പാര്‍ട്ടി വിലക്ക് കാറ്റില്‍ പറത്തി കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കണ്ണൂരിലെത്തി... കെ.വി. തോമസിനെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു; മാധ്യമങ്ങളുടെ ചോദ്യത്തിന് 'കാത്തിരിക്കൂ' പറയാനുള്ളത് സെമിനാറില്‍ പറയും എന്ന് കെ.വി. തോമസ്

പാര്‍ട്ടി വിലക്ക് കാറ്റില്‍ പറത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കണ്ണൂരിലെത്തി. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കെ.വി. തോമസിനെ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ടെത്തി ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കൈയടിച്ചായിരുന്നു തോമസിനെ സി.പി.എം നേതാക്കള്‍ സ്വീകരിച്ചത്.
ചുവന്ന ഷാള്‍ സ്ഥിരീകരിക്കാമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ചുവപ്പായാലും പച്ചയായാലും ഷാള്‍ തന്നെയാണെന്ന് തോമസ് പറഞ്ഞു. പാര്‍ട്ടി വിലക്കിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറയാനുള്ളത് സെമിനാറില്‍ പറയുമെന്നും പ്രതികരിച്ചു. ശനിയാഴ്ചയാണ് ദേശീയ സെമിനാര്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ കെ.വി. തോമസിനുപുറമെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കും. തിരുവനന്തപുരം എം.പി ശശി തരൂരിനും ക്ഷണമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് കാരണം പിന്മാറുകയായിരുന്നു.
എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുളള ശശി തരൂരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന കോണ്ഗ്രസ് നേതൃത്വം രംഗത്ത് വന്നതിന് പിന്നാലെയാണ് കെ വി തോമസും ആഗ്രഹം പ്രകടിപ്പിച്ചത്.
സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനും തനിക്കും എതിരെ എടുക്കുന്ന നിലപാട് സ്വാഭാവികമാണെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കെ വി തോമസ് നിലപാടറിയിച്ചതോടെ സംസ്ഥാന നേതാക്കളും രംഗത്തെത്തി. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പ്രതികരിച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ച വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഒപ്പമാണെന്ന സന്ദേശമാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. ഇക്കാര്യത്തില്‍ ഇനി പ്രത്യേകിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും സെമിനാറില്‍ പങ്കെടുക്കേണ്ടെന്നും എ ഐ സി സി വ്യക്തമാക്കി.
കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറില്‍ എത്തുമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രതികരണത്തോടെയാണ് വീണ്ടും വിഷയം സജീവമായത്.
https://www.facebook.com/Malayalivartha