ഒന്നു ചോദിച്ചാൽ തരാൻ വേണ്ടി മാത്രം നിസാരമല്ല പെണ്ണിനുള്ളതൊന്നും: ഈ വൃത്തികേടിന് പെണ്ണ് നിന്നുകൊടുക്കില്ല...ഏത് ദൂരം കൂടെ വരുമ്പോഴും, ഏതു കോണിൽ കൂടിരിക്കുമ്പോഴും... പെണ്ണ് ഒരാണിനെയും കയറിപ്പിടിക്കാനോ അവനെ മാനം കെടുത്താനോ ശ്രമിച്ചു എന്ന വാർത്ത ഒരാളും കേൾക്കില്ല.... പെണ്ണെന്നു പറയുമ്പോൾ ഇന്നും മനസ്സിൽ കാണുന്ന ആ ഒരു ആറ്റിട്യൂട് ഉണ്ടല്ലോ...സെക്സിൽ ചെന്നവസാനിക്കുന്ന ആ ആറ്റിട്യൂട്!!! വൈറലായി കുറിപ്പ്

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നുംനടൻ വിനായകൻ പറഞ്ഞത് കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുകയാണ്. ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? ഞാൻ ചോദിക്കട്ടെ, ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്തു ചെയ്യും? എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കും’ എന്നാണ് വിനായകൻ മീറ്റിനിടെ പറഞ്ഞത്.
എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ റാണി നൗഷാദ്. ആണധികാരത്തിന്റെ വൃത്തികെട്ട ധാർഷ്ഠ്യം കാണാനും ഒന്നു കണ്ണടിച്ചു കാണിക്കുമ്പോൾ തന്നെ രതിസുഖസാരെ പാടാനും പെണ്ണിനെ കിട്ടില്ലെന്ന് റാണി കുറിക്കുകയാണ്. പെണ്ണെന്നാൽ സെക്സിൽ ചെന്നവസാനിക്കുന്ന ഇത്തരം ആറ്റിറ്റ്യൂഡുകളോട് വെറുപ്പാണെന്നും റാണി കുറിപ്പിൽ പങ്കുവയ്ക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
വിനായകനായാലും വിവേകാനന്ദനായാലും നിന്റെയൊക്കെ വൃത്തികെട്ട ധാർഷ്ഠ്യം കാണാനും. ഒന്നു കണ്ണടിച്ചു കാണിക്കുമ്പോൾ തന്നെ രതിസുഖസാരെ പാടാനും ഇവിടെ പൂശാൻ മുട്ടിയ പെണ്ണുങ്ങളൊന്നും കാത്തു നിൽപ്പില്ല.... സ്വന്തം ജോലി ചെയ്യാൻ വന്ന ഒരുവളോട് നിങ്ങൾ ആ ചോദ്യം ചോദിച്ചപ്പോൾ മുന്നിലിരിക്കുന്ന മറ്റുവ്യക്തികളെ കണക്കിലെടുത്താവാം ആ മാധ്യമ പ്രവർത്തക മിണ്ടാതിരുന്നത്...
ഏത് ദൂരം കൂടെ വരുമ്പോഴും, ഏതു കോണിൽ കൂടിരിക്കുമ്പോഴും. പെണ്ണ് ഒരാണിനെയും കയറിപ്പിടിക്കാനോ അവനെ മാനം കെടുത്താനോ ശ്രമിച്ചു എന്ന വാർത്ത ഒരാളും കേൾക്കില്ല.... പെണ്ണെന്നു പറയുമ്പോൾ ഇന്നും മനസ്സിൽ കാണുന്ന ആ ഒരു ആറ്റിട്യൂട് ഉണ്ടല്ലോ...സെക്സിൽ ചെന്നവസാനിക്കുന്ന ആ ആറ്റിട്യൂട്!!!
വെറുപ്പാണ്... സെക്സ് എന്നത് ആണഹന്തയിൽ നിന്നുത്ഭവിക്കുന്നതല്ല.... അതിന് അവളുടെ ഹൃദയം കീഴടക്കാൻ മാത്രം മാന്ത്രികതയുണ്ടാകണം.... അല്ലാതെ ഒരു വന്യ മൃഗത്തെപ്പോലെ കടിച്ചു കീറാൻ നിൽക്കുന്നവന്റെ മേലേ അതിലും ഉശിരോടെ ചാടി വീഴാൻ ഇന്ന് ഓരോ പെണ്ണും കേപ്പബിൾ ആണ്.... ഒന്നു ചോദിച്ചാൽ തരാൻ വേണ്ടി മാത്രം നിസാരമല്ല പെണ്ണിന്നുള്ളതൊന്നും...
റാണിനൗഷാദ്
https://www.facebook.com/Malayalivartha