സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച്... ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പിഴുതെടുത്ത സര്‍വെ കല്ലുകളുമായി മുരിക്കുംപുഴയില്‍ നിന്നും ക്ലിഫ്ഹൗസിലേക്ക്

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി മാര്‍ച്ച്. ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ പിഴുതെടുത്ത സര്‍വെ കല്ലുകളുമായി മുരിക്കുംപുഴയില്‍ നിന്നും ക്ലിഫ്ഹൗസിലേക്ക് പുറപ്പെട്ടു.
സര്‍വെ കല്ലുകള്‍ ക്ലിഫ്ഹൗസിനുള്ളില്‍ നിക്ഷേപിക്കുമെന്ന് വി.വി.രാജേഷ് പറഞ്ഞു. കേരളത്തിന് ഈ പദ്ധതി ആവശ്യമില്ല. സിപിഎമ്മിനും നേതാക്കന്മാര്‍ക്കും കാലാകാലങ്ങളായി പ്രവര്‍ത്തിക്കാനുള്ള പണം സമ്പാദിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കെറെയിലിനായി തിരുവനന്തപുരം ജില്ലയില്‍ സ്ഥാപിച്ച മുഴുവന്‍ സര്‍വേ കല്ലുകളും പ്രവര്‍ത്തകര്‍ പിഴുതെടുത്ത് ക്ലിഫ് ഹൗസില്‍ നിക്ഷേപിക്കുമെന്നും രാജേഷ് വ്യക്തമാക്കി.
അതേസമയം യുഡിഎഫ് എംപിമാരെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ വച്ച് ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു. ഹൈബി ഈഡന്‍ എംപിയുടെ മുഖത്ത് പോലീസ് അടിച്ചു.
ടി എന്‍ പ്രതാപനെയും കെ മുരളീധരനെയും പിടിച്ചു തള്ളി, ബെന്നിബെഹനാന്റെ കോളറില്‍ പിടിച്ചു വലിച്ചു, പുരുഷ പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന് രമ്യാഹരിദാസ്. വനിതാ പൊലീസുകാരൊന്നും സംഘത്തിലുണ്ടായിരുന്നില്ല.
എംപിമാര്‍ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സര്‍വ്വസാധാരണമാണ്. കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്.
" f
https://www.facebook.com/Malayalivartha