കാവ്യ മാധവന്റെ തീരുമാനം ഇന്നറിയാം...! നിർണായകമായി ചോദ്യം ചെയ്യൽ, സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കരുതെന്ന ചട്ടം നിലനിൽക്കെ കാവ്യ തിരഞ്ഞെടുക്കുന്ന ഉചിതമായ സ്ഥലം പത്മസരോവരമോ? ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യൽ നാളെ...!

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ നാളെ നാടക്കാനിരിക്കുകയാണ്. നിലവില്‍ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനില്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം നിലനിൽക്കെ ചോദ്യംചെയ്യൽ എവിടെ വേണമെന്ന് കാവ്യയ്ക്ക് തീരുമാനിക്കാമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.
ചോദ്യംചെയ്യലിന് എത്താന്‍ കഴിയുന്ന ഉചിതമായ സ്ഥലം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് അറിയിക്കാനാണ് അന്വേഷണ സംഘം കാവ്യയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.ചെയ്യല്‍ ദിവസമായ തിങ്കളാഴ്ച ഹാജരാകാന്‍ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. സമയത്തിലും ദിവസത്തിലും വ്യത്യാസമില്ലെങ്കിലും ഹാജരാകുന്ന സ്ഥലം അറിയിക്കാനാണ് കാവ്യക്ക് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാവ്യ തിരഞ്ഞെടുക്കുന്ന ഉചിതമായ സ്ഥലം പത്മസരോവരമാകാം എന്നും അഭ്യൂഹങ്ങളുണ്ട്
കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാര്‍ അടക്കം ഉള്ളവരുടെ മൊഴികള്‍. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും പുറത്ത് വന്നിരുന്നു. കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കേസിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ദിലീപിന്റെ സുഹൃത്ത് ശരത്തും സഹോദരീ ഭർത്താവ് ടി. എൻ സുരാജും തമ്മിലുള്ള ശബ്ദരേഖയിലാണ് കാവ്യയെ ചോദ്യംചെയ്യാനായി ഒരുങ്ങുന്നത്.
കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കങ്ങളാണ് സംഭവങ്ങൾക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്.കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നു. കൂട്ടുകാർക്ക് തിരിച്ച് 'പണി' കൊടുക്കാൻ കാവ്യയും ശ്രമിച്ചു. ജയിലിൽനിന്ന് വന്ന ഫോൺകോൾ നാദിർഷ എടുത്തതാണ് ദിലീപിന് വിനയായത്. ഇല്ലെങ്കിൽ കാവ്യ മാത്രമായിരുന്നു കുടുങ്ങുക. വേറെയും ഒരുപാട് സ്ഥലങ്ങളുണ്ടായിട്ടും മെമ്മറി കാർഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും സുരാജ് ശരത്തിനോട് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha