മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ വിയോജന കുറിപ്പ് ബാലഗോപാലിനെ കൊണ്ടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍...

മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ വിയോജന കുറിപ്പ് ബാലഗോപാലിനെ കൊണ്ടു തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.
രണ്ടാം പിണറായി മന്ത്രിസഭയില്‍ ധനവകുപ്പും മുഖ്യമന്ത്രിയും തമ്മിലുള്ള ആദ്യത്തെ ഉടക്കാണ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. പൊതുവേ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഭി പ്രായ വ്യത്യാസമുണ്ട്.
ബാലഗോപാല്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് മാത്രമാണ് അനുസരിക്കുന്നതെന്ന അഭിപ്രായമാണ് സര്‍ക്കാരിലെ പ്രമുഖന്‍മാര്‍ക്കുള്ളത്. ധനവകുപ്പിന്റെ പല നീക്കങ്ങളോടും മുഖ്യമന്ത്രിക്കും സി പി എമ്മിനും എതിര്‍പ്പുണ്ട്. ചുരുക്കത്തില്‍ കെ.എന്‍.ബാലഗോപാല്‍ മന്ത്രിസഭയില്‍ ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
കേരളാ പൊലീസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനുള്ള നീക്കമാണ് ധനവകുപ്പ് എതിര്‍ത്തത്. ധനവകുപ്പിന്റെ അഭിപ്രായത്തിന് താഴെ കെ.എന്‍ ബാലഗോപാല്‍ ഒപ്പിടുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പറയുന്നിടത്ത് ഒപ്പിടാന്‍ എന്തിനാണ് ഒരു മന്ത്രി എന്നാണ് മന്ത്രിസഭ ചോദിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി അദ്ദേഹത്തോട് ചോദിച്ചില്ലെന്നേയുള്ളു. മന്ത്രി എതിര്‍ത്ത ഫയല്‍ വലിച്ചു കീറി ദൂരെയെറിഞ്ഞ ശേഷം മന്ത്രിസഭ അനുവാദം നല്‍കുകയായിരുന്നു. തുടര്‍ന്ന് വകുപ്പ്രൂപീകരിച്ച് ഉത്തരവിറക്കി. ഒരു ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുക. 233 പുതിയ തസ്തികകളും സൃഷ്ടിക്കും. ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘത്തിന് തിരുമാനമെടുത്തത്.
സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ പുതിയ തസ്തികള്‍ രൂപീകരിക്കുന്നതിനെ ധനവകുപ്പ് എതിര്‍ത്തിരുന്നു. എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാര്‍ശ മന്ത്രിസഭ യോഗത്തില്‍ വയക്കുകയായിരുന്നു. മന്ത്രിസഭയുടെ കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ വിഭാഗം രൂപീകരിക്കേണ്ടതില്ലെന്ന് പറയാന്‍ ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എന്താണ് അധികാരമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മുമ്പും ധനവകുപ്പിനോട് മുഖ്യമന്ത്രിക്ക് ഈര്‍ഷ്യയായിരുന്നു.തോമസ് ഐസക് മന്ത്രിയായിരുന്നപ്പോള്‍ മുഖ്യമന്ത്രി യും ധനമന്ത്രിയും തമ്മില്‍ അസ്വാരസ്യം നിലവിലുണ്ടായിരുന്നു. തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കാനുള്ള പ്രധാന കാരണം ഇതായിരുന്നു.ഇതേ വിരോധമാണ് ബാലഗോപാലിനോടും പിണറായിക്ക് ഉണ്ടായിരിക്കുന്നത്. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു.
ധനമന്ത്രിയുടെ എതിര്‍പ്പുണ്ടെങ്കില്‍ ഫയല്‍ മന്ത്രിസഭയില്‍ വയ്ക്കണമെന്നാണ് ചട്ടം.അതനുസരിച്ചാണ് ഫയല്‍ മന്ത്രിസഭയില്‍ എത്തിയത്.ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. മുമ്പ് കേരള ഹൈക്കോടതിക്ക് 50 ലക്ഷം രൂപ നല്‍കാനുള്ള ഫയല്‍ ധനവകുപ്പ് എതിര്‍ത്തിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെട്ട് തുക നല്‍കി.
ചതി, സാമ്പത്തിക തട്ടിപ്പുകള്‍, പണമിടപാടുകള്‍, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴില്‍ രൂപീകരിക്കുന്ന ഈ വിഭാ?ഗത്തിന് 233 തസ്തികകളാണുണ്ടാകുക. 226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയല്‍ തസ്തികകളുമാണുണ്ടാകുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇന്‍സ്‌പെക്ടര്‍മാര്‍, 29 എസ് ഐമാര്‍, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകള്‍.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പുതിയ വിഭാഗം വേണമെന്ന ആവശ്യം മുഖ്യമന്ത്രിയുടേതായിരുന്നു. മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശമാണ് ക്രൈംബ്രാഞ്ച് നടപ്പിലാക്കിയത്. അതിന് ഡി ജി പി യുടെ അനുമതിയുണ്ടായിരുന്നു.ഇതിനെ ധനവകുപ്പ് എതിര്‍ത്തതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
"
https://www.facebook.com/Malayalivartha