ക് പിടിയിലാവര്‍ അയച്ച ശബ്ദ സന്ദേശങ്ങളും നിസാമിന്റെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. ഈ മാസം ഏഴിനാണ് ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി കോയ്യോട് സ്വദേശി അഫ്‌സല്‍, ഭാര്യ ബല്‍ക്കീസ് എന്നിവരെ പിടികൂടിയത്. ബെംഗളൂരുവില്‍നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന രണ്ടുകിലോ എം.ഡി.എം.എ.യും കറുപ്പും ബ്രൗണ്‍ ഷുഗറും ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു. പിന്നാലെയാണ് ഇവരുടെ ബന്ധുവായ നിസാം അബ്ദുള്‍ഗഫൂര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha