സിസ്റ്റർ അഭയയെ പോലെ അനുവും ബലിയാട് ആയതോ ?കോതമംഗലത്തെ എസ്.എച്ച് കോണ്‍വെന്റില്‍ ആ രാത്രി എന്ത് സംഭവിച്ചു എന്ന് പുറംലോകം അറിയാതിരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടോ? അന്ന് രാത്രി 9 മണിയ്ക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയില്ല എന്ന് പറയുന്ന അനുവിനെ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടു എന്ന് പറയുന്നത് രണ്ടു മണിക്കൂറുകൾക്ക് ശേഷം മാത്രം ..ആ രണ്ടുമണിക്കൂറിനുള്ളിൽ മഠത്തിൽ അരുതാത്തത് എന്തെങ്കിലും സംഭവിച്ചിരുന്നോ ?

കോതമംഗലത്തെ എസ്.എച്ച് കോണ്‍വെന്റില്‍ ആ രാത്രി എന്ത് സംഭവിച്ചു എന്ന് പുറംലോകം അറിയാതിരിക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടോ? അന്ന് രാത്രി 9 മണിയ്ക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയില്ല എന്ന് പറയുന്ന അനുവിനെ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടു എന്ന് പറയുന്നത് രണ്ടു മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് ...ഉടൻ ആശുപത്രിയിൽ എത്തിച്ചു എന്ന് പറയുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവർ വിവരം അറിയുന്നത് പിന്നെയും ഏറെ നേരം കഴിഞ്ഞതിനു ശേഷം മാത്രം .. സന്യസ്ത വിദ്യാര്‍ത്ഥിനിയായ അനു അലക്‌സ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മസ്‌ലയാളിവാർത്തയോട് പറഞ്ഞത് ഇങ്ങനെയാണ്
കേവലം പതിനഞ്ചു വയസ്സുമാത്രമുള്ള കുട്ടികളെ മഠത്തിലേക്ക് പറഞ്ഞുവിട്ട അവർ സ്വന്തം ഇഷ്ടപ്രകാരമാണ് മഠത്തിൽ ചേർന്നത് എന്ന് പറയുന്നതിൽ പ്രത്യേകിച്ച് ന്യായീകരണമൊന്നുമില്ല .കഴിഞ്ഞ ദിസം കോതമംഗലത്തെ എസ്.എച്ച് കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനിയായ അനു അലക്‌സ് ആത്മഹത്യ ചെയ്തു എന്നുള്ള വാര്‍ത്ത കേരളക്കര ഏറെ ഞെട്ടലോടെയാണ് കേട്ടിരുന്നത്.
മറ്റുള്ളവര്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ച് മടങ്ങിയ അനു തുടര്‍ന്നുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. കാണാത്തതിനാല്‍ യുവതിയെ തേടി മുറിയില്‍ ചെന്നപ്പോഴാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ അനുവിനെ കണ്ടെത്തിയത്. പക്ഷെ അപ്പോഴും പ്രാർത്ഥന കഴിഞ്ഞ് രണ്ടുമണിക്കൂറോളം തങ്ങളുടെ ഒപ്പമുള്ള കുട്ടിയെ കാണാത്തതിനെ തുടർന്ന് ആരും അന്വേഷിച്ചില്ല എന്നത് വിശ്വസനീയമായി തോന്നുന്നില്ല
കോണ്‍വെന്റില്‍ സന്യസ്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു എന്നുള്ള ഒരു വാര്‍ത്തയാണ് ആദ്യം പുറത്ത് വന്നിരുന്നത്. ക്ഷമാപണം പറഞ്ഞുള്ള ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നത് പാപമാണെന്നുള്ള ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അനു കത്തിലൂടെ ക്ഷമാപണം നടത്തിയത്
എന്നാല്‍ എന്തിനാണ് അനു ജീവനൊടുക്കിയത്, അതിന് പിന്നില്‍ മാനസീക സമ്മര്‍ദ്ദമോ പീഢന കഥകളോ ഉണ്ടോ എന്നൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ അനുവിന്റെ മരണത്തിന് പിന്നില്‍ ആരുടേയെങ്കിലും കറുത്ത കരങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതൊന്നും പുറത്തുവരാന്‍ പോകുന്നില്ലെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറയുന്നത് . ദൈവത്തിന്റെ അത്ഭുതം മാത്രമേ ഇവിടെയൊക്കെ പ്രതീക്ഷിക്കുന്നുള്ളൂ എന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കുറച്ചു വര്‍ഷങ്ങളായി കന്യാസ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരികയാണ് എങ്കിലും ഇത്തരം കേസുകളില്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുന്നുണ്ടോ? ഇല്ല എന്ന് നിസ്സംശയം പറയാം. അതിന് ഒരു ഉദാഹരണമാണ് ഫ്രാങ്കോ മുളക്കല്‍. അയാള്‍ മാത്രമല്ല അതുപോലെ എത്രോ മാന്യന്മാര്‍ തെറ്റുചെയ്തിട്ടും തെറ്റുപറഞ്ഞിട്ടും തിരുവസ്ത്രവും ധരിച്ച് പിന്നെയും മറ്റുള്ളവരെ ഉപദേശിക്കാന്‍ നടക്കുന്നു.
അതേസമയം പെണ്‍കുട്ടികളെ മഠത്തിലേക്ക് അയക്കണോ എന്ന കാര്യം വീട്ടുകാര്‍ നന്നായി ആലോചിച്ച് മാത്രം തീരുമാനിച്ചാല്‍ മതിയെന്നും പഠിച്ച് നല്ല ജോലി വാങ്ങി ജീവിക്കട്ടെ ഇനിയുള്ള പെണ്‍കുട്ടികള്‍ എന്നും സിസ്റ്റര്‍ പ്രതികരിച്ചു. കേരളത്തിലെ മഠങ്ങളില്‍ നടക്കുന്ന ക്രൂരകൃത്യങ്ങള്‍ക്ക് തങ്ങള്‍ സാക്ഷികളാണെന്നും പ്രതികരിച്ചിട്ടൊന്നും നടപടിയാകുന്നില്ല എന്നും സിസ്റ്റര്‍ ഏറെ വിഷമത്തോടെ ചൂണ്ടിക്കാട്ടി. മാത്രമല്ല മഠത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉണ്ടാകുന്നുണ്ടെന്നും സിസ്റ്റര്‍ പറഞ്ഞു.
മഠത്തില്‍ നിന്ന് അനുവിന് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുള്ള അന്വേഷണമാണ് പോലീസ് ആദ്യം നടത്തുന്നത്. എന്നാല്‍ മഠത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതായി അനു പറഞ്ഞിട്ടില്ലെന്നാണ് മാതാപിതാക്കളായ തൊടുപുഴ വെള്ളിയാമറ്റം ഇടയാല്‍ അലക്‌സ് ലീല ദമ്പതികള്‍ പോലീസിനോട് പറഞ്ഞത്. മാത്രമല്ല അനു സ്വന്തം ഇഷ്ടപ്രകാരമാണ് മഠത്തില്‍ ചേരാന്‍ തീരുമാനിച്ചതെന്നും പൂര്‍ണ മനസ്സോടെയാണ് സന്യാസ്ത ജീവിതം തിരഞ്ഞെടുത്തത് എന്നും മാതാപിതാക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha



























