സഹോദരന്റെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ സഹോദരി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സഹോദരന്റെ സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ സഹോദരി കുഴഞ്ഞുവീണു, ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നെടുമ്പാള്‍ മുരിങ്ങാത്തേരി തൃശോക്കാരന്‍ പൗലോസ്(84), സഹോദരി ആനി (അമ്മിണി-77) എന്നിവരാണ് മരിച്ചത്. പൗലോസ് ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.
വൈകീട്ട് 4ന് സംസ്‌കാരചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ, ആനി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിന്നീട് പൗലോസിന്റെ സംസ്‌കാരം നടത്തി. ആനിയുടെ സംസ്‌കാരം ഇന്ന് രാവിലെ 11ന് മുത്രത്തിക്കര സെന്റ് മേരിസ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം പറപ്പൂക്കര സെന്റ് ജോണ്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
https://www.facebook.com/Malayalivartha