വല്ലാത്തൊരു ട്വിസ്റ്റ്... കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യാനിരിക്കെ നിര്‍ണായക ഓഡിയോ ക്ലിപ്പുകള്‍ വീണ്ടും പുറത്ത്; കാവ്യയെ സംശയത്തിന്റെ നിഴലിലാക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവിട്ടതാര്? ചോദ്യം ചെയ്യല്‍ എവിടെവെച്ചന്ന് കാവ്യ മാധവന്‍ ഇന്ന് അന്വേഷണസംഘത്തെ അറിയിക്കും

നടിയെ അക്രമിച്ച കേസ് വല്ലാത്ത ട്വിസ്റ്റിലേക്കാണ് പോകുന്നത്. നടി കാവ്യ മാധവനെ നാളെ ചോദ്യം ചെയ്യാനിരിക്കെ നിര്‍ണായക ഓഡിയോ ക്ലിപ്പുകളാണ് പുറത്ത് വരുന്നത്. അതിനിടെ കാവ്യയെ സംശയ നിഴലിലാക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ ആരോ ബോധപൂര്‍വം പുറത്ത് നല്‍കിയതാണെന്നും സംശയിക്കുന്നു.
നടിയെ ആക്രമിച്ച കേസിലേക്ക് കാവ്യ മാധവനെ വലിച്ചിഴക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ടോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്ന് കാവ്യയിലേക്ക് മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ പുറത്തുവന്ന ശബ്ദരേഖ ഇതിന്റെ ഭാഗമായുള്ളതാണോയെന്ന് സംശയമുണ്ടെന്നും െ്രെകംബ്രാഞ്ച് വ്യക്തമാക്കുന്നു. ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം പറയുന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ദിലീപും കാവ്യ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 'എനിക്ക് നിങ്ങളെ ഭയമാണ്,' എന്ന് കാവ്യ കരഞ്ഞുകൊണ്ട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഫോണില്‍ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങളടങ്ങുന്ന ഡിജിറ്റല്‍ ഫയലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
അക്രമത്തിനിരയായ നടിയും കാവ്യ മാധവനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കേസിന് വഴിയൊരുക്കിയതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സുരാജും ശരത്തും തമ്മിലുള്ള ശബ്ദരേഖയില്‍ പറയുന്നത്. നടി കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണിയെന്ന് ശബ്ദരേഖയില്‍ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണില്‍ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.
അതേസമയം ചോദ്യംചെയ്യലിന് അനുയോജ്യമായ സ്ഥലം ഇന്ന് കാവ്യ മാധവന്‍ അന്വേഷണ സംഘത്തെ അറിയിക്കും. കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ ചൊവ്വാഴ്ച ചോദ്യംചെയ്യും. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജും സുഹൃത്ത് ശരത്തും തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് കാവ്യയെ സംബന്ധിച്ച് പരാമര്‍ശമുണ്ടായിരുന്നത്. സുരാജും ശരത്തുമായുള്ള 22 മിനിറ്റ് സംഭാഷണത്തില്‍ കാവ്യയെ കുടുക്കാന്‍ വേണ്ടി കൂട്ടുകാരികള്‍ കൊടുത്ത പണിക്ക് തിരിച്ച് കൊടുത്ത പണിയാണിതെന്ന രീതിയില്‍ സംസാരമുണ്ട്. ഈ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്.
ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 160 വകുപ്പ് പ്രകാരമാണ് നോട്ടീസ്. സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം. അതിനാല്‍ ഇന്ന് വൈകുന്നേരത്തിന് മുന്‍പ് എവിടെ വെച്ച് കാണാന്‍ സാധിക്കുമെന്ന് അറിയിക്കാനാണ് കാവ്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചോദ്യംചെയ്യല്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ച് തന്നെയാകാനാണ് സാധ്യത.
അതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ താനല്ല ശിക്ഷ അനുഭവിക്കേണ്ടതെന്ന ദിലീപിന്റെ ശബ്ദരേഖ പുറത്തുവന്നത്. ദിലീപ് സുഹൃത്ത് ബൈജുവുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. നടിയെ അക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ പല തവണ കണ്ടതായി ദിലീപ് അഭിഭാഷകനോട് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. കേസിലെ സാക്ഷിയായ ഡോക്ടറെ സ്വാധീനിക്കാന്‍ സുരാജ് നടത്തിയ സംഭാഷണവും പുറത്തായി. ആലുവയിലെ അന്‍വര്‍ മെമ്മോറിയില്‍ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദരലിയോടാണ് സുരാജ് മൊഴിമാറ്റാന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ ഓഡിയോ ക്ലിപ്പുകള്‍ പറക്കുന്ന സമയത്താണ് കാവ്യയെ നാളെ ചോദ്യം ചെയ്യന്നത്.
" f
https://www.facebook.com/Malayalivartha