സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും.... എ. വിജയരാഘവനെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമാക്കാന്‍ ധാരണ, സി.എസ്. സുജാത, പി.സതീദേവി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍, പി.ബിയില്‍ ആദ്യമായി ദളിത് പ്രാതിനിധ്യം

സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും.... എ. വിജയരാഘവനെ സിപിഎം പോളിറ്റ്ബ്യൂറോ അംഗമാക്കാന്‍ ധാരണ,സി.എസ്. സുജാത, പി.സതീദേവി എന്നിവരാണ് കേരളത്തില്‍ നിന്നുള്ള വനിതാപ്രതിനിധികള്‍, പി.ബിയില്‍ ആദ്യമായി ദളിത് പ്രാതിനിധ്യം.
മന്ത്രിമാരായ പി. രാജീവ് കെ.എന്‍. ബാലഗോപാല്‍ എന്നിവരെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. മഹാരാഷ്ട്രയില്‍ നിന്നും അശോക് ധാവ്‌ലയും ആദ്യ ദളിത് പ്രാതിനിധ്യമായി പശ്ചിമ ബംഗാളില്‍ നിന്ന് രാമചന്ദ്ര ഡോമും പിബിയിലെത്താന്‍ ധാരണയായി.
എസ്. രാമചന്ദ്രന്‍ പിള്ളയുടെ ഒഴിവിലേക്കാണ് കേരളത്തില്‍ നിന്നും കേന്ദ്ര തലത്തില്‍ പ്രവര്‍ത്തിക്കാന്‍ വിജയരാഘവന്‍ എത്തുന്നത്. ഇന്നലെ ചേര്‍ന്ന പിബി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ധാരണയായത്.
എസ്. രാമചന്ദ്രന്‍പിള്ള, ഹന്നന്‍മൊള്ള ബിമന്‍ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നുമൊഴിയാന്‍ സന്നദ്ധത അറിയിച്ചു.
നിലവിലിപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനറായ വിജയരാഘവന്‍ നേരത്ത സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. കണ്ണൂരില്‍ ചേരുന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളനം ഇന്നവസാനിക്കും.
"
https://www.facebook.com/Malayalivartha