കാവ്യയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് ദിലീപ്... നിർണായക ശബ്ദരേഖ പുറത്ത്... കുടുങ്ങേണ്ടിയിരുന്നത് കാവ്യ!

നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ പുറത്തായിരിക്കുകയാണ്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നത്. നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്ത്.
ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദ രേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്.
സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്. കേസിലെ വിഐപി ശരത്തും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്‍പതര മിനുട്ട് നീളുന്നതാണ് ഓഡിയോ. കാവ്യയുടെ പങ്കിനേ പറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നതാണ് ശബ്ദ രേഖയില്‍ കേള്‍ക്കാനാവുന്നത്.
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു. 'കൂട്ടുകാര്‍ക്ക് തിരിച്ച് 'പണി' കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്.
ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.' ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നുണ്ട്.
ശബ്ദരേഖയില്‍ സൂരജ് പറയുന്നത് ഇതാണ്,
'ശരിക്ക് പറഞ്ഞാല്‍ ഇത് മറ്റവര്‍ക്ക് വെച്ചിരുന്ന സാധനമാണ്. കാവ്യയെ കുടുക്കാന്‍ വേണ്ടി ഇവരുടെ കൂട്ടുകാരികളെല്ലാം പണികൊടുത്തപ്പോള്‍ തിരിച്ച് ഇവര്‍ക്ക് പണികൊടുക്കണമെന്ന് പറഞ്ഞ് കൊടുത്ത സാധനമാണ്'
'ജയിലില്‍ നിന്ന് വന്ന കോള്‍ എടുത്ത ശേഷമാണ് കേസ് ചേട്ടനിലേക്ക് തിരിയുന്നത്. ഇല്ലെങ്കില്‍ കാവ്യ തന്നെയായിരുന്നു ഇതിലുണ്ടാവുക. കാവ്യയെ കുടുക്കാന്‍ വേണ്ടി വെച്ച സാധനമാണ്. അതില്‍ ചേട്ടന്‍ കയറി പിടിച്ചതാണ്'
'ഞാനൊരു കാര്യം ചോദിക്കുകയാണ് ശരത്തേ, ചേട്ടന് ആര്‍ക്കും കേറി ഇറങ്ങാവുന്ന ഡി സിനിമാസുണ്ട്, ഗ്രാന്റ് പ്രൊഡക്ഷന്‍ ഓഫീസുണ്ട്. അനൂപ് താമസിക്കുന്ന വീടുണ്ട്. എന്ത് കൊണ്ടാണ് ഇത് ലക്ഷ്യയില്‍ എത്തിയതെന്ന് കോമണ്‍സെന്‍സുള്ള ആര്‍ക്കും മനസ്സിലാവും'
'അനൂപ് പറഞ്ഞത് ശരിയാണ്. കാവ്യയും ഇവരുമെല്ലാം കൂട്ട് കൂടി നടന്നിട്ട്. അവരെല്ലാം പറ്റിച്ചിട്ട് ഒന്നുമില്ല എന്ന് പറഞ്ഞിട്ട് ഇങ്ങേരെ കെട്ടിക്കൊണ്ട് പോയ വൈരാഗ്യം. കാവ്യക്ക് പണി കൊടുക്കണമെന്ന്. ഇത് പുള്ളിക്ക് സമ്മതിക്കാന്‍ വിഷമമാണ് '
"വെറുതെ ആൾക്കാര് പറയുന്നത് കേട്ടുകൊണ്ട് ചേട്ടാ.. കേസിൽ വാലിഡായിട്ടുള്ള എവിഡൻസും പോയിന്റ്സും എല്ലാം നമ്മുടെ കൈയ്യിൽ വേണം. വളരെ സെൻസേഷണലായ കേസിൽ ഒരു ലോജികും ഇല്ലാതെ എന്നെയങ്ങ് വിട്ടേക്ക് എന്നെയങ്ങ് വിട്ടേക്ക് എന്നും പറഞ്ഞ് കൊടുത്താൽ അവരങ്ങ് വിടുമോ? ഇല്ല.
അപ്പോൾ അതില് എന്തെങ്കിലും സ്ട്രോങ് സപ്പോർട്ടിങ് ഡോക്യുമെന്റ്സ് കൊടുക്കാതെ എന്നെയങ്ങ് ഒഴിവാക്കെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ല. സാധാരണക്കാരായ ആൾക്കാർ കേൾക്കുമ്പോ ചുമ്മാ ഇത് കേസ് വലിച്ചുനീട്ടാനുള്ള പരിപാടിയാണെന്ന് വിചാരിക്കും. കേസ് ട്രയലിന് പോകാതെ ഡിസ്ചാർജ് ഡിസ്ചാർജ് എന്ന് പറഞ്ഞ് നമ്മള് കേസ് ഡിലേയാക്കുന്നു എന്നു പറയും. ആരായാലും അങ്ങിനെയല്ലേ വിചാരിക്കൂ?.''
അതേസമയം, കേസിൽ തിങ്കളാഴ്ച തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കവുമായാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. കേസിൽ ഇനിയും കാര്യങ്ങൾ തെളിയിക്കപ്പെടാനുണ്ട് എന്ന് കോടതിയെ ബോധ്യപ്പെടുത്തേണ്ട നിലയിലാണ് അന്വേഷണ സംഘം. ഇതിന് ഈ ഓഡിയോ ക്ലിപ് സഹായമാകും.
നടിയെ ആക്രമിച്ച കേസ് മൂന്ന് ശബ്ദരേഖ കൂടി അന്വേഷണസംഘം ഹൈക്കോടതിയിൽ ഹാജരാക്കി. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും ശരത്തും തമ്മിലുള്ളതാണ് ഒന്നാമത്തെ സംഭാഷണം. അഭിഭാഷകനായ സുരേഷ് മേനോൻ ദിലീപുമായി നടത്തിയ സംഭാഷണമാണ് രണ്ടാമത്തേത്. ഡോക്ടർ ഹൈദരാലിയും സൂരജും തമ്മിൽ നടത്തിയ സംഭാഷണമാണ് മൂന്നാമത്തേത്.
https://www.facebook.com/Malayalivartha