സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് അംഗീകാരം തേടി മോദിയെ കാണാന്‍ മുഖ്യമന്ത്രി .....കൂടികാഴ്ച ഇന്ന് രാവിലെ 11 ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍... കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു മുമ്പിലുള്ള വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രിയ്ക്കു മുന്നില്‍ വയ്ക്കും... ബിജെപിയും സമരരംഗത്തുള്ളത്തിനാല്‍ ഇന്നത്തെ കൂടികാഴ്ച ഏറെ നിര്‍ണായകം

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് അംഗീകാരം തേടി മോദിയെ കാണാന്‍ മുഖ്യമന്ത്രി .....കൂടികാഴ്ച ഇന്ന് രാവിലെ 11 ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍... കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു മുമ്പിലുള്ള വിശദ പദ്ധതി റിപ്പോര്‍ട്ടിന് (ഡിപിആര്‍) എത്രയും വേഗം അംഗീകാരം ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥന പ്രധാനമന്ത്രിയ്ക്കു മുന്നില്‍ വയ്ക്കും... ബിജെപിയും സമരരംഗത്തുള്ളത്തിനാല്‍ ഇന്നത്തെ കൂടികാഴ്ച ഏറെ നിര്‍ണായകം.
സില്‍വര്‍ലൈനിനെതിരേ സമരം ശക്തമാകുമ്പോള്‍ പദ്ധതിക്ക് അനുകൂല മനസ്സുണ്ടാക്കാന്‍ സര്‍ക്കാരും സി.പി.എമ്മും. കേന്ദ്രാനുമതി വേഗത്തിലാക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണുന്നത്. ഇതിനൊപ്പം, സമരത്തിന്റെ വീര്യം കുറയ്ക്കാനുള്ള രാഷ്ട്രീയദൗത്യം സി.പി.എം. ഏറ്റെടുക്കുകയാണ്.
അതേസമയം, സമരത്തിന്റെ തീക്ഷ്ണതയ്ക്ക് കുറവൊന്നുമില്ല. സര്‍വേക്കുറ്റികള്‍ പിഴുതെറിയുന്നത് പലയിടത്തും തുടരുകയാണ്. ഇതിന് യു.ഡി.എഫ്., ബി.ജെ.പി. നേതാക്കളാണ് ഇപ്പോള്‍ മുന്നിട്ടിറങ്ങിയത്. സര്‍വേസംഘത്തെ തടയാനുള്ള രീതിയിലേക്ക് സമരത്തിന്റെ ആസൂത്രണവും മാറിയിട്ടുണ്ട്.
സില്‍വര്‍ലൈനിനെതിരേ സി.പി.ഐ.ക്കുള്ളില്‍ എതിര്‍പ്പ് ശക്തമാണ്. എന്നാല്‍, അത് അത്രകടുപ്പത്തില്‍ പ്രകടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തയ്യാറായിട്ടില്ലെന്നുമാത്രം. ഇടതുമുന്നണിയില്‍ അഭിപ്രായഭിന്നതയില്ലാതെയാണ് മുന്നോട്ടുപോകുന്നതെന്ന് ബോധ്യപ്പെടുത്താന്‍ എല്ലാ കക്ഷികളെയും ഒരുമിപ്പിച്ച് വിശദീകരണത്തിനും സി.പി.എം. ആലോചിക്കുന്നുണ്ട്.
അനുമതി വൈകുന്നത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നതിനാലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി. ഇതിന് മുന്നോടിയായി റെയില്‍വേ ഉദ്യോഗസ്ഥരുമായി കെ-റെയില്‍ എം.ഡി. ചര്‍ച്ചനടത്തി.
പ്രധാനമന്ത്രിയുടെ 'ക്ലിയറന്‍സ്' ലഭിക്കാതെ പദ്ധതിക്ക് അനക്കമുണ്ടാകില്ലെന്ന സൂചനയാണ് എം.ഡി.ക്ക് ലഭിച്ചത്. ഇതോടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെക്കണ്ട് ചര്‍ച്ചനടത്താന്‍ തീരുമാനിച്ചത്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയതാണ്. ഇതനുസരിച്ചുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
സാമൂഹികാഘാതപഠനത്തിന് മുന്നോടിയായുള്ള സര്‍വേക്ക് ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുശേഷമാണ് സമരം ശക്തമാകുന്നതും പദ്ധതിക്ക് കേന്ദ്രാനുമതിയില്ലെന്നും അത് ലഭിക്കില്ലെന്നുമുള്ള പ്രചരണം ശക്തമാകുന്നതും. സര്‍വേ പൂര്‍ത്തിയാക്കുന്നതിനൊപ്പം, കേന്ദ്രാനുമതികൂടി നേടിയെടുക്കാനായാല്‍ അത് സര്‍ക്കാരിന്റെ വിജയമാകും.
"
https://www.facebook.com/Malayalivartha