Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

മുംബൈയിലെ ചെക്കുകേസിലെ വിധി അരികെ; വിധി എതിരായാൽ എം.എൽ.എ സ്ഥാനത്തിനു പോലും ഭീഷണി; മാണി സി.കാപ്പൻ ബി.ജെ.പിയുമായി അടുക്കുന്നു; ചർച്ചകളെല്ലാം ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി; ഇടനില മുൻ കേന്ദ്രമന്ത്രി

03 APRIL 2022 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

മുംബൈയിലെ ചെക്കുകേസിന്റെ വിധി പുറത്തു വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബി.ജെ.പിയുമായി അടുക്കാനൊരുങ്ങി മാണി സി.കാപ്പൻ എം.എൽ.എ. കോൺഗ്രസിനും യു.ഡി.എഫിനും ഒപ്പം നിന്നാലും രക്ഷപെടാനാവില്ലെന്നു തിരിച്ചറിഞ്ഞാണ് കാപ്പൻ എം.എൽ.എ സ്ഥാനം സംരക്ഷിക്കുന്നതിനായി ബി.ജെ.പിയുടെ അടുപ്പം കൂടാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കോൺഗ്രസും - യു.ഡി.എഫിനും എതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മാണി സി.കാപ്പൻ എത്തിയത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തന്നെ നേരിട്ട് എത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും കാപ്പൻ പൂർണമായും വഴങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം ചാനലിനു നൽകിയ അഭിമുഖത്തിലാണ് പാലായിലെയും സംസ്ഥാനത്തെയും കോൺഗ്രസിലും യുഡിഎഫിലും തനിക്ക് പിൻതുണ ലഭിക്കുന്നില്ലെന്ന് മാണി സി.കാപ്പൻ പൊട്ടിത്തെറിച്ചത്.

ഇതിനു പിന്നാലെ കോട്ടയത്ത് നടന്ന യു.ഡി.എഫിന്റെ കെറെയിൽ വിരുദ്ധ സമര വേദിയിൽ നേരിട്ടെത്തി മാണി സി.കാപ്പൻ മഞ്ഞുരുക്കലിനു തുടക്കമിട്ടിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ മാണി സി.കാപ്പനും യു.ഡി.എഫിനും അത്ര ശുഭകരമല്ലെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിൽ മാണി സി.കാപ്പന് എതിരായ ചെക്ക് കേസ് നിലവിലുണ്ട്. ഈ കേസിലെ വിചാരണ അവസാന ഘട്ടത്തിലേയ്ക്കു കടന്നിട്ടുമുണ്ട്. ഇത്തരത്തിൽ അവസാന ഘട്ടത്തിലേയ്ക്കു കടന്ന കേസിൽ വൻ തിരിച്ചടിയുണ്ടാകുമെന്നാണ് മാണി സി.കാപ്പനും സംഘവും പ്രതീക്ഷിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ആദ്യം യു.ഡി.എഫ് മുന്നണി വിടുമെന്ന പ്രഖ്യാപനവുമായി മാണി സി.കാപ്പൻ ആദ്യം എത്തിയത്. എം.എൽ.എ സ്ഥാനത്തിന് എന്തെങ്കിലും ഭീഷണി ഉണ്ടായാൽ തന്നെ സംരക്ഷിക്കാൻ ഇടതു മുന്നണിയ്ക്കു മാത്രമേ സാധിക്കൂ എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് ആദ്യം മാണി സി.കാപ്പൻ എൻ.സി.പിയിലേയ്ക്കു മടങ്ങാൻ ശ്രമം നടത്തിയത്. എന്നാൽ, മന്ത്രി എ.കെ ശശീന്ദ്രൻ തന്നെ ഇത് വെട്ടുകയായിരുന്നു.

പിന്നാലെയാണ് യു.ഡി.എഫ് അപകടം മണത്ത് വിഷയത്തിൽ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ കേന്ദ്ര ബി.ജെ.പി നേതൃത്വവുമായി മാണി സി.കാപ്പൻ ചർച്ച നടത്തിയത്. മുൻ കേന്ദ്രമന്ത്രികൂടിയായ ബി.ജെ.പി നേതാവാണ് ചർച്ചയ്ക്ക് ഇടനില നിന്നതെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിൽ വീണ്ടും മാണി സി.കാപ്പന്റെ മുന്നണി മാറ്റ ചർച്ചകൾ സജീവമായിട്ടുണ്ട്. എന്നാൽ, താൻ മുന്നണി വിട്ടു പോകുന്നതിനെപ്പറ്റി ചർച്ച നടത്തിയിട്ടേയില്ലെന്നു മാണി സി.കാപ്പൻ പറഞ്ഞു. കേസിന്റെ വിചാരണ നടക്കുന്നത് മാത്രമേ ഉള്ളൂ. യു.ഡി.എഫിനുള്ളിലെ പ്രശ്‌നങ്ങളെല്ലാം ചർച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (10 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (38 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (59 minutes ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (1 hour ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

Malayali Vartha Recommends