എന്റെ കുഞ്ഞിനെ നോക്കാന്‍ അമ്മയോട് പറയണം... അവര്‍ക്ക് വിട്ടുകൊടുക്കല്ലേ; എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാന്‍ പറയണം. എനിക്ക് പറ്റാത്തതുകൊണ്ടാണ്... ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സുവ്യയുടെ കണ്ണീര്‍കലര്‍ന്ന അവസാന വാക്കുകള്‍

ഇന്നലെ രാവിലെയാണ് കൊല്ലം എഴുകോണ്‍ കിഴക്കേകല്ലടയിലെ ഭര്‍ത്യവീട്ടില്‍ സുവ്യയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയ്ക്ക് മുമ്പായി യുവതി അയയ്ച്ച സന്ദേശം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുവതിയുടെ ഒരു ബന്ധുവിനാണ് ആത്മഹത്യാസന്ദേശം പോലെ അയയ്ച്ചിരിക്കുന്നത്. കരഞ്ഞുകൊണ്ടാണ് യുവതി ശബ്ദസന്ദേശം അയയ്ച്ചിരിക്കുന്നത്.
ഭര്‍തൃവീട്ടില്‍ നേരിട്ടത് കടുത്തപീഡനമെന്നും ഭര്‍തൃമാതാവ് നിരന്തരം വഴക്കിട്ടിരുന്നതായും മരിക്കും മുന്‍പ് അയച്ച സന്ദേശത്തിലുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ കാരണം ഭര്‍തൃമാതാവെന്ന് സന്ദേശത്തില്‍ പറയുന്നു.
ഭര്‍ത്താവ് അജയകുമാറിനെതിരെയും ഭര്‍തൃമാതാവ് വിജയമ്മയ്‌ക്കെതിരെയുമാണ് സുവ്യയുടെ ശബ്ദസന്ദേശം.
ഭര്‍തൃമാതാവ് വിജയമ്മ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ശബ്ദരേഖയില്‍ സുവ്യ വ്യക്തമാക്കുന്നു. 'ജീവിതം മടുത്തു. എനിക്കിനി ജീവിക്കാന്‍ വയ്യ. എന്നും ഇറങ്ങിപ്പോ, ഇറങ്ങിപ്പോ എന്നു പറയും. അയാള്‍ ഒരക്ഷരം മിണ്ടുന്നില്ല. ഞാന്‍ എത്ര തവണ ചോദിച്ചാലും മിണ്ടില്ല. അവര്‍ ഇറങ്ങിപ്പോ എന്നുപറയുമ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും പറയാന്‍ മനസില്ല. നമ്മള്‍ ഇവിടുത്തെ വെറും ഏഴാംകൂലി.രാവിലെ തൊട്ട് എന്നെ ചീത്തവിളിയാണ്.' സുവ്യ പറയുന്നു.
'എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാന്‍ പറയണം. എനിക്ക് പറ്റാത്തതുകൊണ്ടാണ്. മോനെ നോക്കാന്‍ പറയണം. എനിക്കിനി അവിടെ നില്‍ക്കാന്‍ വയ്യ. കൊച്ചിനെ എന്റെ വീട്ടിലാക്കണം. എന്തു സംഭവിച്ചാലും ഇവിടെ നിര്‍ത്തരുത്. എനിക്ക് വയ്യ, മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെയും പരമാവധിയാണിത്' പിതൃസഹോദരി സുജാതയ്ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്ത ശബ്ദസന്ദേശത്തില്‍ പറയുന്നു.
എഴുകോണിലെ വീട്ടില്‍ താമസിച്ച ശേഷം സുവ്യ ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍ അടിയും വഴക്കും പതിവായിരുന്നുവെന്ന് സുവ്യയുടെ സഹോദരന്‍ പറഞ്ഞു. ഭര്‍ത്താവ് മര്‍ദിച്ചിട്ട് കരഞ്ഞുകൊണ്ട് ചേച്ചി വിളിച്ചിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുകേട്ട് ഭര്‍തൃവീട്ടില്‍ നിന്നും സുവ്യയെ എഴുകോണിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് വീട്ടുകാരറിയാതെ സുവ്യയെ ഭര്‍ത്താവ് വിളിച്ചുകൊണ്ടു പോകുകയായിരുന്നു. അമ്മ പറയുന്നതു മാത്രമേ ഭര്‍ത്താവ് കേള്‍ക്കുകയുള്ളൂ. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സുവ്യയോട് ഭര്‍തൃമാതാവ് ആവശ്യപ്പെടുന്നത് പതിവായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.
പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥി ആയിരുന്നു സുവ്യ. പല റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടുകയും ചെയ്തിരുന്നു. പഠിക്കാന്‍ പോലും ഭര്‍തൃമാതാവ് സമ്മതിച്ചിരുന്നില്ലെന്ന് സുവ്യ പരാതിപ്പെട്ടിരുന്നു. അതേസമയം സംഭവത്തില്‍ കിഴക്കേകല്ലട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha