മലപ്പുറത്ത് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ട ലോറിക്കടിയില്‍ പെട്ടു, മൂന്ന് ജെസിബികള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു, വേദനയോടെ വീട്ടുകാരും നാട്ടുകാരും

മലപ്പുറത്ത് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ട ലോറിക്കടിയില്‍ പെട്ടു, മൂന്ന് ജെസിബികള്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു, വേദനയോടെ വീട്ടുകാരും നാട്ടുകാരും.
തെക്കന്‍ പാങ്ങ് ചെട്ടിപ്പടി തെക്കേപ്പാട്ട് ശ്രീധരന്‍ നായര്‍ (65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30-ന് തെക്കന്‍ പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം നടന്നത്. സമീപത്തെ വീട്ടുപടിക്കല്‍ നില്‍ക്കുകയായിരുന്നു ശ്രീധരന്‍നായര്‍.
ഈ വീട്ടില്‍ നിന്നും നൂറുമീറ്റര്‍ അകലെയാണ് ഇദ്ദേഹത്തിന്റെ വീട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി പോയ ലോറിയാണ് അപകടത്തിലായത്. ഇവിടെയുള്ള വളവില്‍വെച്ച് ലോറിയുടെ നിയന്ത്രണംവിട്ട് സമീപത്തെ വീടിന്റെ മതിലും തകര്‍ത്ത് മറിഞ്ഞു.
ലോറിക്കടിയില്‍പ്പെട്ട ശ്രീധരനെ മൂന്ന് ജെ.സി.ബി.കള്‍ ഉപയോഗിച്ച് 20 മിനിറ്റോളം ശ്രമിച്ചാണ് ലോറി ഉയര്‍ത്തി ഇദ്ദേഹത്തെ പുറത്തെടുത്തത്. എം.ഇ.എസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.
അപകടസ്ഥലത്ത് തണ്ണിമത്തന്‍ ചിതറിക്കിടക്കുകയാണ്. കൊളത്തൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ലോറിഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സന്താന വിനീഷിന്റെ (27) പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മൃതദേഹം പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു.
"
https://www.facebook.com/Malayalivartha