ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപ്പാത്തിയും.... സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാളെയും 14 നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരളതീരത്ത് കടല്‍ പ്രക്ഷൂബ്ധമാകാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാളെയും 14 നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ചക്രവാതച്ചുഴിയുടെയും തെക്കേ ഇന്ത്യയ്ക്ക്ു മുകളില്‍ നില്‍ക്കുന്ന ന്യൂനമര്‍ദ്ദപ്പാത്തിയുടെയും ഫലമായാണിത്, കേരളതീരത്ത് കടല്‍ പ്രക്ഷൂബ്ധമാകാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ഈ വരുന്ന അഞ്ച് ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും.
ശക്തമായ കാറ്റ്‌തെക്ക്, മദ്ധ്യ ജില്ലകളില്‍ മൂന്നു ദിവസത്തേക്ക് 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്ററും ചില അവസരങ്ങളില്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ കാറ്റിനു സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
ഇന്ന് കേരളതീരത്ത് കടല്‍ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണം. മലയോര മേഖലയില്‍ ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ മലവെള്ളമിറങ്ങി നദികളിലെ ജനനിരപ്പ് ഉയരും. ഈ സാഹചര്യത്തില്‍ നദീതീരത്തുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
https://www.facebook.com/Malayalivartha