കട്ടിലില്‍ നിന്ന് വീണ് തണുത്ത് മരവിച്ച് കിടന്നത് ഏഴ് മണിക്കൂറുകളോളം.. ശരീരഭാരം കാരണം അദ്ദേഹത്തെ പൊക്കാന്‍ കഴിഞ്ഞില്ല, അധികൃതര്‍ കാണിച്ചതും അനാസ്ഥ; ജോണ്‍ പോള്‍ സാര്‍ മരിച്ചതല്ല, കൊന്നതെന്ന് പ്രമുഖ നടന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചത്. മാസങ്ങളോളം ആശുപത്രിയില്‍ ചിക്തിത്സയിലായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ജോണ്‍ പോളിന്റെ മരണത്തിന് കാരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവാണെന്നാണ് അദ്ദേഹത്തിന്റെ കുടുംബ സൃഹുത്തും നടനുമായ ജോളി ജോസഫും പറയുന്നത്. മാത്രമല്ല ജോണ്‍ പോളിന്റൈ അവസ്ഥ നേരില്‍കണ്ട നടന്‍ കൈലാഷും ഇപ്പോള്‍ ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.
തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എന്റെ ജോണ്‍ പോള്‍ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്! എന്ന് തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് അതായത്, കഴിഞ്ഞ ജനുവരി 21 ന് താന്‍ ഒരു സിനിമാ ലൊക്കേഷനിലിരിക്കുമ്പോഴാണ് ജോണ്‍ പോള്‍ വിളിച്ചത്, കട്ടിലില്‍ നിന്നും ഞാന്‍ താഴെ വീണു , എനിക്ക് ഒറ്റയ്ക്ക് എണീക്കാന്‍ പറ്റില്ല ... ആരെയെങ്കിലും കൂടെ വിളിച്ചോളൂ എന്ന് വളരെ പ്രയാസത്തോടെയും പരവേശത്തോടെയും അദ്ദേഹം പറഞ്ഞെന്നും എന്നാല്‍ തനിക്ക് പോകാന്‍ കഴിഞ്ഞില്ലെന്നും ജോളി ജോസഫ് പറയുന്നു.
അദ്ദേഹത്തിന്റെ ദുരവസ്ഥ മനസിലാക്കിയ ജോളി ജോസഫ് ഉടന്‍ തന്നെ തന്റെ സുഹൃത്തായ നടന്‍ കൈലാഷിനെ വിവരമറിയിച്ച് ജോണ്‍പോളിന്റെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഈ സമയമെല്ലാം താന്‍ ഫോണില്‍ ജോണ്‍ സാറിനോട് സംസാരിച്ചു സമാധാനിപ്പിച്ചുകൊണ്ടിരുന്നു എന്നാണ് ജോളി ജോസഫ് പറയുന്നത്.
പിന്നീട് ജോണ്‍ പോളിന്റെ വീട്ടിലെച്ചിയ നടന്‍ കൈലാഷ് കാണുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. കട്ടിലില്‍ നിന്നും വീണ് തണുത്ത നിലത്തായിരുന്നു അദ്ദേഹം കിടന്നിരുന്നത്. അതും മൂന്ന് മണിക്കൂറോളം നേരം. ശരീരഭാരം ഉള്ളതിനാല്‍ അദ്ദേഹത്തെ ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഉടനെ തന്നെ നിരവധി ആംബുലന്‍സുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും വന്നില്ല എന്നുമാത്രമല്ല ഇങ്ങിനെയുള്ള ജോലികള്‍ ചെയ്യില്ലെന്നും, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മാത്രമേ വരികയുള്ളൂ എന്ന വൃത്തികെട്ട മറുപടിയുമാണ് നല്‍കിയതെന്നും കൈലാഷിനെ ഉദ്ദരിച്ച് ജോളി ജോസഫ് പറഞ്ഞു.
മാത്രമല്ല ആംബുലന്‍സ് വരില്ലെന്ന് കണ്ടപ്പോള്‍ കൈലാഷിന്റെ ഭാര്യ ദിവ്യ എറണാകുളത്തുള്ള സകലമാന ഫയര്‍ ഫോഴ്‌സുകാരെയും വിളിച്ചു കാര്യം പറഞ്ഞു. എന്നാല്‍ '' ഇത്തരം ആവശ്യങ്ങള്‍ക്ക് ആംബുലന്‍സുകാരെ വിളിക്കൂ , ഞങ്ങള്‍ അപകടം ഉണ്ടായാല്‍ മാത്രമേ വരികയുള്ളൂ'' എന്ന മുടന്തന്‍ ന്യായമാണ് അവരും നല്‍കിയത്. ഈ സമയത്തെല്ലാം ജോണ്‍ പോള്‍ എന്ന് മഹാന്റെ ഉള്ളില്‍ ഭയം നിറഞ്ഞിരുന്നെന്നാണ് കൈലാശ് പറഞ്ഞതെന്ന് ജോളി ജോസഫ് തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പിന്നീട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടുകയും പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ രണ്ടു ഓഫീസര്‍മാര്‍ വീട്ടിലെത്തുകയും ചെയ്തു. എന്നിരുന്നാലും സ്‌ട്രെച്ചര്‍ ഇല്ലാതെ അദ്ദേഹത്തെ ഉയര്‍ത്താന്‍ കഴിയില്ല എന്നിരിക്കെ പോലീസുകാരും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നിവരുടെ സേവനത്തിനായി പരമാവധി ശ്രമിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. പിന്നീട് പോലീസുകാരും കൈയൊഴിഞ്ഞ് മടങ്ങിപ്പോകുന്ന കാഴ്ചയാണ് ഉണ്ടായത് എന്നും വളരെ ദുഖത്തോടെ ജോളി ജോസഫ് പറഞ്ഞു.
പിന്നീടുള്ള ഓരോ മിനിറ്റും ജോണ്‍ പോള്‍ എന്ന മഹാനായ വ്യക്തിത്വത്തിന്റെ ജീവിതത്തിലെ അതി നിര്‍ണായക നിമിഷങ്ങളായിരുന്നു. തണുത്ത നിലത്ത് കിടന്നിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ദേഹം മരവിക്കാന്‍ തുടങ്ങി, ഇതോടെ കൈയ്യില്‍ കിട്ടിയ തുണികളും ഷീറ്റുകളും ഉപയോഗിച്ച് അദ്ദേഹത്തെ പുതപ്പിച്ചും മറ്റും കൈലാഷ് സമാധാനിപ്പിച്ചുകൊണ്ടിരുന്നു. കൈലാഷിന്റെ ഭാര്യ ദിവ്യയും പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. പിന്നീട് വെളുപ്പിന് രണ്ട് മണിക്കാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തച്ചത്. അതായത് ഏകദേശം ഏഴ് മണിക്കൂറോളം അദ്ദേഹം തണുത്ത നിലത്ത് കിടന്നു.
എന്തായാലും കേരളക്കരയെ ഞെട്ടിച്ച സംഭവമാണ് ജോണ്‍ പോളിന്റെ ജീവിതത്തില്‍ കഴിഞ്ഞ കുറച്ചു നാള്‍ അരങ്ങേറിയത്. ഇതിനിടെ അദ്ദേഹത്തിന്റെ ചികിത്സക്ക് ധനസഹായം ആവശ്യമുണ്ട് എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ഇത്തരം ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. സിനിമാ മേഖലയില്‍ തിളങ്ങി നിന്നിരുന്ന ജോണ്‍ പോളിന് സഹായം വേണമെന്ന പരസ്യം അക്ഷരാര്‍ത്ഥത്തില്‍ സിനിമാക്കാര്‍ക്കുകൂടി മോശം പ്രതിച്ഛായക്ക് കാരണമായിരുന്നു.
കേരളത്തിലെ ആരോഗ്യരംഗത്തെ കുറിച്ച് നിരവധി പ്രശംസനീയമായ കാര്യങ്ങള്‍ ഉയരുന്നതിനിടയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഇത്തരമൊരു വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. എന്തായാലും നാളെ എനിക്കും നിങ്ങള്‍ക്കും വയസാകും, നമ്മള്‍ ഒറ്റക്കാകും എന്ന് തീര്‍ച്ച. ഒരത്യാവശ്യത്തിന് ആരെയാണ് വിളിക്കേണ്ടത്? ആരാണ് വിളി കേള്‍ക്കുക, സഹായിക്കുക .. നമുക്കെല്ലാവര്‍ക്കും ചിന്തിക്കണം എന്ന ഓര്‍മ്മപ്പെടുത്തലോടുകൂടിയാണ് ജോളി ജോസഫ് തന്റെ ഫോസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























