അതൊട്ടും പ്രതീക്ഷിച്ചില്ല... പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇമ്രാന്‍ ഖാന്‍ പുറത്തകുന്നതിന് മുമ്പ് നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നു; താന്‍ ഇന്ത്യക്ക് എതിരല്ലെന്ന് ഇമ്രാന്‍; മഹത്തായ അഭിമാനബോധമുള്ള രാജ്യമാണ് ഇന്ത്യ; ഇന്ത്യയെ ഇഷ്ടമാണെങ്കില്‍ ഇമ്രാന്‍ ഇന്ത്യയിലേക്കു പോകണമെന്ന് മറിയം ഷെറീഫ്

പാകിസ്ഥാനെ സംബന്ധിച്ച് നിര്‍ണായക നീക്കങ്ങളാണ് ഇന്നലെ നടന്നത്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തായി. ദേശീയസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണിത്. അതിനിടെ ഇന്ത്യയും ചര്‍ച്ചയായി.
മഹത്തായ അഭിമാനബോധമുള്ള രാജ്യമാണ് ഇന്ത്യ എന്നാണ് ഇമ്രാന്‍ ഇന്ത്യയെ പുകഴ്ത്തിയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ തിരിച്ചടി ഉറപ്പായതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇമ്രാന്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. ഇന്ത്യയെ പുകഴ്ത്തുന്ന ഇമ്രാന്‍ ഖാന്റെ നിലപാടിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പാക്ക് പ്രതിപക്ഷ നേതാവ് മറിയം നവാസ് ഷെരീഫ് രംഗത്തെത്തി. പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ഫെരീഫിന്റെ മകളാണ് മറിയം.
ഇത്രയധികം ഇന്ത്യയെ ഇഷ്ടമാണെങ്കില്‍ ഇമ്രാന്‍ ഇന്ത്യയിലേക്കു പോകണമെന്ന് മറിയം തുറന്നടിച്ചു. താന്‍ ഇന്ത്യക്ക് എതിരല്ലെന്നാണ് ഇമ്രാന്‍ പറഞ്ഞത്. ഒരു ലോകശക്തിക്കും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യക്കു മേല്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്നും ഇമ്രാന്‍ പറഞ്ഞു. ഉപരോധങ്ങള്‍ മറികടന്നും ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നു. ആര്‍ക്കും ഇന്ത്യയോട് ആജ്ഞാപിക്കാനാവില്ല. പാക്കിസ്ഥാനോട് യൂറോപ്യന്‍ അംബാസഡര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് ഇന്ത്യയോടു പറയാനാകുമോ. ഇന്ത്യ ഒരു പരമാധികാര രാജ്യമായതു കൊണ്ടാണ് അവര്‍ക്കതിനു കഴിയാത്തതെന്നും ഇമ്രാന്‍ വ്യക്തമാക്കി.
ഇന്ത്യയെ പുകഴ്ത്തുന്ന ഇമ്രാന്റെ രീതി പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചു. ഇമ്രാന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അധികാരം നഷ്ടമാകുന്ന സാഹചര്യത്തില്‍ ഇമ്രാന്‍ ഭ്രാന്തമായ അവസ്ഥയിലാണെന്ന് മറിയം ഷെരീഫ് പറഞ്ഞു. സ്വന്തം പാര്‍ട്ടി തന്നെയാണ് അദ്ദേഹത്തെ പുറത്താക്കുന്നത്. ഇന്ത്യയെ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അവിടേക്ക് മാറി, പാക്കിസ്ഥാനിലെ ജീവിതം ഉപേക്ഷിക്കണമെന്നും മറിയം പറഞ്ഞു.
ഇമ്രാന്റെ പുറത്താകലോടൊപ്പം തന്നെ ഇന്ത്യയുടെ പുകഴ്ത്തലും പാകിസ്ഥാനെ ചൂട് പിടിപ്പിക്കുകയാണ്. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ ശ്രമിച്ചതോട പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വോട്ടെടുപ്പ് നടത്താത്തതില്‍ അതൃപ്തി പ്രകടമാക്കി രാത്രിതന്നെ കോടതി ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് നടത്തിയത്.
വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്പീക്കര്‍ അസദ് കൈസറും ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയും രാജിവെച്ചിരുന്നു. തുടര്‍ന്ന് മുതിര്‍ന്ന അംഗം അയാസ് സാദിഖ് ആണ് നടപടികള്‍ നിയന്ത്രിച്ചത്. ഭരണപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അനിശ്ചിതത്വം മുന്നില്‍ക്കണ്ട് ഇമ്രാന്‍ ഖാന്റെ ഓഫീസിനും ദേശീയസഭയ്ക്കും സൈന്യം സുരക്ഷ ശക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്യംവിടുന്നത് വിലക്കി.
വിമാനത്താവളങ്ങളില്‍ അതിജാഗ്രത പുറപ്പെടുവിച്ചു. സ്പീക്കര്‍ അസദ് കൈസറിന്റെ സഹായത്തോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു ശനിയാഴ്ച രാവിലെ മുതല്‍ ഇമ്രാന്‍ പയറ്റിയ തന്ത്രം. സഭ പലതവണ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പ് എത്രയും വേഗം നടത്തണമെന്ന് പ്രതിപക്ഷത്തിന് ആവര്‍ത്തിച്ച് ആവശ്യപ്പെടേണ്ടിവന്നു.
കോടതിയലക്ഷ്യം നടത്തുന്ന ഇമ്രാനെയും സ്പീക്കര്‍ അസദ് കൈസറിനെയും അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവസാന നിമിഷംവരെ പോരാടുമെന്നും പാകിസ്താന്റെ താത്പര്യങ്ങളെ വിദേശശക്തികള്‍ക്ക് അടിയറവെക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. നോമ്പുതുറയ്ക്കുശേഷം രാത്രി ഒമ്പതരയോടെയാണ് സഭ വീണ്ടും സമ്മേളിച്ചത്. ഇതിനിടയില്‍ ഇമ്രാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ഇടപെടലുണ്ടായെന്ന് തെളിയിക്കുന്ന കത്ത് ചീഫ് ജസ്റ്റിസിന് കൈമാറാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സുപ്രീംകോടതി, ദേശീയസഭ പുനഃസ്ഥാപിക്കുകയും അവിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. അതോടെ ഇമ്രാന്‍ പുറത്തായി.
"
https://www.facebook.com/Malayalivartha