തലസ്ഥാനത്തെ വിറപ്പിച്ച് ബോംബാക്രമണങ്ങൾ... കാൽ ചിന്നിച്ചിതറി! ജസ്റ്റ് മിസ്... കാരണമായത് പോലീസിന്റെ അനാസ്ഥയെന്ന്

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിന്റെ ഭാഗമായി പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങൾ മൂലം ജനത്തിന് വീടിനുള്ളിൽ പോലും സുരക്ഷിതത്വമില്ലാതായിരിക്കുന്നു.
ഏറ്റവുമൊടുവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, ലഹരി മാഫിയാ സംഘത്തിന്റെ ബോംബേറിൽ യുവാവിന്റെ കാൽ ചിന്നിച്ചിതറി. തുമ്പ രാജീവ്ഗാന്ധി നഗർ പുതുവൽ പുരയിടത്തിൽ ക്ലീറ്റസിന്റെയും ജൂലി ക്ലീറ്റസിന്റെയും മകൻ രാജു ക്ലീറ്റസിന്റെ (34) വലതുകാലിന്റെ മുട്ടിന് താഴ്വശമാണ് തകർന്നത്. പരിക്ക് പറ്റിയ ഉടൻ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഓടി മാറിയതിനാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ സിജുവും സുനിലും പരിക്ക് സംഭവിക്കാതെ രക്ഷപ്പെട്ടു.
മണിക്കൂറുകൾക്കകം തന്നെ യുവാവനെ ബോംബെറിഞ്ഞ ക്വട്ടേഷൻ സംഘത്തെ പോലീസ് പിടികൂടി. നാലംഗ സംഘമാണ് പിടിയിലായത്. അജിത് ലിയോൺ എന്ന ലഹരി വിൽപ്പനക്കാരനാണ് യുവാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് എന്ന കണ്ടെത്തി. ആക്രമണം നടത്തിയ അഖിൽ, രാഹുൽ , ജോഷി, അജിത് എന്നിവരാണ് പിടിയിലായത്.
തുമ്പ സ്വദേശി ലിയോൺ ജോൺസന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും പ്രദേശത്തെ ലഹരി മാഫിയക്കെതിരെ പൊലീസിലും എക്‌സൈസിലും പരാതി നൽകിയ സുനിലിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു. ബോംബേറിനുശേഷം ലിയോൺ ജോൺസൺ 'ജസ്റ്റ് മിസെന്ന്' ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സുനിലിനെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസിന് മനസ്സിലായി. ഇംഗ്ലണ്ടിലായിരുന്ന രാജു ക്ലീറ്റസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. തിരികെ മടങ്ങാനിരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്.
കഴക്കൂട്ടം മേനംകുളം കിൻഫ്രയ്ക്ക് സമീപം ഇന്നലെ രാത്രി എട്ടോടെയായിരുന്നു ബോംബേറ് നടന്നത്. വീട്ടിൽ നിന്ന് ആക്ടീവ സ്‌കൂട്ടറിൽ എ.ടി.എം കൗണ്ടറിലേക്ക് പോകുന്നതിനിടെ വഴിയരികിൽ വച്ച് സിജുവിനെയും സുനിലിനെയും കതോടെ വാഹനം നിറുത്തുകയായിരുന്നു. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെയാണ് അക്രമി സംഘം ബൈക്കിലെത്തി ബോംബെറിഞ്ഞത്.
ബൈക്കിലെത്തിയവർ എന്തോ വലിച്ചെറിയുന്നതു കണ്ട് മൂവരും ഓടി മാറാൻ ശ്രമിച്ചെങ്കിലും രാജുവിന്റെ കാലിലേക്ക് ബോംബ് വീഴുകയായിരുന്നു. തിരക്കൊഴിഞ്ഞ സ്ഥലമായതിനാൽ റോഡിൽ മറ്റാരും ആ സമയം ഉണ്ടായിരുന്നില്ല. ശബ്ദവും നിലവിളിയും കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതോടെ പൊലീസെത്തുന്നതിന് മുമ്പേ രാജുവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. കൃത്യമായ പദ്ധതിയോടെയായിരുന്നു ആക്രമണം എന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്.
വർഷങ്ങളായി രാജു ഭാര്യയുമൊത്ത് ഇംഗ്ലണ്ടിലാണ് താമസം. ഒമ്പതും അഞ്ചും വയസുള്ള മകളെയും മകനെയും ഇംഗ്ലണ്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനാണ് രാജു രണ്ടു മാസം മുമ്പ് നാട്ടിലെത്തിയത്. പോകാനുള്ള നടപടികൾ നീതോടെ വെൾഡിംഗ് തൊഴിൽ വശമുള്ള രാജു നാട്ടിൽ ജോലിക്ക് പോയി. ഇന്നലെ ജോലിക്ക് പോയി വീട്ടിലെത്തിയ ശേഷമാണ് അക്കൗണ്ടിൽ നിന്ന് പണമെടുക്കാൻ പുറത്തേക്ക് പോയത്.
രണ്ടാഴ്ചക്കുള്ളിൽ ഇംഗ്ലണ്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ക്ലീറ്റസ് അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. ക്ലീറ്റസ് ഉൾപ്പടെയുള്ളവർക്കെതിരെ അജിത് നേരത്തേ സോഷ്യൽ മീഡിയയിൽ ഭീഷണി മുഴക്കിയിരുന്നുവെന്നും ഇത് പൊലീസ് കാര്യമാക്കാത്തതാണ് ഇപ്പോഴത്തെ ആക്രമണത്തിന് ഇടയാക്കിയതെന്നുമാണ് നാട്ടുകാരിൽ ചിലരുടെ ആരോപണം.
അതിനിടെ, തിരുവനന്തപുരം കുറ്റിച്ചലിലും ബോംബാക്രമണമുണ്ടായി. മലവിളയിൽ കിരണിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്. ഒരു ബന്ധുവിന്റെ വീട്ടിൽ താൻ ഒളിവിൽ കഴിയുന്ന വിവരം കിരൺ മറ്റുചിലരോട് പറഞ്ഞു എന്നാരോപിച്ചായിരുന്നു അനീഷ് ആക്രമണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. നെയ്യാർഡാം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha