മകളുടെ വിവാഹനിശ്ചയത്തിന്റെ തലേന്ന് പിതാവിന് ഷോക്കേറ്റ് ദാരുണാന്ത്യം, അപകടം ലൈറ്റ് സ്ഥാപിക്കാനായി വയര്‍ കെട്ടുന്നതിനിടെ

മകളുടെ വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിൽ അച്ഛന്‍ ഷോക്കേറ്റ് മരിച്ചു. തലേദിവസം ലൈറ്റ് സ്ഥാപിക്കാനായി വയര്‍ കെട്ടുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
സംഭവസമയത്ത് പ്രദേശത്ത് കനത്ത വേനല്‍മഴയും മിന്നലോടുകൂടിയ ഇടിയും ഉണ്ടായിരുന്നതിനാല്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടിരുന്നു. വീടിന് പുറത്തേക്ക് ലൈറ്റ് സ്ഥാപിക്കാനായി വയര്‍ കെട്ടുന്നതിനിടെ പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടായി ഷോക്കേല്‍ക്കുകയാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു.
കനത്ത മഴയത്ത് വീടിനുചുറ്റും വെള്ളവും ഉണ്ടായിരുന്നു.ഷോക്കേറ്റയുടന്‍ ബന്ധുക്കള്‍ വൈദ്യുതി വിച്ഛേദിച്ച് കോങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം വ്യാഴാഴ്ച നടത്തും. പരേതയായ കമലമാണ് ഭാര്യ. മക്കള്‍: സജിത, സബിത, സൗമ്യ, ശരണ്യ എന്നിവരാണ്.
https://www.facebook.com/Malayalivartha