പൊല്ലാപ്പായി ജ്യോത്സ്യനും... കാവ്യാ മാധവനെ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യും; കാവ്യയെ ചോദ്യം ചെയ്യാന്‍ ആലുവ പൊലീസ് ക്ലബില്‍ വന്‍ സജ്ജീകരണം; പുറത്തായ ശബ്ദത്തില്‍ പറയുന്ന ജ്യോത്സ്യനും പൊല്ലാപ്പ്

നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിതമായുണ്ടായ ട്വിസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. അതിനിടെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യും. കാവ്യയോട് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ചോദ്യം ചെയ്യലിന്റെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തായി. കാവ്യയെ കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാകും ചോദ്യംചെയ്യുക.
നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കാവ്യയുടെ ചോദ്യം ചെയ്യല്‍ ദിവസമായ തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി. കാവ്യയ്‌ക്കെതിരായ തെളിവുകളില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസില്‍ വളരെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.
കാവ്യയെ ചോദ്യം ചെയ്യാനായി പോലീസ് ക്ലബ്ബില്‍ വലിയ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. കാവ്യയെ പോലുള്ളയാളെ ചോദ്യം ചെയ്യുമ്പോള്‍ കുറഞ്ഞ സമയം കൊണ്ട് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിന് ശാസ്ത്രീയ മാര്‍ഗമായിരിക്കും നോക്കുക. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍.
കേസിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ശബ്ദരേഖയാണ് കാവ്യയിലേക്ക് അന്വേഷണം തിരിഞ്ഞത്. ദിലിപിന്റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകളാണ് പുറത്തായത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകള്‍ക്കൊപ്പം ദിലീപിന് തുടരെ നേരിടുന്ന തിരിച്ചടികളെ പറ്റിയും ശബ്ദരേഖയില്‍ സുരാജ് പറയുന്നുണ്ട്. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്നും ചില പരിഹാര ക്രിയകള്‍ ചെയ്യണമെന്നും ശബ്ദരേഖയില്‍ സുരാജ് പറയുന്നു. ഇതോടെ അജ്ഞാതനായ ജ്യോത്സ്യനിലേക്കും കാര്യങ്ങള്‍ പോകുന്നു.
ഇവരുടെ കല്യാണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നും സുരാജ് ചോദിക്കുന്നു. ദോഷം മാറ്റാന്‍ താലിയൊക്കെ തീയിലിടുന്ന ചടങ്ങുണ്ടെന്നും അത് ചെയ്യണമെന്നും സുരാജ് പറയുന്നു. ധനനഷ്ടം ഭീകരമാണ്. ജാക് ഡാനിയേലില്‍ പൈസ കിട്ടിയില്ല. അതങ്ങനെ പോയി, ഡിങ്കന്‍ പകുതി വെച്ച് പടം മുടങ്ങി. പ്രൊഡ്യൂസര്‍ കുത്തുപാളയെടുത്തു. എവിടെയൊക്കെ പണം മുടക്കിയോ അതൊക്കെ പോയി. തിയറ്ററില്‍ നിന്നും വരുമാനം ഇല്ല. എന്തൊക്കെയോ കുഴപ്പം ഇതിനകത്തുണ്ട്. ഇത് ക്ലിയര്‍ ചെയ്യേണ്ടതുണ്ടെന്നും സുരാജ് പറഞ്ഞു.
ശബ്ദരേഖയില്‍ കാവ്യയ്ക്ക് കേസില്‍ പങ്കുണ്ടെന്നും കാവ്യക്ക് വേണ്ടി ഇടപെട്ട് ദിലീപ് കുടുങ്ങുകയാണുണ്ടായതെന്നും സുരാജ് പറയുന്നുണ്ട്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു.
കൂട്ടുകാര്‍ക്ക് തിരിച്ച് 'പണി' കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം. ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.
"
https://www.facebook.com/Malayalivartha