Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമുഖ നടന്‍ മാത്രമല്ല പലരും കുടുങ്ങും...! മലയാളത്തിലെ പ്രമുഖ നടന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു, സി ഐ അന്‍വര്‍ സാദത്ത് വിറപ്പിക്കുമ്പോള്‍..., മയക്കുമരുന്ന് കേസില്‍ വമ്പന്‍ ട്വിസ്റ്റ്..

31 MARCH 2022 02:24 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്ക് പൊല്ലാപ്പിന്റെ കാലമാണിത്. ദിലീപ് വിഷയം അവസാനിച്ചതിന് പിന്നാലെ വിനായകന്റെ വിവാദം. തീര്‍ന്നില്ല, രാജ്യാന്തര ചലച്ചിത്രമേളയില്‍ രഞ്ജിത്ത് അനുരാഗ് കശ്യപിനെ ക്ഷണിച്ചതിന്റെ ചര്‍ച്ചകള്‍. ഇപ്പോഴിതാ അടുത്ത പണി വന്നു. പ്രമുഖ നടന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു.

തേവര മാളിയേക്കല്‍ റോഡിലുള്ള അസറ്റ് ഹോംസില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. സി ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തിയത്. തുടര്‍ന്നാണ് പുനലൂര്‍ വാളക്കാട് പാണക്കാട് നസീം വില്ലയില്‍ സുജൂം സലിം കുട്ടി എയാളിന്റെ കൈവശം 48 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുതായി കണ്ടെത്തിയത്.

47. 2 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 6.92 ഗ്രാം കൊകൈന്‍ എന്നിവയും പിടിച്ചെടുത്തു. പ്രമുഖ നടന്‍ തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പുനലൂര്‍ സ്വദേശി സുജൂം സലിയ്ക്ക് വാടകയ്ക്ക് നല്‍കി വരികയായിരുന്നു. അടുത്തിടെ സിനിമാ മേഖലയില്‍ ലഹരിയുടെ ഉപയോഗം കൂടുന്നുണ്ടെ കണ്ടെത്തലാണ് നടനും പങ്കുണ്ടോ എന്ന സംശയത്തിന് ഇടയാക്കിയത്. ഇതിനുമുന്‍പും പല നടന്മാരും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും ലഹരി കടത്തുമായി ബന്ധപ്പെട്ടും പിടിയിലായിട്ടുണ്ട്.

അതേസമയം ലഹരി മരുന്ന് സൂക്ഷിച്ചതില്‍ നടന് പങ്കില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കി. കേരളത്തില്‍ സമീപകാലത്ത് ലഹരിമരുന്ന് കടത്തില്‍ നിരവധി പേരെയാണ് പോലീസ് പിടി കൂടിയിട്ടുള്ളത്. കണ്ണൂരില്‍ ഒന്നരക്കോടിയോളം വരുന്ന എം ഡി എം എ ദമ്പതികളില്‍ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ഓണ്‍ലൈനിലൂടെയും ലഹരിമരുന്ന് കടത്ത് വര്‍ധിച്ചെന്നിരിക്കെ എക്‌സൈസ് സംഘം അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

ഏതായാലും ഈ വിഷയത്തിന് പിന്നാലെ മട്ടാഞ്ചേരി മാഫിയ വീണ്ടും ചര്‍ച്ചയാവുകയാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ പലപ്പോഴായി സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ കുത്തിപൊക്കി വീണ്ടും തുറന്ന ചര്‍ച്ചയ്ക്ക് കൊണ്ടുവന്നിരിക്കുകയാണ് ഒരു വിഭാഗം. അതില്‍ ഒന്ന് ഇതാണ്. മലയാളിയുടെ സിനിമാ ആസ്വാദനത്തിനേയും, ബൗധിക മണ്ഡലത്തിനേയും കയ്യടക്കി വെച്ച്ദേശവിരുദ്ധതയും, ഹിന്ദു വിരുദ്ധതയും ജിഹാദും സിനിമയിലൂടേയും, സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്ന മട്ടാഞ്ചേരി മാഫിയ ശരിക്ക് ആരാണ്? അല്ലെങ്കില്‍ എന്താണ് ? മട്ടാഞ്ചേരി മാഫിയ എന്നാല്‍ ഒരു കൂട്ടായ്മയാണ്.

ദുബായില്‍ നിന്ന് യഥേഷ്ടം വരുന്ന കള്ളപണം കൊണ്ടുള്ള സിനിമകളും ,അതിലൂടെ വളര്‍ത്തുന്ന ഹിന്ദു വിരുദ്ധ , രാജ്യവിരുദ്ധ സെലിബ്രിട്ടികളുമാണ് ഇവരുടെ അജന്‍ഡ നടപ്പിലാക്കുന്നത്.സിനിമകള്‍ എത്ര പൊളിഞാലും ഇവര്‍ക്ക് ഒരു കുലക്കവുമില്ല. ഇവിടെ അലി അക്ബര്‍ ഒരു സിനിമ എടുക്കാന്‍ സാമ്പത്തികമായി പെടാപാട് പെടുമ്പോള്‍ മൂന്നും ,നാലും വാരിയംകുന്നം സിനിമകളാണ് ഇറങാന്‍ പോകുന്നത് . ഇതിനുള്ള ഫണ്ട് എവിടുന്നാണ്. സ്വര്‍ണ്ണകടത്തു നടത്തുന്നവരായിരുന്നു ഇവരുടെ മെയിന്‍ സാമ്പത്തിക സ്രോതസ്സ്. കുറച്ചു കാലമായി അത് മയക്കു മരുന്നിലേക്ക് തിരിഞു. പാക്കിസ്ഥാനില്‍ നിന്നുള്ള പഞ്ചാബ് മയക്കു മരുന്നു ട്രാന്‍സിറ്റ് കേങ്രസര്‍ക്കാര്‍ അടച്ചതോടെ പുതിയ വഴിയാണ് ശ്രീലങ്ക ,മാലി ദ്വീപ് ,ലക്ഷദ്വീപ് വഴി. അത് പിടിക്കാന്‍ തുടങിയപ്പോഴാണ് ഷേവ് ലക്ഷദ്വീപ് ക്യാമ്പയിന്‍.

ഇവരുടെ അജന്‍ഡയ്ക്ക് കൂട്ടു നില്‍ക്കാത്തവരെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടും. അഹാന ക്യഷ്ണകുമാറിന്റെ അനുഭവം ഇവരുടെ ഓരോ രാജ്യ വിരുദ്ധ പ്രവര്‍ത്തനങളും കേങ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.അധികം താമസിയാതെ എല്ലാം പുറത്തു വരും. കൊച്ചി കേന്ദ്രീകരിച്ച് നടന്ന മയക്ക് മരുന്ന് ഇടപാടില്‍ പിടിക്കപ്പെട്ട യുവതാരം അത് എല്ലാം സ്വയം ഏറ്റെടുത്ത് ,ജയിലിലായി. ജയിലില്‍ നിന്നും ഇറങ്ങിയതിനു ശേഷം അവന്റെ അന്നം മുടങ്ങിയിട്ടില്ല എന്ന് മാത്രമല്ല,സാന്നിധ്യമായിരുന്ന ആ നടന്‍ നായക കഥാപാത്രവും, പ്രതിനായകനുമായി ഇന്നും അരങ്ങിലുണ്ട്. ഞാന്‍ പറഞ്ഞു വന്നത്. അന്ന് പിടിക്കപ്പെടേണ്ടവരെ രക്ഷിച്ചതിന്റെ ഉപകാരസ്മരണയില്‍ മയക്ക് മരുന്നും അടിച്ച് വിലസുകയാണ് ഈ നടന്‍.നടിയും ഭര്‍ത്താവും അറസ്റ്റിലാവാതെ സ്വയം കേസ് ഏറ്റെടുക്കുകയായിരുന്നു ആ ചങ്ങാതി.

 

അധികാര രാഷ്ട്രീയത്തിനായി നാവ് ചലിപ്പിക്കുന്നതിനാലും, മുഷ്ടി ചുരുട്ടുന്നതിനാലും 'എല്ലാം സുഗമമായി ഇന്നും നടക്കുന്നു.കഞ്ചാവ് പുകയില്ലാതെ മറ്റൊരു യുവതാരത്തിന് അഭിനയ ഭാവം വരില്ലത്രേ.സംവിധായകന്‍ തന്നെ സാക്ഷ്യപ്പെടുത്തിയതാണ്.ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ ലഹരി ഉപയോഗവും,വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട് സെറ്റില്ലെന്ന് അണിയറ പ്രവര്‍ത്തകരായ സിനിമ പ്രേമികള്‍ പറയുന്നു.

ചുരുക്കി പറഞ്ഞാല്‍ സിനിമ മേഖല അന്താരാഷ്ട്ര കള്ളകടത്ത് മാഫിയയുടെയും, കള്ള പണക്കാരുടെയും കയ്യിലാണെന്നത് തന്നെയാണ് ലഭ്യമായ വിവരങ്ങള്‍. ഇത് ഇവിടെ പറഞ്ഞ് പോയത് കൊച്ചിയിലും, കോഴിക്കോടും സുഗമമായി ലഹരിയും, പണവുമെത്തുന്നത് തുറമുഖങ്ങള്‍ വഴി തന്നെയാണ്. ചില സിനിമ ഷൂട്ടിംഗ് ലോക്കേഷന്‍ പോലും ഇതിനായി തിരഞ്ഞെടുക്കുന്നു.

ലക്ഷദ്വീപിനായി വാ പൊളിച്ച സിനിമ താരങ്ങളും, അണിയറക്കാര്‍ക്കും കുടിവെള്ളം മുട്ടുമെന്ന ചൊരുക്കിലാണ് ഇപ്പോള്‍.നിയമങ്ങളും, സര്‍ക്കാര്‍ ഇടപ്പെടലും വരുമെന്നറിഞ്ഞ് മതത്തെ വെച്ച് ഭീതി പരത്തി ശ്രദ്ധ കേന്ദ്രീകരിപ്പിക്കാനാണ് തുടക്കം മുതല്‍ ശ്രമിച്ചത്.ഒരു ലക്ഷദ്വീപുകാരി മറ്റൊരു നടിയുമായി ചേര്‍ന്ന് നടത്തിയ കുപ്രചരണ തന്ത്രമാണ് ടൂള്‍കിറ്റായി കേരള കരയാകെ പടര്‍ന്നത്.

പല സെലിബ്രിറ്റികള്‍ ചൊറിഞ്ഞാല്‍ വേഗത്തില്‍ പുകച്ചിലുണ്ടാവുമെന്ന തിരിച്ചറിവാണ് കുത്സിത നീക്കത്തിന് ചിലരെ പ്രേരിപ്പിച്ചത്. ഇതിനായി ലക്ഷങ്ങള്‍ ഒഴുക്കിയിട്ടുമുണ്ട്,അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കി നല്‍കിയ ടൂള്‍കിറ്റ് സമര്‍ത്ഥമായി ഇവരുടെ പേജിലേക്ക് എത്തി. പ്രമുഖ ഗായിക പറഞ്ഞപോലെ മധുരമുള്ളതായിരിക്കില്ല കാര്യങ്ങള്‍ കയ്‌പേറിയതാവുമെന്ന് വരും ദിവസങ്ങളില്‍ തെളിയിക്കപ്പെടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (11 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (15 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (30 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (33 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (50 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (55 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (59 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends