ഈ കേസില്‍ കാവ്യക്ക് ശിഖണ്ഡിയുടെ വേഷമോ? സുരാജും ശരത്തും സംസാരിച്ചത് ബോധപൂര്‍വ്വം; കാവ്യയെ ദിലീപ് കുടുക്കുമെന്ന് സൂചന, കാവ്യ പറയുന്നത് കേട്ടോ?

കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മരെ നേരിടാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തിക്കൊണ്ട് അര്‍ജ്ജുനന്‍ യുദ്ധം ചെയ്ത ഒരു കഥ കേട്ടിട്ടില്ലേ.. ഇപ്പോള്‍ നടിയാക്രമിക്കപ്പെട്ട കേസിലും അത് തന്നെയാണ് നടക്കുന്നത്. കാവ്യ മാധവന്‍ എന്ന നടിയെ മുന്നിലേക്ക് ഇട്ട് ദിലീപ് എന്ന മഹാന് കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രം.
അതായത്, കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് കാവ്യയെ സംശയത്തിന്റെ നിഴലിലേക്ക് തള്ളിവിട്ടിരിക്കുന്നത്. മാത്രമല്ല ഇലക്കും മുള്ളിനും കേടുവരാത്ത രീതിയില്‍ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനെ മുന്നിലേക്ക് ഇട്ടിരിക്കുന്നത്.
ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാവ്യ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്ന് സുരാജ് പറയുന്നതാണ് സന്ദേശം. എന്നാല്‍ കേസ് വഴിതിരിച്ചുവിടാന്‍ ഇത് മനപൂര്‍വ്വം ഉണ്ടാക്കിയെടുത്തതാണെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്.
മാത്രമല്ല കാവ്യയെ കരുവാക്കുന്നു എന്നതിനുള്ള വളരെ ശക്തമായ മറ്റൊരു തെളിവുകൂടി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ദിലീപും കാവ്യ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളാണ് ഈ തെളിവുകള്‍ക്ക് ആധാരം. അതില്‍ കാവ്യ പറയുന്നുണ്ട് 'എനിക്കു നിങ്ങളെ ഭയമാണെ'ന്ന്. എന്താണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. തന്നെ ഭര്‍ത്താവായ ദിലീപ് ചതിക്കുമെന്ന സൂചന അവര്‍ക്ക് ലഭിച്ചു എന്നല്ലേ.. സൈബര്‍ ഹാക്കര്‍ സായ്ശങ്കറിന്റെ ഫോണില്‍ നിന്നാണ് ഈ നിര്‍ണായക തെളിവ് കിട്ടിയിരിക്കുന്നത്.
അതേസമയം കാവ്യയെ ചോദ്യം ചെയ്യാനായുള്ള സജ്ജീകരണങ്ങള്‍ ആലുവ പൊലീസ് ക്ലബില്‍ തയ്യാറാക്കിയതായാണ് വിവരം. തിങ്കളാഴ്ചയാണ് കാവ്യയെ ചോദ്യം ചെയ്യുക. മാത്രമല്ല കാവ്യക്ക് കേസില്‍ പങ്കുണ്ടെന്ന സൂചന നല്‍കിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ചോദ്യംചെയ്യല്‍. നടിയെ ആക്രമിക്കാന്‍ ദിലീപിന് ക്വട്ടേഷന്‍ കൊടുത്ത മാഡം കാവ്യയാണെന്നുള്ള സംശയത്തിന്റെ പുറത്താണ് ചോദ്യം ചെയ്യല്‍. കാവ്യയെ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ് അന്വേഷണ സംഘം കാണുന്നത്.
മാത്രമല്ല ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതിയായ സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റഎ പിടിയിലാണ്. ഇയാളില്‍ നിന്നുള്ള മൊഴികളാണ് ഇനി കുരുക്ക് കാവ്യക്കാണോ ദിലീപിനാണോ അതോ ഒളിഞ്ഞിരിക്കുന്ന വേറെ ആരെങ്കിലും ഉണ്ടോ എന്നൊക്കെയുള്ള കാര്യങ്ങള്‍ പുറത്തുവരുക.
ഇയാള്‍ എല്ലാ സത്യവും തുറന്നുപറയും എന്ന പ്രതീക്ഷയുള്ളതുകൊണ്ട് തന്നെ എല്ലാം മണിമണിയായി പറഞ്ഞാല്‍ രക്ഷപ്പെടുത്താമെന്ന ഓഫറാണ് അന്വേഷണ സംഘം മുന്നോട്ട് വെച്ചിരിക്കുന്നത്. മാത്രമല്ല ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha