സില്‍വര്‍ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി... പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പതിനൊന്ന് മണിക്കായിരുന്നു കൂടിക്കാഴ്ച, സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും തേടിയാണ് പിണറായി വിജയന്‍ മോദിയെ കണ്ടത്. വൈകിട്ട് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും.
പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പതിനൊന്ന് മണിക്കായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ജോണ്‍ ബ്രിട്ടാസ് എംപിയും ഉണ്ടായിരുന്നു.
സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്നതും, സാമ്പത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് പ്രധാനമന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha