രഹസ്യ കേന്ദ്രത്തിലിരുന്നു സായിയുടെ ഒളിപ്പോര്! ലക്‌ഷ്യം വെച്ചത് ക്രൈംബ്രാഞ്ച് എസ്പിയെ... പെൻഡ്രൈവുമായി ഹൈക്കോടതിയിലേക്ക് ചീറിപാഞ്ഞ് സായി.. ചുറ്റും നിന്ന് വളഞ്ഞപ്പോൾ അവസാന അടവിറക്കി!

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുടെ വധഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സൈബർ വിദഗ്ദ്ധൻ സായ് ശങ്കറിന്റെ പേരും പുറത്ത് വന്നത് . കേസിൽ സൈബർ തെളിവുകൾ നശിപ്പിച്ചതിൽ ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി.രാമൻപിളളയുടെ പേര് പറയണമെന്നാണ് ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നതെന്നാണ് സൈബർ വിദഗ്ദ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കർ ആദ്യം പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാൻ നിർബന്ധിച്ചത് എന്നായിരുന്നു സായിയുടെ ആദ്യ പരാതി. പിന്നാലെ എല്ലാം കലങ്ങി മറിയുകയായിരുന്നു. എന്നാൽ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കിയതിന് പിന്നാലെ കേസിൽ സായിയെയും പ്രതി ചേർത്തു. എന്നാൽ ഇപ്പോഴിതാ ദിലീപിന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ മായ്ച്ച കേസില്‍ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ ഹാക്കര്‍ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കര്‍ ആരോപിക്കുന്നത്. തനിക്കെതിരെ തുടരെ കേസുകളെടുക്കുന്ന സാഹചര്യമാണെന്നും സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ആരോപിച്ചു.
കോഴിക്കോട്ടെ സാമ്പത്തികത്തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സായ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രനെതിരെയാണ് സായ് ശങ്കറിന്റെ ആരോപണം. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രന്‍ പറഞ്ഞതായി സായ് ശങ്കര്‍ പറയുന്നു. അതിനിടെ, എസ് പി മോഹനചന്ദ്രന്റെയും സായിയുടെ സുഹൃത്തിന്റെയും ഫോണ്‍ സംഭാഷണം പുറത്ത് വന്നു. എന്താണ് പൊലീസ് പീഡനമെന്ന് കാണിച്ചല്ലെ പറ്റൂ എന്ന് എസ് പി പറയുന്ന സംഭാഷണമാണ് പുറത്ത് വന്നത്. ഹാജരാകാതിരുന്നാല്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താനാകുമെന്നും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. സംഭാഷണങ്ങളടങ്ങിയ പെന്‍ഡ്രൈവ് സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ദിലീപിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ ഫോണിൽ നിന്നും 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ച് കളഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ട് മുൻപായിരുന്നു ഇവയെല്ലാം നീക്കം ചെയ്തത്. ഇതിൽ തന്നെ ദുബൈയിൽ ഉള്ളവരുടെ നമ്പറുകളിലേക്കുള്ള ചാറ്റുകളാണ് നശിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ. ദുബായി ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫ് എന്നയാളുമായുള്ള ചാറ്റുകൾ നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഒരു വിദേശ പൗരൻ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. അത് ഖാലിഫ് ആണോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഖാലിഫിനെ കൂടാതെ ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശ്ശൂർ സ്വദേശി നസീർ, ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് , ഭാര്യ കാവ്യ മാധവൻ എന്നിവരുമായുള്ള ഫോൺ വിവരങ്ങളും നശിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ദേ പുട്ടിന്റെ ദുബായ് പാട്ണറുമായുള്ള ചാറ്റും മലയാളത്തിലെ ഒരു പ്രമുഖ നടിയുമായുള്ള ചാറ്റുകളും നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മലയാള സിനിമയിൽ നേരത്തേ നായികയായിരുന്ന നടിയുമായുള്ള ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചിരിക്കുന്നത്. ഇവർ ഇപ്പോൾ ദുബൈയിൽ കഴിയുകയാണ്. ഇവരെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഓൺലൈനായിട്ടായിരിക്കും ചോദ്യം ചെയ്യുക. ഇവർ ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കാര്യവും പരിശോധിക്കും. നേരത്തേ സീരിയൽ മേഖലയിൽ നിന്ന് രണ്ട് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരും ദിലീപുമായി അടുത്ത ബന്ധം പുലർത്തിയവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ദിലീപിന്റെ ഫോണിൽ നിന്നാണ് വിവരങ്ങൾ നശിപ്പിച്ചതായി കണ്ടെത്തിയത്. ദിലീപ് ചാറ്റ് ചെയ്ത വ്യക്തികളുടെ ഫോണുകളിൽ ഈ വിവരങ്ങൾ ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിൽ ചാറ്റുകൾ ഡിലീറ്റ് ചെയ്ത 12 പേരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിദേശത്തുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളെ സമീപിപ്പിക്കാനുള്ള നീക്കങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. അതിനിടെ ദിലീപിന്റെ ഭാര്യ കാവ്യ മാധവനേയും സഹോദരൻ അനൂപിനേയും സുരാജിനേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ദിലീപ് നശിപ്പിച്ച ചാറ്റുകളിൽ സുരാജിന്റെ ചാറ്റും ഉണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരം ആരായും. കാവ്യ മാധവൻ നിലവിൽ വിദേശത്താണെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്. കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം സർക്കാരിൽ നിന്നും അനുമതി തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha