കെ റെയില്‍ പദ്ധതിക്കെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കെ റെയില്‍ പദ്ധതിക്കെതിരെ കോഴിക്കോട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പ്രതിഷേധക്കാരും പോലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ പ്രതീകാത്മക കല്ല് സ്ഥാപിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡും ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
പല ഗേറ്റുകളില്‍ കൂടി കളക്ട്രേറ്റ് വളപ്പിലേക്ക് പ്രവേശിക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പോലീസ് പരാജയപ്പെടുത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം ഡല്‍ഹി പോലീസ് മര്‍ദിച്ച സംഭവത്തില്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് ഹൈബി ഈഡന്‍ എംപി. മര്‍ദനം എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. വിശദാംശങ്ങള്‍ എഴുതി നല്‍കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. യുഡിഎഫ് എംപിമാരോട് ചേംബറില്‍ വന്ന് കാണാനും സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശം നല്‍കി.
പാര്‍ലെന്റ് മന്ദിരത്തിന് മുന്നില്‍ വച്ചാണ് ഡല്‍ഹി പോലീസ് കേരളത്തില്‍ നിന്നുള്ള എംപിമാരെ തല്ലിച്ചതച്ചത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നും പാര്‍ലമെന്റിലേക്ക് സമാധാനമായി മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദിക്കുകയായിരുന്നു.
ഹൈബി ഈഡന്റെ മുഖത്ത് പോലീസ് അടിച്ചു. ടി.എന്‍. പ്രതാപന്റെ കോളറിന് പിടിച്ചു വലിച്ചു. ബെന്നി ബെഹന്നാന്‍, മുരളീധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി. വേണുഗോപാല്‍, രമ്യാ ഹരിദാസ് തുടങ്ങിയവര്‍ക്കും മര്‍ദനമേറ്റു.
"
https://www.facebook.com/Malayalivartha