പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനും എതിരെ ആത്മഹത്യ കുറിപ്പെഴുതി വച്ച് 55കാരന്‍ തൂങ്ങിമരിച്ചു

പഞ്ചായത്ത് അംഗത്തിനും ഭര്‍ത്താവിനുമെതിരെ മാനസിക പീഡനം ആരോപിച്ച് കത്തെഴുതി വച്ച ശേഷം മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ആറന്മുള പഞ്ചായത്തില്‍ കോട്ടയ്ക്കകം ജംക്ഷനില്‍ കഴിഞ്ഞ 15 വര്‍ഷക്കാലമായി ചായക്കട നടത്തിക്കൊണ്ടിരുന്ന ബിജു.ബി (55) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ചായക്കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറുപ്പ് കണ്ടെത്തിയത്. പഞ്ചായത്ത് അംഗത്തിന്റെയും ഭര്‍ത്താവിന്റെയും നിരന്തരമായ മാനസിക പീഡനത്തിലാണ് താന്‍ ജീവനൊടുക്കുന്നതെന്ന് മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്നാണ് വിവരം.
ബിജു മുന്‍പ് നടത്തിയിരുന്ന കടയുടെ ഉടമ ആരോപണവിധേയായ പഞ്ചായത്ത് അംഗമായിരുന്നു. ഇവിടെ നിന്നും ഒഴിപ്പിച്ചതിനു പിന്നാലെ ചായക്കട തുടങ്ങാനായി ബിജു ലൈസന്‍സിന് അപേക്ഷിച്ചു. ഏറെ നാളായിട്ടും ലൈസന്‍സ് കിട്ടിയില്ല. ഇത് പഞ്ചായത്തംഗം ഇടപെട്ടതുകൊണ്ടാണെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha