വീട്ടിലെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമണ്ണയില്‍ വാടകയ്ക്ക് താമസിക്കുന്ന പെരിങ്ങത്തു പറമ്പ് ഷെഫീക്കിനെയാണ് (29) പൊലീസ് അറസ്റ്റു ചെയ്തത്. ഏകദേശം 240 സെന്റീ മീറ്റര്‍ വലിപ്പമുള്ള പൂര്‍ണവളര്‍ച്ചയെത്തിയ കഞ്ചാവ് ചെടിയാണ് ഷെഫീക്കിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.
ഏറെക്കാലമായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘവും നടക്കാവ് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയത്. ടെറസില്‍ പരിശോധന നടക്കുന്ന സമയം ഇറങ്ങിയോടിയ ഷെഫീക്കിനെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു. എന്‍ഡിപിഎസ് നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha