ചെറിയ പെരുന്നാൾ തിരക്ക് മുതലാക്കി മിഠായി തെരുവിൽ മോഷണം, പാദസരം മോഷ്ടിച്ച സ്ത്രീ പിടിയിൽ

കോഴിക്കോട് മിഠായി തെരുവിൽ ചെരിയ പെരുന്നാൾ വരവ് പ്രമാണിച്ച് തിരക്ക് കൂടുതലാണ്. ഈ സാഹചര്യം മുതലാക്കി മോഷണം നടത്തിയ സ്ത്രീയെ പോലീസ് പിടികൂടി. മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് പോലീസിന്‍റെ പിടിയിലായത്. അരപവൻ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച ഇവരെ ടൗണ്‍ പോലീസാണ് പിടികൂടിയത്.
ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി സമാനമായ കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രിയക്കെതിരെ തൃശ്ശൂർ ഈസ്റ്റ്, മെഡിക്കൽ കോളേജ് , കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷണം പോയത്. അരപവൻ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ടൗൺ എസ് ഐ അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജി, സജേഷ് കുമാർ, സിപിഒമാരായ ഉല്ലാസ്, ജിതേന്ദ്രൻ, ഷിജിത്ത്, സുജന, സുനിത എന്നിവരാണു പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























