വി.എസിന്റെ മുട്ടന്‍ശാപം! പിണറായിയെ യെച്ചൂരി കിണറ്റിലിട്ടു... തിരുത കയറി കഴുത്തില്‍ കടിച്ചു... വിട്ടോടാ എന്ന് കോടിയേരി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയതിന്റെ അന്ന് മുതല്‍ പിണറായിക്ക് കഷ്ടകാലമാണ്. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന കവിത പോലെ എവിടെ തിരിഞ്ഞാലും പ്രശ്നം മാത്രം. ആദ്യ പണി ബംഗാള്‍ ഘടകത്തില്‍ നിന്നും, രണ്ടാമത്തേത് സിപിഎം നേരിടുന്ന പ്രതിസന്ധി സഖാക്കന്‍മാരുടെ കൂട്ടകൊഴിഞ്ഞുപോക്ക്. ഇപ്പോഴിതാ വി.എസിനെ പണ്ട് പഞ്ഞിക്കിട്ടതിന്റെ കര്‍മഫലം കിട്ടിയിരിക്കുന്നു.
പലതും തിരിഞ്ഞുകൊത്തുന്നു. സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്നു കെ.വി.തോമസിനെ കോണ്‍ഗ്രസ് വിലക്കിയതിനെതിരെ സിപിഎം നേതൃത്വം ശക്തമായ ഭാഷയിലാണു പ്രതികരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കണോ എന്നതു പാര്‍ട്ടിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് അറിയാതെയല്ല ഈ പ്രതികരണങ്ങള്‍.
സെമിനാര്‍ വിലക്കിനെതിരെ രംഗത്തുവന്നിരിക്കുന്ന സിപിഎം നേതൃത്വം മറന്നിട്ടുണ്ടാകുമോ 10 വര്‍ഷം മുന്‍പ് പാര്‍ട്ടിയുടെ സമുന്നതനായ നേതാവിനെതിരെ പ്രഖ്യാപിച്ച ഊരുവിലക്ക് അല്ല ഊണുവിലക്ക്. പഴയ പാര്‍ട്ടി സഹയാത്രികന്‍ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ രോഗക്കിടക്കയില്‍ സന്ദര്‍ശിക്കുന്നതില്‍നിന്നു വി.എസ്.അച്യുതാനന്ദനെയാണു പാര്‍ട്ടി വിലക്കിയത്.
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന കണ്ണൂരില്‍നിന്നു വെറും 12 കിലോമീറ്റര്‍ മാത്രം അകലെയാണു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീടിരിക്കുന്ന നാറാത്ത്. കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒരു വിലക്ക് വിവാദമാകുമ്പോള്‍, കണ്ണൂരിലെ ഈ വിലക്ക് വിവാദം ചര്‍ച്ചയാവുകയാണ്. അന്ന് കുഞ്ഞനന്തന്‍ നായരെ കള്ളനായണമായി വിശേഷിപ്പിച്ചു പിണറായി ദേശാഭിമാനിയില്‍ ലേഖനമെഴുതി.
ബെര്‍ലിനെതിരെ വാക്കാലും നേരിട്ടുമുള്ള ആക്രമണങ്ങളും ഏറെ നടന്നു. അന്ന് മനുഷ്യത്വപരമായ സമീപനമാണ് താന്‍ സ്വീകരിച്ചതെന്ന് വിഎസ് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ഇന്നിതാ അത് പിണറായിയെ തിരിഞ്ഞുകൊത്തുന്നു.
വര്‍ഷങ്ങള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചയാളുടെ വീട്ടില്‍ പോകുന്നതില്‍നിന്നാണു വിഎസിനെ പാര്‍ട്ടി വിലക്കിയതെങ്കില്‍, കേരളത്തിലെ മുഖ്യ രാഷ്ട്രീയ ശത്രുവിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്നാണു കെ.വി.തോമസിനെ കോണ്‍ഗ്രസ് വിലക്കിയത്. ഒന്നു വ്യക്തിപരമായ സന്ദര്‍ശനവും രണ്ടാമത്തേതു രാഷ്ട്രീയ പരിപാടിയുമാണ്.
https://www.facebook.com/Malayalivartha