കെഎസ്ആർടിസി ബസിൽ അമ്മയുടെ അരികിൽ നിന്ന ആറു വയസ്സുകാരിയെ കടന്നു പിടിക്കാൻ ശ്രമം..യുവാവ് അറസ്റ്റിൽ

നമ്മുടെനാട്ടിലെ പെൺകുട്ടികൾ അതും പ്രായ പൂർത്തി പോലുമാകാത്ത കുട്ടികൾ അനുഭയിക്കുന്ന കൊടും ക്രൂരതകൾ ദിനം പ്രതി പുറത്തുവരുമ്പോൾ തലകുനിക്കേണ്ടി വരുകയാണ്.സ്വന്തം വീട്ടിൽ മാതാപിതാക്കളിൽ പോലും സുരക്ഷിതരല്ലാതെ ജീവിക്കേണ്ടി വരുകയാണ് പുതിയ തലമുറയിലെ കുഞ്ഞുങ്ങൾക്ക്.
കാമ പ്രാന്ത് മുത്ത് സ്വന്തം അച്ഛന്റെ പീഡനം പോലും ഏറ്റുവാങ്ങേണ്ടി വരുന്ന പല പെൺകുട്ടികളുടേയും നിസ്സഹായാവസ്ഥ ഭീകരമാണ്.എന്നാൽ എപ്പോൾ പുറത്തുവരുന്ന ഒരു വാർത്ത കെഎസ്ആർടിസി ബസിൽ ആറു വയസ്സുകാരിയെ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നുള്ളതാണ്.അതും അമ്മയുടെ ഒപ്പം ഉണ്ടായിരുന്ന കുട്ടിയെ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലമ്പൂർ സ്വദേശി ബിജുവിന്‍റെ അറസ്റ്റാണ് കോഴിക്കോട് നടക്കാവ് പൊലീസ് രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രിയാണ് തൃശൂർ - കണ്ണൂർ സൂപ്പർഫാസ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചത്. സീറ്റില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ ഇരുന്ന കുട്ടിയ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെയും യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha


























