കോടിക്കണക്കിന് രൂപയുടെ ആഢംബരത്തിന്റെ അവസാന വാക്കായ കാറുകള്‍ യൂസഫലിക്കുണ്ടെങ്കിലും ഇത്രയേറെ പഴക്കമുള്ള വാഹനം യൂസഫലി എന്തിന് സ്വന്തമാക്കുന്നു? 2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചതിനുപിന്നാലെ സംഭവിച്ചത് മറ്റൊന്ന്... ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ രാജകീയ വാഹനം യൂസഫലിയ്ക്ക് കൈമാറുമ്പോൾ

തിരുവിതാംകൂറിലെ അവസാനത്തെ ഇളയ രാജാവായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ രാജകീയ വാഹനം രാജ്യത്തെ ഏറ്റവും സമ്പന്നരിലൊരാളായ മലയാളിയായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി സ്വന്തമാക്കിയ അപൂർവ കഥയാണ് ഏവരും കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് കേട്ടത്. പദ്മനാഭദാസനായി പ്രഖ്യാപിച്ചു കഴിഞ്ഞു വന്ന അമ്പത്തിയഞ്ചാമത്തെ കിരീടാവകാശി ഉത്രാടം തിരുനാള്‍ മഹാരാജാവും അദ്ദേഹത്തിന്റെ കാറും ചരിത്രത്തിന്റെ ഭാഗമായി മാറിയിരുന്നു. 2016ല്‍ മഹാരാജാവ് മരണമെടഞ്ഞെങ്കിലും അദ്ദേഹത്തിന്റെ രാജകീയ വാഹനം പൊന്നുപോലെ സൂക്ഷിക്കുകയായിരുന്നു കുടുംബാംഗങ്ങള്‍.
കവടിയാര്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന 1955 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് 180 ടി കാര്‍ യൂസഫലിക്കു സമ്മാനിക്കുകയാണ് ഇപ്പോൾ. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും അടയാളമാണ് കാന്‍ 42 എന്ന ബെന്‍സ് കാര്‍ എന്നത്. ജര്‍മനിയില്‍ നിര്‍മിച്ച ബെന്‍സ് 12,000 രൂപ നല്‍കിയാണ് 1950കളില്‍ രാജകുടുംബം സ്വന്തമാക്കിയത്. കര്‍ണാടകയില്‍ റജിസ്‌ട്രേഷന്‍ നടത്തിയ കാര്‍ മാര്‍ത്താണ്ഡവര്‍മയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബെംഗളൂരുവില്‍ താമസിക്കുമ്പോള്‍ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം പൊതുവെ ഉപയോഗിച്ചിരുന്നത്. ആ വാഹനമാണ് യൂസഫലി ഇപ്പോൾ സ്വന്തമാക്കിയത്.
അങ്ങനെ കോടിക്കണക്കിന് രൂപയുടെ ആഢംബരത്തിന്റെ അവസാന വാക്കായ കാറുകള്‍ യൂസഫലിക്കുണ്ടെങ്കിലും ഇത്രയേറെ പഴക്കമുള്ള വാഹനം യൂസഫലി എന്തിന് സ്വന്തമാക്കുന്നു എന്ന ചോദ്യത്തിന് പിന്നില്‍ ഒരേയൊരു ഉത്തരമേയുള്ളൂ. മഹാരാജാവുമായുള്ള അടുത്ത ബന്ധം തന്നെ എന്നതാണ്.
ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുപ്പത്തിയെട്ടാം സ്ഥാനമുള്ള യൂസഫലിയുടെ വാഹന പ്രേമവും വാഹനങ്ങളും കണ്ടാല്‍ സകലരും ഞെട്ടുന്നതാണ്. ലോകത്ത് തന്നെ സകലരും കൊതിക്കുന്ന കാര്‍ ബ്രാന്റുകള്‍ യൂസഫലിക്ക് സ്വന്തമാണ്. ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ (34.9 കോടി) ലെക്‌സസ്(1.39 കോടി) കേരളത്തില്‍ യൂസഫലിയ്ക്കായി യാത്ര സജ്ജമായ കാറുകളില്‍ ചിലത് ഇവയാണ്. ഇത്കൂടാതെ യുഎഇയില്‍ മറ്റനേകം വാഹനങ്ങളുണ്ട്. ലോകത്ത് പുതിയ ബ്രാന്റുകള്‍ വരുമ്പോള്‍ അവയിലും യൂസഫലി കണ്ണ് വയ്ക്കും.
ആഢംബര കാറുകള്‍ കൂടാതെ തന്നെ ജെറ്റും ഹെലീകോപ്ടറുകളും യൂസഫലിക്ക് സ്വന്തമാണ്. 2018 നവംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ജറ്റ് വിമാനം എം.എ യൂസഫലിയുടേതായി ഉണ്ടായിരുന്നു. 360 കോടി രൂപ വിലയുള്ള ഗള്‍ഫ് ശ്രേണിയില്‍പെട്ട ജി. 550 വിമാനം യൂസഫലി വാങ്ങിയത് 2 വര്‍ഷം മുമ്പായിരുന്നു. എംബ്രാറെര്‍ ലെഗസി 650 ഇനത്തില്‍പ്പെട്ട 13 യാത്രക്കാര്‍ക്ക് സഞ്ചരിയ്ക്കാവുന്ന 150 കോടിയുടെ സ്വകാര്യ വിമാനവും യൂസഫലിയ്ക്ക് സ്വന്തമായുണ്ട്. 90 കോടി രൂപ വില വരുന്ന രണ്ട് ഹെലികോപറ്ററുകളുമുണ്ട്. പെട്ടെന്നെത്താന്‍ ഹെലികോപ്റ്റര്‍ തന്നെയാണ് യൂസഫലിയുടെ സന്ത തസഹചാരി. ലുലു ആസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റിലേക്കും ചെലവന്നൂരിലെ വീട്ടിലേക്കും ലേക്ക് ഷോര്‍ ആശുപത്രിയിലേയ്ക്കുമുള്ള പതിവുയാത്രകളില്‍ ഹെലികോപ്റ്റര്‍ തന്നെയാണ് ഇഷ്ടപ്പെടുന്നത്.
അങ്ങനെ യൂസഫലിയെപ്പോലെ കാറുകളെ ഇഷ്ടപ്പെട്ട രാജകുമാരനായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. 38ാം വയസില്‍ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകള്‍ മാര്‍ത്താണ്ഡവര്‍മ സഞ്ചരിച്ചെന്നാണു കണക്ക് ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ 23 ലക്ഷം മൈലുകളും ഈ ബെന്‍സില്‍ തന്നെയാണ്. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെന്‍സ് കമ്പനി നല്‍കിയ മെഡലുകളും വാഹനത്തിനു മുന്നില്‍ പതിച്ചിരിക്കുകയാണ്. 85–ാം വയസിലും മാര്‍ത്താണ്ഡവര്‍മ ഇതേ വാഹനം ഓടിക്കുകയുണ്ടായി.
ആയതിനാൽ തന്നെ മഹാരാജാവിന്റെ കാര്‍ സ്വന്തമാക്കാന്‍ പലരും പലവട്ടം ശ്രമിക്കുകയുണ്ടായി. കാറിന് മോഹവില നല്‍കി വാങ്ങാന്‍ പല പ്രമുഖരും അദ്ദേഹത്തെ സമീപിക്കുകയും ചെയ്തിരുന്നു. അങ്ങനെ റെക്കോര്‍ഡ് ദൂരം സഞ്ചരിച്ച ബെന്‍സിനെ അഭിമാന ചിഹ്നമായി മാറ്റാന്‍ ബെന്‍സ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകള്‍ നല്‍കാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതര്‍ അദ്ദേഹത്തെ സമീപിച്ചിരുന്നു. എന്നാല്‍ വാച്ച് മുതല്‍ 1936ല്‍ വാങ്ങിയ റോളി ഫ്‌ലക്‌സ് ക്യാമറയും കാറും ഉള്‍പ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ കാറിനെ കൈവിട്ടിരുന്നില്ല.
കാറുകളുടെ പ്രിയ തോഴനായ യൂസഫലിക്കായിരുന്നു ആ യോഗം ഉണ്ടായിരുന്നത്. ആത്മമിത്രമായ യൂസഫലിക്ക് കാര്‍ കൈമാറാനായിരുന്നു ഉത്രാടം തിരുനാളിന്റെ തീരുമാനം. യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദര്‍ശിച്ച മാര്‍ത്താണ്ഡവര്‍മ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012 ല്‍ യൂസഫലി പട്ടം കൊട്ടാരത്തില്‍ എത്തിയപ്പോള്‍ കാര്‍ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാള്‍ അറിയിച്ചു. എന്നാല്‍ മഹാരാജാവ് അപ്രതീക്ഷിതമായി വിടവാങ്ങിയിരുന്നു.
ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ കാര്‍ ഏറെക്കാലമായി മകന്‍ പത്മനാഭവര്‍മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഫൗണ്ടേഷന്റെയും സംരക്ഷണയിലായിരുന്നു. ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാര്‍ യൂസഫലിക്കു സമ്മാനിക്കാനാണു രാജകുടുംബത്തിന്റെ തീരുമാനം. മാര്‍ത്താണ്ഡവര്‍മ്മ നാടു നീങ്ങിയിട്ട് 10 വര്‍ഷം കഴിഞ്ഞപ്പോഴാണ് ആ നിയോഗം യൂസഫലിയില്‍ എത്തുന്നത്. അങ്ങനെ പലരും കൊതിച്ച് മോഹവില പറഞ്ഞിരുന്ന കാര്‍ യൂസഫലിക്ക് സ്വന്തമാകുകയാണ്. മഹാരാജാവിന്റെ ഓര്‍മ്മകള്‍ ഇനി പ്രിയകൂട്ടുകാരന്‍ യൂസഫലിയിലൂടെ കാണാം.
അതേസമയം ബെംഗളൂരുവിൽനിന്നു പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് എല്ലാ ആഴ്ചയിലും എത്തിയിരുന്നത് ഈ വാഹനത്തിൽ തന്നെയായിരുന്നു. രാത്രി അവിടെനിന്നു പുറപ്പെട്ട് പുലർച്ചെ തിരുവനന്തപുരത്തെത്തും. ഡ്രൈവർ ഉണ്ടെങ്കിലും പലപ്പോഴും ഓടിച്ചിരുന്നത് അദ്ദേഹം തന്നെയായിരുന്നു. ഇന്ത്യയിലെ മഹാക്ഷേത്രങ്ങൾ, തീർഥ സ്ഥാനങ്ങൾ എന്നിവിടങ്ങളിലും ഈ വാഹനത്തിലായിരുന്നു യാത്ര. ‘സ്വന്തം മക്കളെയോ പേരക്കുട്ടികളെയോ പോലെയാണ് അദ്ദേഹം ഈ കാറിനെ പരിഗണിച്ചിരുന്നത്’– എന്നും ഉത്രാടം തിരുനാളിന്റെ ജീവചരിത്രമെഴുതിയ ഉമാ മഹേശ്വരി പറയുകയുണ്ടായി.
അതേസമയം തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും അനന്തരാവകാശിയായിരുന്നു ഉത്രാടം തിരുനാൾ. ഇളയരാജാവെന്ന പദവിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് കുതിരസവാരിയിലായിരുന്നു പൊതുവെ താൽപര്യം. രാജകുമാരൻ എന്ന നിലയിൽ കുതിരസവാരി പഠിക്കണമായിരുന്നു. അക്കാലത്ത് കൊട്ടാരത്തിലെ കാറുകളുടെ കാര്യങ്ങൾ നോക്കിയിരുന്നത് താണുപിള്ള എന്ന എൻജിനീയറായിരുന്നു. ഡ്രൈവിങ്ങിൽ ഉത്രാടം തിരുനാളിന്റെ ഗുരുവും അദ്ദേഹം തന്നെയാണെന്നാണ് അറിയാൻ കഴിയുന്നത്. തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽനിന്ന് പള്ളിപ്പുറം വരെയാണ് പഠനഭാഗമായി ഈ യാത്ര. ഡ്രൈവിങ്ങിനു പുറമേ കാറിന്റെ അറ്റകുറ്റപ്പണികളും താണുപിള്ള പഠിപ്പിക്കുകയും ചെയ്തു. ഡ്രൈവിങ് പരിശീലനമെന്നത് വാഹനം ഓടിക്കൽ മാത്രമല്ല, അതിനെക്കുറിച്ചുള്ള സമഗ്രമായ അറിവാണെന്ന പക്ഷക്കാരനായിരുന്നു താണുപിള്ള. ഈ അറിവ് ജീവിതാവസാനം വരെ ഉത്രാടം തിരുനാൾ കൊണ്ടുനടക്കുകയായിരുന്നു.
‘ഒരു കാറിന്റെ വീൽ മാറ്റാൻ എനിക്ക് മൂന്നു മിനിറ്റ് മതി’യെന്ന് അദ്ദേഹം പറയുമായിരുന്നെന്ന് ഉമാ മഹേശ്വരി ഓർക്കുന്നു. ‘വിശ്രമ ജീവിതത്തിലായിരുന്നപ്പോഴും കാറിന്റെ അറ്റകുറ്റപ്പണികളിൽ ശ്രദ്ധിക്കുമായിരുന്നു. കാറിന് എന്തെങ്കിലും തകരാറുണ്ടെന്ന് ഡ്രൈവർമാർ പറഞ്ഞാൽ ഇങ്ങനെ ചെയ്തു നോക്കൂ എന്നു പറയും. അതുചെയ്യുമ്പോൾ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു. കുട്ടിക്കാലത്തുതന്നെ നല്ലതുപോലെ ഡ്രൈവിങ് വശമാക്കിയിരുന്നെങ്കിലും കാർ ഓടിക്കാൻ അനുമതി ഇല്ലായിരുന്നു. അതുകാരണം പരിശീലന വേളകളിലൊഴികെ പിൻസീറ്റിലായിരുന്നു സഞ്ചാരം. അവിടെനിന്നു മുൻ സീറ്റിലേക്കു വന്നത് കായംകുളം തയ്യിൽ കുടുംബത്തിലെ രാധാദേവി ജീവിതസഖിയായ ശേഷമാണ്’ – എന്നും ഉമാമഹേശ്വരി ഓർക്കുന്നു.
എന്നാൽ കാറും കുതിര സവാരിയും കഴിഞ്ഞാൽ അദ്ദേഹത്തിന്റെ പ്രിയ മേഖല ഫൊട്ടോഗ്രഫിയാണ്. ഇതു മനസ്സിലാക്കിയ സഹോദരൻ ചിത്തിര തിരുനാൾ ബാലരാമവർമ ഒരു സ്റ്റിൽ ക്യാമറ സമ്മാനിക്കുകയുണ്ടായി. അതിൽ പകർത്തിയ ശബരിമല ക്ഷേത്രം, വിമാനത്തിലിരുന്നെടുത്ത അനന്തപുരി, തിരുവിതാംകൂർ കൊട്ടാരത്തിന്റെ ചരിത്രമുഹൂർത്തങ്ങൾ എന്നിവ വിസ്മയങ്ങളായി മാറിയിട്ടുണ്ട്. ഇതൊക്കെ തിരുവനന്തപുരം വലിയ കൊട്ടാരവളപ്പിലെ ചിത്രാലയത്തിലെ പ്രദർശനത്തിൽ വച്ചിട്ടുണ്ട്. കൊട്ടാരത്തിൽ സ്വന്തമായി ഒരു സ്റ്റുഡിയോയും ഡാർക് റൂമും അദ്ദേഹം ക്രമീകരിക്കുകയും ചെയ്തിരുന്നു. നെഗറ്റീവ് ഡെവലപ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വന്തമായി ചെയ്യുമായിരുന്നു.
അങ്ങനെ ക്യാമറകളെക്കുറിച്ചു സംസാരിക്കുമ്പോൾ ജീവിത സായാഹ്നത്തിൽ പോലും വാചാലനാകുമായിരുന്നു അദ്ദേഹം. 23 വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തിയിട്ടുണ്ട്. അപ്പോഴെല്ലാം ക്യാമറയും കൂടെക്കരുതിയിരുന്നു. ഉത്രാടം തിരുനാളിന് സ്റ്റിൽ ക്യാമറകളോടായിരുന്നു താൽപര്യമെങ്കിൽ അദ്ദേഹത്തിന്റെ സഹോദരനും തിരുവിതാംകൂർ മുൻ മഹാരാജാവുമായ ചിത്തിര തിരുനാൾ ബാലരാമവർമയ്ക്ക് വിഡിയോ ക്യാമറകളോടായിരുന്നു താൽപര്യമെന്ന് ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠം വ്യക്തമാക്കുകയുണ്ടായി.
അവസാനിക്കുന്നില്ല ടെന്നിസ്, ഗോൾഫ്, പോളോ, വോളിബോൾ, ഫുട്‌ബോൾ തുടങ്ങിയ കായിക ഇനങ്ങളിലും ഉത്രാടം തിരുനാൾ തിളങ്ങുകയായിരുന്നു. മദ്രാസിലും (ചെന്നൈ) ബെംഗളൂരുവിലും നടന്ന മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിരുന്നു. എന്നാൽ ക്രിക്കറ്റിനോട് ആ അഭിനിവേശം ഉണ്ടായിരുന്നില്ല. അതിനെപ്പറ്റി ഒരിക്കൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു: ‘ഒരു തെറ്റ് കൊണ്ടുതന്നെ കളിയിൽനിന്നു പുറത്താവുന്നതാണ് ക്രിക്കറ്റിന്റെ നിയമം. മറ്റെല്ലാ കളികളിലും തെറ്റു പറ്റിയാലും തിരുത്താൻ സമയം ലഭിക്കും. മനുഷ്യന് തെറ്റുകൾ പറ്റും. അതു തിരുത്താൻ അവസരം നൽകലാണ് വേണ്ടത്’.
അതോടൊപ്പം തന്നെ പ്രണയാർദ്രമായ ഒരു മനസ്സിന് ഉടമയായിരുന്നു ഉത്രാടം തിരുനാൾ. കായംകുളം തയ്യിൽ കുടുംബത്തിലെ ലഫ്. കേണൽ ഡോ. കെ.ജി.പണ്ടാലയുടെ മകൾ രാധാദേവിയാണ് ജീവിതസഖി. ആർമി ലഫ്. കേണലായിരുന്ന പണ്ടാല മഹാത്മാ ഗാന്ധി, രാമസ്വാമി മുതലിയാർ, അണ്ണാദുരൈ എന്നിവരെയൊക്കെ ചികിത്സിച്ചു പേരെടുത്ത ഡോക്ടറായിരുന്നെന്ന് ഡോ. എം.ജി.ശശിഭൂഷൺ പറയുകയുണ്ടായി. സുന്ദരിയും വീണാവിദുഷിയുമായിരുന്നു രാധാദേവി. പുതുക്കോട്ട രാജകുടുംബവുമായി വിവാഹ ആലോചനകൾ നടക്കുമ്പോഴാണ് ഉത്രാടം തിരുനാളുമായി പരിചയപ്പെടുന്നത് പോലും. അതു പ്രണയത്തിനു വഴിമാറുകയായിരുന്നു. വിവാഹത്തിനു മുൻപു തന്നെ 40 പേജ് വരെയുള്ള പ്രണയലേഖനം പ്രിയതമയ്‌ക്കു കൈമാറിയിട്ടുണ്ടെന്ന് ഉത്രാടം തിരുനാൾ അനുസ്‌മരിച്ചിട്ടുണ്ട്. 2005ൽ അവർ ഓർമയായി. പത്മനാഭ വർമ, പാർവതിദേവി എന്നിവരാണു മക്കൾ.
എന്നാൽ ഒട്ടേറെ ബിസിനസ് സംരംഭങ്ങൾ ഏറ്റെടുത്തെങ്കിലും പലതും നഷ്ടത്തിൽ കലാശിച്ചതും ചരിത്രം. കപ്പലുകളിൽ ഉപയോഗിക്കുന്ന വലിയ നൈലോൺ വല നെയ്യുന്ന നിർലോൺ കമ്പനി, ബെംഗളൂരുവിലെ വർമ ആൻഡ് വർമ ഇൻഡസ്ട്രീസ്, തിരുവനന്തപുരത്തെ താര ഹോട്ടൽ തുടങ്ങിയവയൊക്കെ അതിൽ ഉൾപ്പെടുന്നതാണ്. താര ഹോട്ടലാണ് പിന്നീട് ശ്രീ ഉത്രാടം തിരുനാൾ ഹോസ്പിറ്റൽ ആക്കിയത്. അദ്ദേഹം താമസിച്ചിരുന്ന തുളസിഹിൽ പാലസിന്റെ ഭാഗമായിരുന്നു അത്. ആ സംരംഭത്തിലും അദ്ദേഹത്തിനു വലിയ നഷ്ടങ്ങൾ നേരിടേണ്ടിവന്നു. റോയൽ എൻഫീൽഡിന്റെ വലിയ പങ്ക് ഓഹരികൾ അദ്ദേഹത്തിനു സ്വന്തമായിരുന്നു. അതു നിസ്സാര വിലയ്ക്കാണു അദ്ദേഹം കയ്യൊഴിഞ്ഞത്. എങ്കിലും രാജകുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള ആസ്പിൻവാൾ കമ്പനിയുടെ ചെയർമാനായി ജീവിതാവസാനം വരെ അദ്ദേഹം തുടറുകയുണ്ടായി. ലാഭനഷ്ടങ്ങളെല്ലാം ഇഷ്ടദേവനായ ശ്രീപത്മനാഭസ്വാമിക്കു സമർപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
അതേസമയം ചിട്ടയായ ജീവിതമാണ് അദ്ദേഹം അവസാനംവരെയും പാളിച്ചരുന്നത്. പ്രഭാതത്തിൽ എഴുന്നേറ്റാൽ തേവാരമാണ്. പത്മനാഭ സ്വാമിയുടെ ഒരു വെള്ളി വിഗ്രഹം കയ്യിലുണ്ടായിരുന്നു. കുളികഴിഞ്ഞു വന്നാൽ അതിൽ അഭിഷേകം നടത്തുകയും ചെയ്യും. തുളസിയില കൊണ്ട് അർച്ചന. എല്ലാ യാത്രയിലും ഈ വിഗ്രഹം ഒപ്പമുണ്ടാകുന്നതാണ്. പിന്നാലെ ഏഴുമണിയോടെ പത്മനാഭസ്വാമിക്ഷേത്ര ദർശനം. പട്ടത്തെ തുളസിഹിൽ പാലസിൽനിന്നു ശംഖുചക്ര മുദ്രയുള്ള കാർ തെക്കേനട വഴി ക്ഷേത്രത്തിലെത്തും. മടങ്ങിയെത്തിയ ശേഷമാണ് പ്രഭാതഭക്ഷണം കഴിക്കുക. ഭക്ഷണ കാര്യങ്ങളിൽ തിരുവിതാംകൂർ രാജ കുടുംബം പുലർത്തിയിരുന്ന ലാളിത്യം അദ്ദേഹവും പിന്തുടരുകയുണ്ടായി. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പത്മനാഭ ദാസ പാരമ്പര്യത്തിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. ‘ഒരു ഭൃത്യന് എപ്പോൾ വേണമെങ്കിലും പിൻവാങ്ങാം. എന്നാൽ, ദാസന് അങ്ങനെയല്ല. അത് ജീവിതാവസാനം വരെയുള്ള സമർപ്പണമാണെ’ ന്ന് അദ്ദേഹം പറയുമായിരുന്നു.
കൂടാതെ ഭഗവദ്ഗീതയിലെ ഒരു ശ്ലോകമെങ്കിലും വായിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. ജീവിത സായാഹ്നത്തിൽ തന്നെ ഭഗവദ് ഗീതയെക്കുറിച്ചുള്ള ഒരു പുസ്തക രചനയിലായിരുന്നു അദ്ദേഹം. ‘കരിഷ്യേ വചനം തവ’ എന്ന പേരിലാണ് അത് രചിച്ചത്. ഭഗവദ്ഗീതയുടെ മാനേജ്മെന്റ് സങ്കൽപമായിരുന്നു ഉള്ളടക്കം എന്നത്. ഗൗതം പത്മനാഭനോടു പറഞ്ഞുകൊടുത്ത് എഴുതിക്കുകയായിരുന്നു. ഇംഗ്ലിഷിലുള്ള ആ പുസ്തകം ഡിസി ബുക്സാണു പ്രസിദ്ധീകരിച്ചത്. അതിനു മുൻപ് തന്നെ അദ്ദേഹം വിടപറഞ്ഞിരുന്നു..
https://www.facebook.com/Malayalivartha