ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട; സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ച എം പിമാരെ പോലീസ് മർദ്ദിച്ച നടപടി കിരാതം; പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണ്; പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ച എം പിമാരെ പോലീസ് മർദ്ദിച്ച നടപടി കിരാതമെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിൽവർ ലൈനിനെതിരെ പാർലമെൻ്റിനു മുന്നിൽ സമരം നടത്തിയ വനിതകളടക്കമുള്ള എം പിമാരെ പോലീസ് മർദ്ദിച്ച സംഭവം കിരാത നടപടിയാണ്. ജനാധിപത്യത്തിലെ എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമർത്താമെന്ന് മോദിയും അമിത് ഷായും കരുതേണ്ട .എം പിമാർ എന്ന പരിഗണനപോലും നൽകാതെയാണു പോലീസിൻ്റെ ഈ കിരാത നടപടി.
ഇന്ത്യയിലെങ്ങും പോലീസിനെയും സ്വന്തം അണികളെയും ഉപയോഗിച്ച് ഇത്തരത്തിൽ പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബി.ജെ.പി. സർക്കാർ ശ്രമിക്കുന്നത്. അതിൻ്റെ ഒരു തുടർക്കഥയാണു ഇന്നു എം പിമാർക്കെതിരെ നടന്നത്. ഇതേ സമീപനം തന്നെയാണു കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha